Download WordPress Themes, Happy Birthday Wishes

Author Archives: web desk

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ മെഗാതിരുവാതിരക്കളി

പൂക്കാട് കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 19-ന് ബുധനാഴ്ച രാത്രി ദേശസേവാസംഘം ഗ്രന്ഥശാല ചേമഞ്ചേരി അവതരിപ്പിച്ച മെഗാതിരുവാതിരക്കളി ‘ആതിരസന്ധ്യ’.

Read More »

പിഷാരികാവ് ചിറയിലെ മൽസ്യ ലേലം മാറ്റി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വത്തിന്റെ കീഴിലുള്ള കൊല്ലം ചിറയിൽ നിന്ന് വലിയ മൽസ്യങ്ങളെ ലേലം ചെയ്ത് വിൽക്കാനുള്ള നീക്കത്തിൽ നിന്നും എക്സി.ഓഫീസർ പിൻമാറി. ക്ഷേത്രക്കുളത്തിലെ മൽസ്യങ്ങൾ ലേലം ചെയ്യുന്നതിനെതിരെ ഹൈന്ദവ സംഘടനകളും. ബി.ജെ.പി.യും പ്രതിഷേധവുമായി രംഗത്ത് വന്നതോടെ പിഷാരികാവ് ദേവസ്വം പിൻമാറുകയായിരുന്നു. ഇന്ന് 20.2 – 20ന് ലേലം ചെയ്ത് വിൽക്കാനായിരുന്നു തീരുമാനം. എതിർപ്പ് രൂക്ഷമായതോടെ മറ്റൊരു ദിവസത്തെക്ക് ലേലം മാറ്റിവെച്ചതായി എക്സി.ഓഫീസർ അറിയിച്ചു.

Read More »

അവിനാശി കെഎസ്ആർടിസി അപകടം; മരണസംഖ്യ ഉയരുന്നു; അപകടത്തിൽ പെട്ടവർ മലയാളികൾ

തമിഴ്‌നാട് അവിനാശിയിലുണ്ടായ കെഎസ്ആർടിസി അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. 48 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പെട്ടവർ പാലക്കാട്, തൃശൂർ ഭാഗങ്ങളിൽ ഉള്ളവരാണ്. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്. പാലക്കാട്, തൃശൂർ, എറണാകുളം സ്റ്റോപ്പുകളിലേക്ക് റിസർവ് ചെയ്ത യാത്രക്കാരായിരുന്നു ബസിൽ ഏറെയും.   സർക്കാർ ആശുപത്രിയിൽ എത്തിച്ച 20 പേരിൽ 19 പേരും മരണപ്പെട്ടു. 9495099910 എന്ന ഹെല്പ് ലൈൻ നമ്പറിൽ വിളിച്ചാൽ യാത്രക്കാരുടെ ബന്ധുക്കൾക്ക് വിവരങ്ങൾ അറിയാൻ കഴിയും.   കെഎസ്ആർടിസിയുടെ വോൾവോ ബസും ലോറിയും കൂട്ടിയിടിച്ചാണ് ...

Read More »

കൊയിലാണ്ടി നഗരസഭയില്‍ സംഘര്‍ഷം

കൊയിലാണ്ടി: നഗര മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുക,പ്ലാസ്റ്റിക് ഉള്‍പ്പടെയുളള മാലിന്യം കത്തിക്കുന്നതും ജനവാസ മേഖലകളില്‍ കുഴിച്ചു മൂടുന്നതും തടയുക എന്നി മുദ്രാവാക്യവുമായി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേത്യത്വത്തില്‍ നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. നൂറോളം പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ച് നഗരസഭ ഓഫീസിന് മുന്നില്‍ എത്തിയപ്പോള്‍ പോലീസ് തടഞ്ഞിരുന്നു. പോലീസിനെ തളളി നീക്കി പ്രവര്‍ത്തകര്‍ ഓഫീസിനുളളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുന്നിലെ വലിയ ചില്ലു വാതില്‍ തകര്‍ന്നു്. എസ്.ഐ.കെ.സേതുമാധവന് പരിക്കുപറ്റി. മാര്‍ച്ച് നഗരസഭ പ്രതിപക്ഷ നേതാവ് യൂ.രാജീവന്‍ ഉദ്ഘാടനം ചെയ്ത ശേഷം ചില്ലു തകര്‍ത്തതുമായി ബന്ധപ്പെട്ട് ഏതാനും ...

Read More »

സ്വരാജ് ട്രോഫി ചേമഞ്ചേരിക്ക്

കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ഒന്നാമത്തെ ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും പത്ത് ലക്ഷം രൂപയുടെ ചെക്കും വൈത്തിരിയില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ടിന്റെ നേതൃത്തത്തില്‍ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും തദ്ധേശ സ്വയംഭരണവകുപ്പുമന്ത്രി ശ്രീ എ സി മൊയ്തീനില്‍ നിന്നും സ്വീകരിക്കുന്നു.

Read More »

നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും മുഖ്യ പ്രാധാന്യം – മുഖ്യമന്ത്രി പിണറായി വിജയൻ

നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളാണ്  നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . നിർമാണം പൂർത്തിയായ എട്ട്  ഓഫീസ് മന്ദിരങ്ങളുടെ പ്രവർത്തനോദ്ഘാടനവും 10ഓഫീസ് മന്ദിരങ്ങളുടെ നിർമാണോദ്ഘാടനവും തിരുവനന്തപുരത്ത് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി അക്കിക്കാവ് ,കുന്ദംകുളം ,പഴയന്നൂർ ,കുറ്റിപ്പുറം ,താനൂർ ,കല്പകഞ്ചേരി ,തേഞ്ഞിപ്പലം ,ചെർപ്പുളശ്ശേരി ,പയ്യോളി ,പേരാമ്പ്ര യിലെ പുതിയ സബ് റജിസ്ട്രാർ ഓഫീസ് കെട്ടിടങ്ങളും ,റജിസ്ട്രേഷൻ കോംപ്ലക്സ് കോട്ടയം ,റജിസ്ട്രേഷൻ കോംപ്ലക്സ് കോഴിക്കോട് ,മുണ്ടൂർ ,ഫറോക്ക് ,വെസ്റ്റ്ഹിൽ ,ചാത്തമംഗലം ,അഴിയൂർ ,വില്യാപ്പള്ളി ,ഇരിട്ടി യിലെ പുതിയ കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനവുമാണ് ...

Read More »

കാര്‍ഷിക വിളകള്‍ക്ക് വെള്ളം സൂക്ഷ്മതയോടെ ഉപയോഗിക്കണം – മന്ത്രി കെ. കൃഷ്ണന്‍കുട്ടി

കാര്‍ഷിക വിളകള്‍ക്ക് വെള്ളം സൂക്ഷ്മതയോടെ ഉപയോഗിക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്ന് ജലവിഭവ  വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വെള്ളം അമിതമായി ഉപയോഗിച്ചാല്‍ കൂടുതല്‍ വിളവ് ലഭിക്കുമെന്ന തെറ്റായ ധാരണ ചില കര്‍ഷകര്‍ക്കുണ്ട്. കാര്‍ഷിക വിഭവങ്ങള്‍ നനക്കുന്നത് വഴി വിളവില്‍ വര്‍ദ്ധനവ് സൃഷ്ടിക്കാനും ഇതു വഴി കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാനും സാധിക്കും. കുടിവെള്ളം വരുംതലമുറയ്ക്ക് കൂടെ ഉപയോഗപ്പെടുത്താന്‍ കഴിയും വിധം സൂക്ഷ്മതയോടെ ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. മൂന്നാമത് ഇന്ത്യന്‍ നാഷണല്‍ ഭൂഗര്‍ഭജല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജലവിഭവ വികസന വിനിയോഗ ...

Read More »

പിഞ്ചുകുഞ്ഞിന്റെ കൊലപാതകം: തെളിവെടുപ്പിനെത്തിച്ച അമ്മക്കെതിരെ പ്രതിഷേധം

കണ്ണൂർ> തയ്യിൽ പിഞ്ചുകുഞ്ഞിനെ  പാറയിൽ  എറിഞ്ഞുകൊലപ്പെടുത്തിയ  അമ്മ ശരണ്യയെ തെളിവെടുപ്പിന്‌ കൊണ്ടുവന്നപ്പോൾ നാട്ടുകാരുടെ കനത്ത പ്രതിഷേധം. 17നാണ്‌ കടൽതീരത്തെ കരിങ്കല്ലുകൾക്കിടയിൽ മരിച്ച നിലയിൽ ഒന്നരവയസുകാരൻ വിയാനെ കണ്ടെത്തിയത്‌. കാമുകനൊപ്പം ജീവിക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന്‌ ശരണ്യ പൊലീസിൽ മൊഴി നൽകി. ഇതേ തുടർന്നാണ്‌ ബുധനാഴ്‌ച രാവിലെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചത്‌. ശരണ്യയെ കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായിഎത്തി.   അച്ഛനായ പ്രണവിനൊപ്പം ഉറങ്ങിയ കുഞ്ഞിനെ കാണാനില്ലെന്ന്‌ പറഞ്ഞ്‌ തിരച്ചിലിന്‌ മുൻപന്തിയിൽ ശരണ്യയും ഉണ്ടായിരുന്നു. പുലർച്ചെ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കടൽക്കരയിലെ കരിങ്കല്ലുകൾക്ക്‌ മുകളിലേക്ക്‌ വലിച്ചെറിയുകയായിരുന്നു. കുഞ്ഞ്‌ കരഞ്ഞപ്പോൾ ...

Read More »

വൈറ്റ് ടീ കുടിച്ചിട്ടുണ്ടോ? ഗുണമേന്മ മാത്രമല്ല വിലയും കൂടുതല്‍

ബ്ലാക്ക് ടീ, ഗ്രീന്‍ ടീ എന്നിവയാണ് സാധാരണ നമ്മള്‍ കുടിക്കുന്നത്. എന്നാല്‍ വൈറ്റ് ടീ (വെളുത്ത ചായ) യെ കുറിച്ച് പലരും കേട്ടിട്ടുണ്ടാകില്ല. തേയിലയുടെ മുള മാത്രം എടുത്താണ് വൈറ്റ് ടീ ഉണ്ടാക്കുക. ചായക്കൂട്ടത്തിലെ താരവും വൈറ്റ് ടീയാണ്. ഗുണമേന്മ മാത്രമല്ല വിലയും കൂടുതലാണ്. വൈറ്റ് ടീക്ക് 100 ഗ്രാമിന് 1,000 രൂപയ്ക്കു മുകളിലാണ് വില. തേയിലയുടെ മുള ഉണക്കി എടുക്കുക മാത്രമാണ് വൈറ്റ് ടീയില്‍ ചെയ്യുന്നത്. ഇത് പൊടിരൂപത്തില്‍ ആയിരിക്കില്ല. സാധാരണ ചായപ്പൊടിയെക്കാള്‍ കൂടുതല്‍ ആന്റി ഓക്‌സിഡന്റുകള്‍ ഇതിലുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.   ...

Read More »

അമ്മായിഅമ്മയെ പൂട്ടിയിട്ട് യുവതി കാമുകനൊപ്പം ഒളിച്ചോടി

നാദാപുരം: ഭർതൃമാതാവിനെ വീട്ടിൽ പൂട്ടിയിട്ട്‌ യുവതി അഞ്ച് വയസ്സുള്ള മകളെയുംകൊണ്ട് കാമുകനൊപ്പം ഒളിച്ചോടി. വളയം സ്വദേശിയായ യുവതിയാണ് പയ്യന്നൂർ രാമന്തളി സ്വദേശിക്കൊപ്പം പോയത്. കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടന്ന ഭർതൃമാതാവിനെ പൂട്ടിയിട്ട് കാറുമായെത്തിയ കാമുകനൊപ്പം യുവതി കടന്നുകളയുകയായിരുന്നു. ഭർത്താവിന്റെ അച്ഛനെ മൊബൈൽ റീ ചാർജ് ചെയ്യാൻ കടയിൽ പറഞ്ഞയച്ച് ഞായറാഴ്‌ച  പകൽ  11 ഓടെയാണ് യുവതി ഒളിച്ചോടിയത്‌.  വളയം പൊലീസിൽ യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പയ്യന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്ത കമിതാക്കളെ വളയം പൊലീസിന് കൈമാറി. വിദേശത്ത് ഭർത്താവിനൊപ്പം കഴിയുകയായിരുന്ന യുവതി അടുത്തകാലത്താണ് നാട്ടിലെത്തിയത്. ...

Read More »