Download WordPress Themes, Happy Birthday Wishes

Author Archives: web desk

സ്വദേശാഭിമാനി കേസരി പുരസ്‌കാരം ടി. ജെ. എസ്. ജോര്‍ജിന്

തിരുവനന്തപുരം:  2017ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രമുഖ മാധ്യമ പ്രവര്‍ത്തകനും പത്രാധിപരും ഗ്രന്ഥകര്‍ത്താവുമായ ടി. ജെ. എസ്. ജോര്‍ജിന്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്‌കാരം. മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ പുരസ്‌കാരമാണിത്. ജൂലൈ ഒന്നിന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.   ഡോ. സെബാസ്റ്റിയന്‍ പോള്‍ അധ്യക്ഷനും പാര്‍വതി ദേവി, എന്‍. ...

Read More »

ചര്‍ച്ച പരാജയം: അന്തഃസംസ്ഥാന ബസ് സമരം തുടരും

തിരുവനന്തപുരം: അന്തഃസംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ നടത്തിവരുന്ന സമരം തുടരും. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി ബസ് ഉടമകളുടെ സംഘടന നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.   ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്നപേരിലുള്ള പരിശോധനയുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് അന്തഃസംസ്ഥാന ബസ്സുകളില്‍നിന്ന് അന്യായമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. പരിശോധന നിര്‍ത്തിവെക്കണമെന്ന് ബസ് ഉടമകള്‍ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.   എന്നാല്‍, ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് നിര്‍ത്തിവെക്കില്ലെന്നും പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി. യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ പരിശോധന നടത്താമെന്ന വാഗ്ദാനം ...

Read More »

മലപ്പുറം ജില്ല വിഭജിക്കണം: നിയമസഭയില്‍ കെ.എന്‍.എ ഖാദറിന്റെ ശ്രദ്ധക്ഷണിക്കല്‍

തിരുവനന്തപുരം:  മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല വേണമെന്ന് നിയമസഭയില്‍ കെ.എന്‍.എ. ഖാദറിന്റെ ശ്രദ്ധക്ഷണിക്കല്‍. കഴിഞ്ഞയാഴ്ച ഇതേ ആവശ്യവുമായി അദ്ദേഹം സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറിയിരുന്നു. സബ്മിഷന് മുസ്ലീംലീഗും യു.ഡി.എഫും അനുമതി നല്‍കാതിരുന്നതായിരുന്നു പിന്മാറാനിടയായ കാരണം.   മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ജില്ലാ വിഭജനത്തില്‍ സബ്മിഷന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വാദിച്ചതോടെയാണ് കഴിഞ്ഞതവണ കെ.എന്‍.എ. ഖാദര്‍ പിന്മാറിയത്. നേരത്തെ സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ കെ.എന്‍.എ. ഖാദറിന്റെ പേര് വിളിച്ചപ്പോള്‍ അദ്ദേഹം സീറ്റിലില്ലായിരുന്നു. എന്നാല്‍ ഇത്തവണ യു.ഡി.എഫ്. വിഷയത്തില്‍ തീരുമാനമെടുത്തതോടെയാണ് കെ.എന്‍.എ ...

Read More »

1500 നിർധന രോഗികൾ എന്തു ചെയ്യണം? കോഴിക്കോട് മെഡി. കോളേജിൽ ഹൃദയ ശസ്ത്രക്രിയ നിലച്ചു

റിലയൻസ് ഇൻഷൂറൻസ് വിവിധ ചികിത്സാ സഹായ പദ്ധതികളുടെ കുടിശ്ശിക കൊടുക്കുന്നില്ല. പണം കിട്ടാതായതോടെ സ്റ്റെന്‍റ് ഉൾപ്പടെയുള്ള ശസ്ത്രക്രിയാ ഉപകരണങ്ങൾ നൽകുന്നത് വിതരണക്കാർ നിർത്തി. കോഴിക്കോട്: പേസ്മേക്കറിലാണ് ചേളന്നൂർ കണ്ണങ്കര സ്വദേശി ചന്തുക്കുട്ടിയുടെ ജീവിതം. വർഷങ്ങൾക്ക് മുമ്പുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന്, പേസ് മേക്ക‌ർ വച്ചു പിടിപ്പിച്ചതാണ്. പേസ് മേക്കറിന്‍റെ ബാറ്ററി മാറ്റാറായി. പക്ഷേ, കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇപ്പോൾ രോഗികൾക്ക് ഹൃദയ ശസ്ത്രക്രിയ ഇല്ല. അടിയന്തരമായി മാറ്റേണ്ടതാണ് പേസ് മേക്കർ ബാറ്ററി. പേസ് മേക്കർ ബാറ്ററി മാറ്റാത്തതുകൊണ്ട് നല്ല ക്ഷീണവും കിതപ്പുമുണ്ട് ചന്തുക്കുട്ടിക്ക്. വീട്ടിൽപ്പോലും ഏറെ നടക്കാൻ ...

Read More »

മഴയിൽ ഗണ്യമായ കുറവ്; അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 12% ജലം മാത്രം

വേനൽ കടുത്തതോടെ ഇടുക്കി അണക്കെട്ടിലെ വെള്ളവും വറ്റിത്തുടങ്ങി. ശരാശരി അരയടി വീതം ജലനിരപ്പ് പ്രതിദിനം കുറയുന്നുണ്ടെന്നാണു കെഎസ്ഇബിയുടെ കണക്ക്. കഴിഞ്ഞ മഴക്കാലത്ത് അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയിലെത്തിയിരുന്നു. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. നിലവിൽ സംഭരണശേഷിയുടെ 12 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. തിരുവനന്തപുരം∙ മഴ കുറഞ്ഞതോടെ പ്രധാന ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളിലെ ജലനിരപ്പും വന്‍തോതില്‍ കുറഞ്ഞു. പ്രധാന അണക്കെട്ടുകളില്‍ അവശേഷിക്കുന്നത് സംഭരണശേഷിയുടെ പന്ത്രണ്ട് ശതമാനം ജലം മാത്രം. ഇതോടെ ജലവൈദ്യുതി ഉല്‍പാദനം കുറയ്ക്കാന്‍ വൈദ്യുതി ബോര്‍ഡ് യോഗം തീരുമാനിച്ചു. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ...

Read More »

അഭിമന്യു വധക്കേസ് അന്വേഷണത്തില്‍ വീഴ്ചയെന്ന് കുടുംബം

മൂന്നാര്‍: മഹരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യു കൊലപ്പെട്ടിട്ട് ഒരു വര്‍ഷത്തോളമായിട്ടും മുഴുവന്‍ പ്രതികളേയും പിടികൂടാത്തതിനെതിരെ കുടുംബം പരസ്യമായി രംഗത്ത്. അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന വിമര്‍ശനവുമായി അഭിമന്യുവിന്റെ കുടുംബം രംഗത്തെത്തി.   മുഴുവന്‍ പ്രതികളേയും ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതികളെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കില്‍ കോടതിക്ക് മുന്നില്‍ ജീവനൊടുക്കുമെന്നും പിതാവ് മനോഹരന്‍ പറഞ്ഞു.   അഭിമന്യുവിന്റെ കഥ പറയുന്ന നാന്‍ പെറ്റ മകന്‍ എന്ന സിനിമയെ കുറച്ച് മന്ത്രി എംഎം മണി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിനടിയില്‍ അന്വേഷണത്തിലെ അതൃപ്തി അറിയിച്ച് അഭിമന്യുവിന്റെ അമ്മാവന്‍ കമന്റിട്ടു. അഭിമന്യു മരിച്ച് ഒരു വര്‍ഷം ...

Read More »

പി കെ ശ്യാമളയെ ചോദ്യം ചെയ്യും: ആന്തൂർ നഗരസഭാ ഓഫീസിൽ പൊലീസ് പരിശോധന

ധർമശാല: പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സാജന്‍റെ ഭാര്യ ബീനയുടെ മൊഴി വീണ്ടും എടുക്കുന്നു. ആന്തൂർ നഗരസഭ ഓഫീസിൽ രേഖകളുടെ പരിശോധനയും നടക്കുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പി കെ ശ്യാമളക്കും നഗരസഭാ ഉദ്യോഗസ്ഥർക്കും ഉടൻ നോട്ടീസ് നൽകും.   എന്നാൽ തനിക്കിതേ വരെ ഇതിൽ നോട്ടീസൊന്നും കിട്ടിയിട്ടില്ലെന്നാണ് പി കെ ശ്യാമള പറയുന്നത്. നോട്ടീസ് കിട്ടിയാൽ അതനുസരിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പി കെ ശ്യാമള വ്യക്തമാക്കി.   കേസിൽ നേരത്തേ ലഭിച്ച മൊഴികൾ പ്രത്യേക അന്വേഷണ സംഘം വിശദമായി ...

Read More »

ആഭ്യന്തര യാത്രക്കാർക്കും കൊച്ചിയിൽ 3 മണിക്കൂർ മുൻപ് ചെക്ക് ഇൻ ചെയ്യാം

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര യാത്രക്കാർക്കും ഇനി വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂർ മുൻപ് ചെക്ക് ഇൻ ചെയ്യാം. പുതിയ സൗകര്യം നാളെ മുതൽ നിലവിൽ വരും. നിലവിൽ വിമാനം പുറപ്പെടുന്നതിനു രണ്ടു മണിക്കൂർ മുൻപാണ് ആഭ്യന്തര ചെക്ക് ഇൻ കൗണ്ടറുകൾ പ്രവർത്തിച്ചു തുടങ്ങുക.   വിമാനം റൺവേ തൊട്ടപ്പോൾ കണ്ണുനിറഞ്ഞു; കൊച്ചിയുടെ ആകാശാഭിമാനത്തിന് 20 വർഷം നേരത്തെ എത്തുന്നവരെ സുരക്ഷാസേന ചെക്ക് ഇൻ ഏരിയായിലേക്ക് കടത്തിവിടാറില്ല. തീവ്രവാദ ഭീഷണികളുടെ പശ്ചാത്തലത്തിൽ ഇപ്പോൾ സുരക്ഷാ പരിശോധനകൾക്ക് കൂടുതൽ സമയം എടുക്കുന്നുണ്ട്. ഇതുമൂലം ...

Read More »

യൂട്യൂബ് കമന്‍റ് ബോക്സിന്‍റെ സ്ഥാനം മാറുന്നു.!

ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന വീഡിയോ പ്ലാറ്റ്ഫോം ആണ് യൂട്യൂബ്. യൂട്യൂബിലെ ഏറ്റവും മോശം ഇടം ഏതെന്ന് ചോദിച്ചാല്‍ പലരും കമന്‍റ് ബോക്സ് എന്ന് പറയും. അടുത്തിടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള യൂട്യൂബ് വിഭാഗത്തിലെ ചില കമന്‍റ് ബോക്സുകള്‍ യൂട്യൂബ് സസ്പെന്‍റ് ചെയ്തത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബാലപീഡനവും മറ്റും പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള കമന്‍റുകളാണ് ഇവിടെ നിറഞ്ഞത്.   ഇതിന് പുറമേ യൂട്യൂബിന്‍റെ കമന്‍റ് ബോക്സില്‍ നിറയുന്ന വിദ്വേഷ കമന്‍റുകള്‍ എന്നും യൂട്യൂബിന് തലവേദനയാണ്. അതിനാല്‍ തന്നെ ഇന്ന് ഏറ്റവും കൂടുതല്‍പ്പേര്‍ യൂട്യൂബ് ഉപയോഗിക്കുന്ന മൊബൈലില്‍ ...

Read More »

ബംഗ്ലാദേശില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു, 100 ലേറെ പേര്‍ക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് വീണ് നാല് പേര്‍ മരിച്ചു. 100 ലേറെ പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ചയാണ് ട്രെയിന്‍ പോകുന്നതിനിടെ പാലം തകര്‍ന്നത്. ധാക്കയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ കലൗരയിലാണ് അപകടമുണ്ടായത്.   രക്ഷാപ്രവര്‍ത്തകര്‍ക്കും പൊലീസിനുമൊപ്പം നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിക്കുന്നത്. 21 പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ധാക്കയില്‍ നിന്ന് ഉത്തരകിഴക്കന്‍ മേഖലയിലേക്കുള്ള ട്രയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തി വച്ചു. മോശം സിഗ്നല്‍ സംവിധാനം കാരണം ബംഗ്ലാദേശില്‍ ട്രെയിന്‍ അപകടം പതിവാണ്.

Read More »