Download WordPress Themes, Happy Birthday Wishes

Author Archives: web desk

പരാതികൾക്ക്‌ പരിഹാരം കൊയിലാണ്ടിയിൽ സബ്‌ സ്‌റ്റേഷൻ നിർമിക്കും

കോഴിക്കോട്‌: ഒറ്റദിവസത്തെ അദാലത്തിൽ തീർപ്പ്‌ കൽപ്പിച്ചത്‌ 1007 പരാതികൾ. കെഎസ്‌ഇബി വൈദ്യുതി അദാലത്തിലാണ്‌ ജില്ലയിലെ അഞ്ച്‌ ഡിവിഷനുകളിൽനിന്നുള്ള പരാതികൾ പരിഹരിച്ചത്‌. മൊത്തം 1036 എണ്ണം ലഭിച്ചു. ശേഷിക്കുന്നതിൽ അന്വേഷിച്ച്‌ നടപടി സ്വീകരിക്കും. ഏകദേശം മൂന്നരക്കോടി രൂപയുടെ ചെലവാണ്‌ പരാതിപരിഹാരത്തിന്‌ കണക്കാക്കുന്നത്‌. കൊയിലാണ്ടിയിൽ 110 കെവി സബ്‌ സ്‌റ്റേഷൻ നിർമിക്കാൻ അദാലത്തിൽ തീരുമാനിച്ചു. നിലവിൽ ഈ മേഖലയിൽ വോൾട്ടേജ്‌ കുറവും ലൈനിൽ വിവിധ തകരാറുകളും ഉണ്ട്‌. വൈദ്യുതി ലോഡ്‌ കൂടുതലുള്ള ഇവിടെ സബ്‌ സ്‌റ്റേഷൻ വേണമെന്ന്‌ നേരത്തെ ആവശ്യമുയർന്നിരുന്നു. അദാലത്തിലും പരാതി ലഭിച്ചതോടെ നിർമാണവുമായി മുന്നോട്ടുപോകാൻ ...

Read More »

ആരോഗ്യമേഖലയില്‍ ജില്ലയില്‍ 236 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു; മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

ആരോഗ്യമേഖലയില്‍ ജില്ലയില്‍ 236 പുതിയ തസ്തികകള്‍ സൃഷ്ടിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വപ്‌നതുല്യമായ മാറ്റങ്ങളാണ് ആരോഗ്യരംഗത്തുണ്ടായിരിക്കുന്നത്. ജില്ലയില്‍ ആദ്യഘട്ടത്തില്‍ല 13 പി.എച്ച്.സി കളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കാന്‍ തെരഞ്ഞടുത്തത്. രണ്ടാംഘട്ടത്തില്‍ 37 എണ്ണവും തെരഞ്ഞടുത്തു. കിടത്തിചികിത്സയേക്കാള്‍ മികച്ച സേവനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നത്. മികച്ച ആരോഗ്യശീലം പഠിപ്പിക്കാന്‍ ആരോഗ്യവകുപ്പ് മുന്നിട്ടിറങ്ങുകയാണ്. അവനവന്‍ തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാല്‍ ഡെങ്കിപനി, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ തടയാന്‍ ...

Read More »

വൈക്കം മുഹമ്മദ് ബഷീര്‍ ഗ്രന്ഥശാല മന്ത്രി കെ.ടി ജലീൽ നാടിന് സമര്‍പ്പിച്ചു

ആളുകളുടെ സംസ്‌കാരത്തിലും പെരുമാറ്റത്തിലും വലിയ മാറ്റമുണ്ടാക്കാന്‍ നാട്ടിന്‍പുറത്തെ ഗ്രന്ഥശാലകള്‍ക്ക് സാധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. ഈന്താട് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗ്രന്ഥാലയ കെട്ടിടം ഉദ്ഘാടനം  ചെയ്യുകയായിരുന്നു മന്ത്രി. വായനശാലകളും ഗ്രന്ഥാലയങ്ങളും കേരളത്തെ കേരളമാക്കി മാറ്റുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പുതിയ കാലത്ത് വായനയുടെ വ്യാപ്തി കുറയുകയാണ്. വിദ്യാര്‍ത്ഥികളിലെ വായനരീതി ക്യാപ്‌സ്യൂള്‍ രൂപത്തിലേക്ക് മാറി. കുട്ടികളെ വായിക്കാന്‍ പ്രോത്സാഹിപ്പിക്കണം. പദസമ്പത്ത് ഉണ്ടാവണമെങ്കില്‍ പരന്ന വായന ആവശ്യമാണ്. മറ്റുള്ളവര്‍ക്ക് അറിവ് പകര്‍ന്ന് നല്‍കുമ്പോഴാണ് അറിവിന് മൂല്യമുണ്ടാവുന്നത്. കുട്ടികള്‍ വായിക്കുന്ന പുസ്തകങ്ങളുടെ വായനക്കുറിപ്പ് വര്‍ഷത്തിലൊരിക്കല്‍ ...

Read More »

യുവാവ് മരിച്ച സംഭവം ഭാര്യയെയും ബന്ധുക്കളെയും നുണ പരിശോധന നടത്തും

കൊയിലാണ്ടി: യുവാവ് ഭാര്യവീട്ടിൽ മരിച്ച സംഭവത്തിൽ ഭാര്യയെയും. അഞ്ച് ബന്ധുക്കളെയും ഈ ആഴ്ച നുണപരിശോധയ്ക്ക് വിധേയമാക്കും. മുക്കം.പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് മുഖ്യമന്ത്രിക്കുംപരാതി നൽകിയിരുന്നു.2015 തലക്കുളത്തൂർമങ്കരം കണ്ടി മീത്തൽ പ്രഭാകരന്റെ മകൻ പ്രജീഷിന്റെ മരണത്തിൽ യഥാർത്ഥ സംഭവം പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പിതാവ് പ്രഭാകരൻ  ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.ക്ക് നൽകിയ പരാതിയെ തുടർന്നാണ് ഭാര്യ സുനിതയെയും, അഞ്ച് ബന്ധുക്കളെയും കേസ്സിൽ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്. 2015 ജൂൺ 4  നാണ് പ്രജീഷ് ഭാര്യ സുനിതയുടെ അമ്മായിയുടെ മകളുടെ വിവാഹത്തിന് ഓമശ്ശേരി കൂത്തം പറമ്പ് ...

Read More »

പോസ്റ്റാഫീസ് മാർച്ച് നടത്തി

കൊയിലാണ്ടി:കേന്ദ്ര ബജറ്റിലെ ജനദ്രോഹനയങ്ങൾക്കെതിരെ നടന്ന പോസ്റ്റാഫീസ് മാർച്ച് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡണ്ട് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.ഇ കെ.അജിത് . അധ്യക്ഷനായിരുന്നു.’ ബാബു കുളൂർ,  പി.വിശ്വൻ, കെ.ദാസൻ എം.എൽ.എ., സി.സത്യചന്ദ്രൻ ,പി.ഗോപാലൻ മാസ്റ്റർ, സി.രമേശൻ, ഹുസൈൻ തങ്ങൾ, കബീർ സലാല: നേതൃത്വം – കെ.കെ.മുഹമ്മദ്.ടി.ചന്തു മാസ്റ്റർ, ഷിബു, കെ.ടി. കല്യാണി ടീച്ചർ, എസ്.സുനിൽ മോഹൻ, രാമചന്ദൻ കുയ്യണ്ടി, എം.കെ.പ്രേമൻ, ഇ.എസ്.രാജൻ.സി.രാമകൃഷ്ണൻ പടം

Read More »

രാജ്യത്താദ്യമായി തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ സംസ്ഥാന സർക്കാർ ക്ഷേമനിധി പദ്ധതി തയ്യാറാക്കുന്നു

തൊഴിലാളികൾക്ക്‌ താങ്ങൊരുക്കി  വീണ്ടും കേരളമാതൃക. രാജ്യത്താദ്യമായി തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ സംസ്ഥാന സർക്കാർ ക്ഷേമനിധി പദ്ധതി തയ്യാറാക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി, അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതി അംഗങ്ങൾക്കാണ്‌ പെൻഷനും മറ്റാനൂകൂല്യങ്ങളും നൽകുന്നത്‌. ഇതിന്‌ തയ്യാറാക്കിയ കരട്‌ ബില്ലിന്‌ നിയമവകുപ്പ്‌ അംഗീകാരം നൽകി. പദ്ധതിക്ക്‌ പ്രത്യേക ക്ഷേമനിധി ബോർഡും ബില്ലിലുണ്ട്‌. ഇവ അടുത്ത ദിവസം മന്ത്രിസഭയേുടെ പരിഗണനയ്‌ക്ക്‌ നൽകും. മാർച്ചിൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.   തദ്ദേശസ്ഥാപനങ്ങളിൽ രജിസ്‌റ്റർ ചെയ്‌ത്‌ തൊഴിലുറപ്പ്‌ കാർഡ്‌ ലഭിച്ചവർക്ക് പദ്ധതിയിൽ അംഗമാകാം. പ്രായപരിധി 15–- ...

Read More »

റവന്യു ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കണം

കൊയിലാണ്ടി: റവന്യൂ വകുപ്പിനോട് കേരള സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നുംകേരള എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍.പി.ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് എന്‍ ജി ഒ അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക്തലത്തില്‍ സംഘടിപ്പിച്ച ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് -കെ. പ്രദീപന്‍,എം ടി മധു, ബിനു കോറോത്ത്, സി കെ സതീശന്‍, വി.പ്രതീഷ്, സുരേഷ് ബാബു പി, ഷാജീവ് കുമാര്‍ എം, ടി.പി.ഗോപാലന്‍, പ്രദീപ് സായ് വേല്‍, ...

Read More »

റാങ്ക് ലിസ്റ്റ് റദ്ദായി

കോഴിക്കോട് ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈഫ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II/പൗള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍/സ്റ്റോര്‍കീപ്പര്‍/ എന്യൂമറേറ്റര്‍ (തസ്തികമാറ്റം വഴിയുളള നിയമനം – കാറ്റഗറി നം. 008/2013) തസ്തികയുടെ റാങ്ക് പട്ടിക പ്രകാരം എല്ലാവരേയും നിയമനശിപാര്‍ശ ചെയ്തതിനെ തുടര്‍ന്ന് റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

Read More »

കൊറോണ- ആശുപത്രികളില്‍ ആരും നിരീക്ഷണത്തിലില്ല

കൊറോണയുമായി ബന്ധപ്പെട്ട് ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആരും നിരീക്ഷണത്തിലില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ അറിയിച്ചു. ബീച്ച് ആശുപത്രിയില്‍ ഒരാളും മെഡിക്കല്‍ കോളജില്‍ ഒരാളുമായിരുന്നു നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇരുവരേയും ഇന്നലെ (ഫെബ്രു-18) ഡിസ്ചാര്‍ജ് ചെയ്തു. 28 ദിവസം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ഏഴ് പേരെ കൂടി നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ഇതോടെ ആകെ 213 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. പുതുതായി ആരും നിരീക്ഷണത്തിലില്ല. ജില്ലയില്‍ 195 പേരാണ് ഇനി നിരീക്ഷണത്തിലുള്ളത്. ഇന്നലെ (ഫെബ്രു.18) സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടില്ല.  ഇതുവരെ 31 സാംപിള്‍ ...

Read More »

ഗവ.ഗേൾസിൽ പുതിയ കെട്ടിടം ശിലാസ്ഥാപനം ശനിയാഴ്ച്ച

സംസ്ഥാന സര്‍ക്കാരിന്റെ 4 മിഷനുകളില്‍ ഒന്നായ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം പരിപാടിയിലൂടെ സംസ്ഥാനത്തെമ്പാടും പൊതുവിദ്യാഭ്യാസമേഖലയില്‍ സമാനതകളില്ലാത്ത കുതിപ്പിനാണ് സാക്ഷ്യം വഹിക്കുന്നത്.  കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ 1000 വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ പഠനം നടത്തുന്ന എല്ലാ സ്കൂളുകള്‍ക്കും കിഫ്ബി വഴി കോടികളുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.  കൊയിലാണ്ടി ഗവ.ഗേള്‍സ് ഹൈസ്കൂളിനെ സംബന്ധിച്ചിടത്തോളം പഠന കാര്യത്തില്‍ ജില്ലയില്‍ തന്നെ മികച്ചു നില്‍ക്കുന്ന ഒരു സ്കൂളാണ്.  ഇവിടെ നേരെത്തെ തന്നെ എം.എല്‍.എ ഫണ്ടില്‍ നിന്നും രണ്ട് ഘട്ടങ്ങളിലായി 2 കോടി 35 ലക്ഷം രൂപ ചെലവഴിച്ച് ഒ.എന്‍.വി കുറുപ്പ് സ്മാരക ...

Read More »