Download WordPress Themes, Happy Birthday Wishes

Author Archives: web desk

വിവാഹത്തലേന്നു യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി അറസ്റ്റിൽ

വർക്കല∙ വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മേൽവെട്ടൂർ കയറ്റാഫീസ് ജംക്‌ഷനു സമീപം നസീബ് മംഗലത്ത് വീട്ടിൽ നസീബ്(23)ആണ് പിടിയിലായത്. കഴിഞ്ഞ 9ന് രാത്രിയാണ് യുവതിയെ പ്രതി  വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയശേഷം രാത്രി  തിരികെ യുവതിയുടെ വീടിനു സമീപത്ത് എത്തിച്ചു കടന്നുകളഞ്ഞത്. അടുത്തദിവസം കണ്ണൂർ സ്വദേശിയുമായി യുവതിയുടെ വിവാഹം നടന്നു. വിവാഹശേഷം ഈ സംഭവം യുവതി അറിയിച്ചതോടെ ഭർത്താവ് യുവതിയെ മട്ടന്നൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് വർക്കല പൊലീസിലും പരാതി നൽകി. വർക്കല ഇൻസ്‌പെക്ടർ ജി.ഗോപകുമാർ, എസ്ഐമാരായ ശ്യാം, ശശിധരൻ, ജിഎസ്ഐ. സുനിൽ എന്നിവർ ...

Read More »

മകൾ വീണത് ചോദിക്കാനെത്തി; യാത്രക്കാരന്റെ കാലുകളിലൂടെ ബസ് കയറിയിറങ്ങി

മീനങ്ങാടി (വയനാട്) ∙ കണ്ടക്ടർ തള്ളിയിട്ടതായി ആരോപിക്കപ്പെടുന്ന യാത്രക്കാരന്റെ കാലുകളിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. തുടയെല്ലുകൾ പൊട്ടിയ മീനങ്ങാടി കാര്യമ്പാടി മോർക്കാലായിൽ എം.എം. ജോസഫ് (55) ശസ്ത്രക്രിയയ്ക്കു വിധേയനായി ആശുപത്രിയിലാണ്. കണ്ടക്ടറുടെയും ബസ് നിർത്താതെ പോകാൻ ശ്രമിച്ച ഡ്രൈവറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് ആർടിഒ അറിയിച്ചു.   വിദ്യാർഥികളെ കയറ്റാതിരിക്കാനുള്ള ബസ് ജീവനക്കാരുടെ ശ്രമമാണു അപകടകാരണമെന്നു നാട്ടുകാർ പറഞ്ഞു. വ്യാഴാഴ്ച മൂന്നേകാലോടെ മീനങ്ങാടിക്കു സമീപം അൻപത്തിനാലിലായിരുന്നു സംഭവം. സ്റ്റോപ്പിൽ താൻ ഇറങ്ങിയെങ്കിലും മകൾ നീതു ഇറങ്ങുംമുൻപേ ബസ് മുന്നോട്ടെടുക്കുകയും നീതു വീഴുകയും ചെയ്തുവെന്ന് ജോസഫ് ...

Read More »

പള്‍സ് പോളിയോ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി – ജില്ലാകലക്ടര്‍  ജില്ലയില്‍ 2,28768 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും 

ജനുവരി 19 ന് ദേശീയതലത്തില്‍ നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ  ജില്ലയിലെ  ഒരുക്കങ്ങള്‍  പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. അഞ്ച് വയസ്സുവരെ പ്രായമുള്ള 2,28768 കുട്ടികള്‍ക്കാണ് ജില്ലയില്‍ പോളിയോ തുള്ളിമരുന്ന് നല്‍കുക. അന്നേ  ദിവസം ജില്ലയിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കും മറ്റ് കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ജില്ലാ കലക്ടര്‍ ശീറാം സാംബശിവ റാവു നിര്‍വ്വഹിക്കും.  റോട്ടറി, ഇന്ത്യന്‍ പീഡിയാട്രിക് അസോസിയേഷന്‍, സാമൂഹ്യനീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ...

Read More »

സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന്‌ വിതരണം നാളെ

സംസ്ഥാനത്ത്  അഞ്ചുവയസ്സിൽ താഴെയുള്ള 24,50,477 കുട്ടികൾക്ക്‌  ഞായറാഴ്‌ച പോളിയോ തുള്ളിമരുന്ന്‌ നൽകും.  തിരുവനന്തപുരം വിളപ്പിൽ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ  രാവിലെ എട്ടിന്‌ മന്ത്രി കെ കെ  ശൈലജ  ഉദ്‌ഘാടനം ചെയ്യും.   പോളിയോ തുള്ളിമരുന്ന്‌ വിതരണത്തിന്‌  സംസ്ഥാനത്ത്‌ 24,247 വാക്‌സിനേഷൻ ബൂത്തുകളും (ഒരു ബൂത്തിന് രണ്ട്‌ പരിശീലനം ലഭിച്ച വാക്‌സിനേറ്റർ)   ട്രാൻസിറ്റ് ബൂത്തുകളും മൊബൈൽ ബൂത്തുകളും സജ്ജീകരിച്ചു.  ഞായറാഴ്ച മരുന്ന്‌ നൽകാൻ കഴിയാത്ത കുട്ടികൾക്ക് തിങ്കളും ചൊവ്വയും  വീടുകളിലെത്തി  നൽകും.   റെയിൽവേ സ്‌റ്റേഷനുകളുൾപ്പെടെ ട്രാൻസിറ്റ് ബൂത്തുകൾ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും.  ...

Read More »

ഇരട്ടക്കൊലക്കേസ്‌ പ്രതി ബിർജുവിനെ അന്വേഷിച്ച്‌ നീലഗിരിയിലെത്തിയ ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥർ കണ്ടത്‌ ‘ജീവകാരുണ്യ പ്രവർത്തക’നെ

ഇരട്ടക്കൊലക്കേസ്‌ പ്രതി ബിർജുവിനെ അന്വേഷിച്ച്‌ നീലഗിരിയിലെത്തിയ ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥർ കണ്ടത്‌ ‘ജീവകാരുണ്യ പ്രവർത്തക’നെ. ജോർജുകുട്ടി എന്ന പേരിൽ ഇയാൾ അവിടെ അറിയപ്പെട്ടത്‌. പള്ളിയിലെ പ്രാർഥനകളിലും മറ്റും സജീവമായ ‘സത്യക്രിസ്‌ത്യാനി’. പാട്ടവയലിനടുത്ത മാങ്ങവയലിലെ ഒരു പള്ളിയിൽ സഹായിയുമായിരുന്നു ഇയാൾ.   കോഴിക്കോട്ടുനിന്ന്‌ വസ്‌ത്ര വ്യാപാരശാലകളിലേക്ക്‌ തുണികൾ എത്തിച്ചാണ്‌ ബിർജു നീലഗിരിയിൽ നിലയുറപ്പിച്ചത്‌. ഭാര്യക്കും കുട്ടികൾക്കും ഒപ്പം ആദ്യമെത്തിയത്‌ ലവ്‌ ഷോർ അഗതിമന്ദിരത്തിലാണ്‌. ഇതിന്റെ നടത്തിപ്പുകാരനായ ഒരാൾ ബിർജുവിന്‌ പരിചയമുള്ളതായിരുന്നു. അഗതി മന്ദിരത്തിൽ താമസിക്കുമ്പോൾ ചില ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി. ഇത്‌ മറയാക്കി ജീവകാരുണ്യ പ്രവർത്തകൻ എന്ന ...

Read More »

ചേമഞ്ചേരിയിൽ ഓട്ടോ പാർക്കിംഗ് പെർമിറ്റ് നൽകി

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഓട്ടോറിക്ഷ പാര്‍ക്കിങ്ങ് പെര്‍മിറ്റ്‌നമ്പര്‍ വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പൂക്കാട് കലാലയം ആരഭി ഓഡിറ്റോറിയത്തില്‍ കൊയിലാണ്ടി സബ്ബ് ഇന്‍സ്‌പെക്റ്റര്‍ എന്‍ രാജേഷ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് അധ്യക്ഷത വഹിച്ചു. ആദ്യ പെര്‍മിറ്റ് വിതരണം ജോയന്റ് ആര്‍ ടി ഒ, പി രാജേഷും എ എം വി ഐ ജി അര്‍ജ്ജുനും നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി അംഗങ്ങളായ ഇ അനില്‍കുമാര്‍, പി പി ശ്രീജ, ഉണ്ണി തിയ്യക്കണ്ടി വിവിധ ട്രേഡ് യൂനിയനുകളെ പ്രതിനിധീകരിച്ച് ഉണ്ണി വളപ്പില്‍, ഹമീദ് ...

Read More »

കാപ്പാട് ബീച്ച് ഫെസ്റ്റ് 24ന് ആരംഭിക്കും

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസനിധി ധനശേഖരണാര്‍ത്ഥം കാപ്പാട് തീരത്ത്ബീച്ചഫെസ്റ്റ് സംഘടിപ്പിക്കുന്നു. ജനുവരി 24 മുതല്‍ ഫിബ്രവരി 9 വരെ വിവിധങ്ങളായ മേളകളോടെയും സ്റ്റേജ് പരിപാടികളോടെയും ഫെസ്റ്റ് ആരംഭിക്കും. 24ന് 3 മണിക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൂവപ്പാറയില്‍ നിന്നുമാരംഭിച്ച് സമീപത്തെ നഗരിയില്‍ എത്തുന്ന വര്‍ണശബളമായ ഘോഷയാത്രയോടെയാണ് ഫെസ്റ്റ് ആരംഭിക്കുക. തുടര്‍ന്ന് 4 മണിക്ക് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സിനി ആര്‍ട്ടിസ്റ്റ് നേഹ സക്സേന മുഖ്യതിഥിയായെത്തും. കെ.മുരളീധരന്‍ എം.പി,കെ.ദാസന്‍ എം.എല്‍.എ,ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് ,സമീപ പ്രദേശങ്ങളിലെ തദ്ദേശഭരണകൂടങ്ങളിലെ ...

Read More »

ഭിന്നശേഷി സഭ സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭയുടെ 2020-21 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാരുടെ നിര്‍ദ്ദേശങ്ങള്‍ക്കായി ഭിന്നശേഷി സഭ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ എന്‍.കെ.ഭാസ്‌കരന്‍, വി.കെ.അജിത, നഗരസഭാംഗം വി.കെ.രേഖ, ഐ.സി.ഡി.എസ്. ഓഫീസര്‍ ടി.കെ.പുഷ്പ എന്നിവര്‍ സംസാരിച്ചു.

Read More »

കോതമംഗലം മഹാവിഷ്ണു ക്ഷേത്ര മഹോല്‍സവം 19 മുതല്‍ 26 വരെ

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്ര മഹോല്‍സവം 19 മുതല്‍ 26 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും.19 ന് കൊടിയേറ്റം തുടര്‍ന്ന് കവാടം സമര്‍പ്പണം. രാത്രി 8 മണിക്ക് കഥകളി. 20 ന് കാലത്ത് ശീവേലി എഴുന്നള്ളിപ്പ് വൈകീട്ട് 6.30ന് രാഗ കദംബം, സംഗീത കച്ചേരി, 8.3o ന് നൃത്തസന്ധ്യ 21ന് രാവിലെ ശീവേലി, വൈകു: 4.30 ന് ഇരട്ട തായമ്പക, 6.30 ന് പ്രാദേശിക പരിപാടികള്‍.22 ന് രാവിലെ. 11.30 ന് ചാക്യാര്‍കൂത്ത്. വൈകു 4.30 ന് തായമ്പക, രാത്രി 7 മണിക്ക് നാടകം ...

Read More »

റോഡ് സുരക്ഷ :  സമാപന സമ്മേളനം ഇന്ന്

  കോരള മോട്ടോര്‍ വാഹന വകുപ്പ് 31 ാമത് ദേശീയ റോഡ് സുരക്ഷ വാരാചരണം- 2020 സമാപന സമ്മേളനം ഇന്ന് (ജനുവരി 17) കിണാശ്ശേരി ഗ്രൗണ്ടില്‍ മുന്‍ കൗണ്‍സിലര്‍ ബീരാന്‍ കോയ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ആര്‍.ടി.ഒ എം.പി സുബാഷ് ബാബു അധ്യക്ഷനാകും. സൗത്ത് സോണ്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടി വി വിനീഷ് മുഖ്യ പ്രഭാഷണവും എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ പി.എം. ഷബീര്‍ സമ്മാനദാനവും നിര്‍വ്വഹിക്കും.  അഷ്റഫ് നരിമുക്കില്‍, മഖ്ദുള്‍ ആശംസകള്‍ നേരും. ഈ വര്‍ഷത്തെ റോഡ് സുരക്ഷ സന്ദേശം മാറ്റം യുവത്വത്തിലൂടെ. ഇതിനോടനുബന്ധിച്ച് ...

Read More »