Download WordPress Themes, Happy Birthday Wishes

Author Archives: web desk

ക്ഷാമാശ്വാസം ഉടന്‍ അനുവദിക്കുക;പെന്‍ഷനേഴ്‌സ് യൂണിയന്‍ ബ്ലോക്ക് സമ്മേളനം

  കൊയിലാണ്ടി:  ക്ഷാമാശ്വാസം ഉടന്‍ അനുവദിക്കണമെന്നും, മെഡിസെപ്പ് നടപ്പിലാക്കണമെന്നും കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പന്തലായനി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. പൂക്കാട് എഫ്.എഫ്. ഹാളില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് എം.പി.അസ്സയിന്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ.കെ.മാരാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.രാഘവന്‍, ടി.വേണുഗോപാലന്‍, ഇ.ഗംഗാധരന്‍ നായര്‍ കെ.ബാലകൃഷ്ണന്‍ കിടാവ്, ടി.വി.ഗിരിജ, പി.എന്‍.ശാന്തമ്മ എന്നിവര്‍ സംസാരിച്ചു. പടം. കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പന്തലായനി ബ്ലോക്ക് സമ്മേളനം ജില്ലാ പ്രസിഡന്റ് എം.പി.അസ്സയിന്‍ ഉദ്ഘാടനം ചെയ്യുന്നു

Read More »

കോൺഗ്രസ് നേതാക്കൾ ജയിൽ മോചിതരായി.

കൊയിലാണ്ടി: കഴിഞ്ഞ ദിവസം നഗരസഭാ ഓഫീസ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ പോലീസ് അറസ്റ്റ് ചെയ്ത് റിമാണ്ടിലായ കോൺഗ്രസ് നേതാക്കൾ ജയിൽ മോചിതരായി. ഇവർക്ക് കോൺഗ്രസ്സ് പ്രവർത്തകർ സ്വീകരണം നൽകി.കെ.എസ് യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത്, യു രാജീവൻ, കെ.പി ബാബു, രാജേഷ് കീഴരിയൂർ ,കെ .പി വിനോദ് കുമാർ, ജറിൽ ബോസ്, ഏ.കെ ജാനി ബ് തൻ ഹീർ കൊല്ലം എന്നിവർ ചേർന്ന് സ്വീകരണം നൽകി.കൊയിലാണ്ടി നഗരസഭയിൽ’ പ്ലാസ്റ്റിൽ മാലിന്യ മടക്കം പരസ്യമായി കത്തിയ്ക്കുകയും മണ്ണിട്ടുമൂടുന്നതിനുമെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിററിയുടെ നേതൃത്വത്തിൽ നടന്ന ...

Read More »

പൂക്കാട് കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ ശിവരാത്രി ഉല്‍സവം

  പൂക്കാട് കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാത്രി നടന്ന ആലിന്‍കീഴ്‌മേളം

Read More »

സേവാനിധി ഏറ്റുവാങ്ങി

സേവാഭാരതി ശിവരാത്രി ദിനത്തോടനുബന്ധിച്ച് നടത്തുന്ന സേവാനിധി സമാഹരണത്തിന് തുടക്കം കുറിച്ചു കൊണ്ട് പ്രശസ്ത കഥകളി ആചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരിൽ നിന്നും അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് സേവാനിധി കൊയിലാണ്ടി സേവാഭാരതി സിക്രട്ടറി കെ.എം രജി ഏറ്റുവാങ്ങി “ദക്ഷിണേന്ത്യൻ സാമ്പ്രദായിക നൃത്തനാടകങ്ങൾ – ഒരു വിശ്ലേഷപഠനം” എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ കൊയിലാണ്ടി സ്വദേശിയും കണ്ണൂർ ഡയറ്റ് ലക്ചറുമായ ശ്രീ മധുസൂദനൻ ഭരതാജ്ഞലിയുടെ സാന്നിദ്ധ്യത്തിലാണ് നിധി കൈമാറിയത് സുധീർ ചേലിയ, അനിൽ അരങ്ങിൽ, അച്ചുതൻ ഒറക്കണ്ടം, മുരളി കെ.കെ, ശങ്കരൻ മാസ്റ്റർ എന്നിവർ ...

Read More »

കുറ്റബോധമില്ലാതെ ശരണ്യ; സങ്കടം തെറ്റു കണ്ടുപിടിക്കപ്പെട്ടതിന്

താന്‍ ഇത്രവലിയ തെറ്റുചെയ്തതിലല്ല തെറ്റ് കണ്ടുപിടിക്കപ്പെട്ടതിലെ വിഷമമാണ് പലപ്പോഴും ചോദ്യംചെയ്യുമ്പോള്‍ ശരണ്യ പ്രകടിപ്പിച്ചത്. കുട്ടിയെ കടലിലെറിഞ്ഞകാര്യം പറയുമ്പോഴൊന്നും അവളില്‍ വലിയ സങ്കടമൊന്നും കണ്ടില്ലെന്ന് പോലീസ് പറയുന്നു. ഭര്‍ത്താവിനെ പ്രതിയാക്കാനുള്ള ലക്ഷ്യം മൊഴിയില്‍ വ്യക്തമായിരുന്നു. പക്ഷേ, മാറ്റിമാറ്റിപ്പറഞ്ഞ കാര്യങ്ങള്‍ ശരണ്യയെത്തന്നെ കുടുക്കിലാക്കി.   അവള്‍ എന്റെ മകളായി പിറന്നല്ലോ….   കണ്ണൂര്‍: കടലില്‍പ്പോയി കഷ്ടപ്പെട്ട് പണിയെടുത്തിട്ടാണ് അവളെ പോറ്റിയത്. പൊന്നൂസിനെ ലാളിച്ചിട്ട് മതിയായിട്ടില്ല. ആ കുട്ടിയെ കൊന്ന അവള്‍ എന്റെ മകളായി പിറന്നല്ലോ -നെഞ്ച് പൊട്ടിക്കൊണ്ട് ശരണ്യയുടെ അച്ഛന്‍ വത്സരാജ് പറയുന്നു. അവള്‍ക്ക് മരണശിക്ഷ വിധിച്ചാലും ...

Read More »

വേനൽക്കാലത്ത് തണ്ണിമത്തൻ കഴിക്കും മുൻപ് അറിയാൻ…

വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയതും കഴിക്കാൻ ഏവരും ഇഷ്ടപ്പെടുന്നതുമായ ഒന്നാണ് തണ്ണിമത്തൻ. പാനീയമായും കാമ്പായും കഴിക്കാവുന്ന തണ്ണിമത്തന്‍ കടുത്ത വേനലിൽ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു.   കൊഴുപ്പും കൊളസ്ട്രോളും ഊർജ്ജവും നാരും അന്നജവും കുറവായ തണ്ണിമത്തനിൽ ധാരാളം ജലാംശവും വൈറ്റമിനും മിനറലുകളും ആന്റിഓക്സിഡന്റുകളുമുണ്ട്. പ്രോട്ടീൻ കുറവെങ്കിൽ തന്നെയും Citrilline എന്ന അമിനോ ആസിഡ് തണ്ണിമത്തനിൽ നല്ല തോതിലുണ്ട്. ഇത് ശരീരത്തിൽ വച്ച് Argenine എന്ന അമിനോ ആസിഡായി മാറുന്നു.  Citrilline ഉം Argenine ഉം രക്തക്കുഴലുകളെ ...

Read More »

പി.എസ്.സി പരീക്ഷകള്‍ക്ക് സൗജന്യപരിശീലനം

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴില്‍ കോഴിക്കോട് പുതിയറയിലെ ന്യൂനപക്ഷ യുവജനതക്കായുള്ള സൗജന്യപരിശീലന കേന്ദ്രത്തില്‍ (സിസിഎംവൈ) എല്‍.ഡി.സി, എസ്.ഐ, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള സൗജന്യ പരിശീലന കോഴ്സ്  മാര്‍ച്ച് രണ്ടിന് ആരംഭിക്കും. താത്പര്യമുളള ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍  ഫെബ്രുവരി 25 നകം എസ് എസ് എല്‍ സി, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പിയും രണ്ട് പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോകളും സഹിതം ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം.  20 ശതമാനം സീറ്റുകള്‍ ന്യുനപക്ഷ ഇതര പിന്നാക്ക വിഭാഗത്തില്‍പെട്ടവര്‍ക്ക് ലഭിക്കും.  ഫോണ്‍ : 0495 ...

Read More »

കൊറോണ-  മൂന്ന് പേരെ കൂടി നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി

കൊറോണയുമായി ബന്ധപ്പെട്ട് 28 ദിവസം നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ മൂന്ന് പേരെ കൂടി ഇന്ന് ഹൗസ് ക്വാറന്റൈനിൽ നിന്നും നീക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതോടെ ആകെ 216 പേരെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. ഇന്നലെ (ഫെബ്രു- 19) പുതുതായി നിരീക്ഷണത്തിൽ വന്ന ഒരാൾ ഉൾപ്പെടെ ആകെ ജില്ലയിൽ 193 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി ആരെയും ആശുപത്രികളിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടില്ല. ഇന്നലെ (ഫെബ്രു 19 ) സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ഇതോടെ ഇതുവരെ 31 സാംപിൾ ...

Read More »

തൊഴിലുറപ്പു  പദ്ധതി: ജി.ഐ.എസ് സര്‍വ്വെ നടത്തും

തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്ത പദ്ധതികള്‍ നടപ്പിലാക്കുന്നതിന്,  ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പ്രകാരം  സര്‍വ്വെ നടത്തും. എന്യൂമറേറ്റര്‍മാര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും  പുരയിടവും സ്വകാര്യ ഉടമസ്ഥതയിലുള്ള മറ്റ് ഭൂമികളും പൊതുസ്ഥലങ്ങളും സന്ദര്‍ശിച്ച് പ്രസ്തുത സ്ഥലത്ത് നടത്താനുദ്ദേശിക്കുന്ന പ്രവൃത്തികള്‍    മൊബൈല്‍    ആപ്പ്     മുഖേന     രേഖപ്പെടുത്തും.  മുന്‍കൂട്ടി സര്‍വ്വെ ചെയ്ത സ്ഥലങ്ങളില്‍ മാത്രമെ 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ തൊഴിലുറപ്പു പദ്ധതികള്‍ നടപ്പാക്കുകയുള്ളൂ. ജി.ഐ.എസ് സര്‍വ്വെയില്‍പ്പെടുത്തുന്നതിന് സംസ്ഥാനത്ത് 100 ഗ്രാമപഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തത്. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ കക്കോടി, ചേളന്നൂര്‍ ...

Read More »

ഭക്ഷ്യധാന്യ വിതരണം: ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ

റേഷൻ കാർഡുടമകൾക്ക് ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങൾ തടസ്സമില്ലാതെ വിതരണം ചെയ്യുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.  ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്ന എഫ്.സി.ഐ ഗോഡൗണുകളും സിവിൽ സപ്ലൈസ് ഗോഡൗണുകളും ശാസ്ത്രീയമായും വൃത്തിയായും സജ്ജീകരിക്കണം.  ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുമ്പോഴെല്ലാം എഫ് സി ഐ സബ് ഡിവിഷൻ മാനേജർ ബന്ധപ്പെട്ട സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ ഇക്കാര്യം അറിയിക്കണം.  ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണുകൾ സബ് ഡിവിഷണൽ മജിസ്ട്രേറ്റോ മജിസ്ട്രേറ്റർ നിശ്ചയിക്കുന്ന എക്സിക്യൂട്ടീവ് മജിസ്ട്രേറ്റോ ഇടക്കിടെ പരിശോധിക്കണം.    ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധന നടത്തണം.  റേഷൻ കടകളിലേക്ക് ഗുണനിലവാരം ...

Read More »