Download WordPress Themes, Happy Birthday Wishes

Author Archives: web desk

കിണറില്‍ മാലിന്യം നിക്ഷേപിച്ചു

കൊയിലാണ്ടി: കിണറില്‍ മാലിന്യം നിക്ഷേപിച്ചതായി പരാതി. വിയ്യൂര്‍ നരിമുക്കിനു സമീപം തെരുവില്‍ ഷാജിയുടെ വീട്ടിലെ കിണറിലാണ് മാലിന്യം തള്ളിയത്. പഴയതുണികള്‍, ചൂടി പടങ്ങള്‍, വീട്ടിലെ ചെടിച്ചട്ടികള്‍, പാഴ്വസ്തുക്കള്‍ തുടങ്ങിയവയാണ് കിണറില്‍ തള്ളിയിരിക്കുന്നത്. ഷാജിയും കുടുംബവും കഴിഞ്ഞ രണ്ടുദിവസമായി വീട്ടിലില്ലായിരുന്നു. ഇന്നലെ എത്തിയപ്പോഴാണ് സംഭവം കാണുന്നത്. ഇത് കാരണം കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. സമീപ വീടുകളില്‍ നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read More »

ഈ 5 കാര്യങ്ങള്‍ നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കാം

ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. ശരീരത്തിന് അസുഖം വന്നാൽ നാം ഡോക്ടറെ കണ്ട് ചികിത്സ തേടും, എന്നാല്‍ മനസ്സിനു രോഗം വന്നാലോ? ചികിത്സ തേടുന്നവര്‍ ചുരുക്കം. മാനസികാരോഗ്യം എന്നതു കൊണ്ട് അർഥമാക്കുന്നത് ആളുകൾക്ക് ചുറ്റുമുള്ളവരുമായും ചുറ്റുപാടുകളുമായും ആരോഗ്യകരമായ ബന്ധം പുലർത്താനും ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുമുള്ള കഴിവിനെയാണ്. ലോകത്ത് 45 കോടിയോളം ജനങ്ങള്‍ മാനസികാരോഗ്യം മൂലം കഷ്ടതയനുഭവിക്കുന്നുണ്ട് എന്നാണ് കണക്ക്. ഒരാളുടെ മാനസികനില മെച്ചപ്പെടുത്താന്‍ എന്തൊക്കെ ചെയ്യാമെന്ന് ആലോചിച്ചിട്ടുണ്ടോ? നമുക്കുതന്നെ ദിവസവും ചെയ്യാവുന്ന നിസാരമായ അഞ്ചു കാര്യങ്ങള്‍ കൊണ്ട് മാനസികാരോഗ്യം മികച്ചതാക്കാം.   ഇരുപ്പും ...

Read More »

കൊറോണ വൈറസ്; കോഴിക്കോട് ചികിത്സ തേടിയ സ്ത്രീയുടെ സാമ്പിളുകൾ ഇന്ന് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും

കൊറോണ വൈറസ് ബാധ സംശയയത്തെ തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടിയ സ്ത്രീയുടെ സാമ്പിളുകൾ ഇന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. ജില്ലയിൽ 115 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത്. മെഡിക്കൽ കോളജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും നിരീക്ഷണ വാർഡുകൾ ഒരുക്കിയിട്ടുണ്ട്   സിംഗപ്പൂരിൽ നിന്നും വിനോദയാത്ര കഴിഞ്ഞു വന്ന കോഴിക്കോട് സ്വദേശിനിയെ കഴിഞ്ഞ ദിവസമാണ് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും ചുമയും മാറാത്തതിനെ തുടർന്നാണ് ഇവരെ സ്വകാര്യ ആശുപത്രിയിൽ നിന്നും ബീച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരെ പ്രത്യേക നിരീക്ഷണ വാർഡിലേക്ക് മാറ്റി. ...

Read More »

പൗരത്വനിയമ ഭേദഗതി പരാമർശം നയപ്രഖ്യാപനത്തിൽ ഗവർണർ വായിച്ചു

തിരുവനന്തപുരം> നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വനിയമ ഭേദഗതി പരാമർശം ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ സഭയിൽ വായിച്ചു. തനിക്ക് ഇതിനോട്‌ വ്യക്‌തിപരമായ വിയോജിപ്പ്‌ ഉണ്ടെന്നും എന്നാൽ മുഖ്യമന്ത്രിയോട് ബഹുമാനമുള്ളതു കൊണ്ട് വായിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ്‌ ഗവർണർ പ്രസംഗത്തിലെ ലെ 18മത്‌ പാരഗ്രാഫ്‌ വായിച്ചത്‌. പൗരത്വം മതാധിഷ്​ഠിതമാകരുതെന്ന്​ സംസ്ഥാന സർക്കാരി​െൻറ നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നുണ്ട്‌. ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കണമെന്നും ജനാധിപത്യത്തെ ശൂന്യമാക്കാൻ അനുവദിക്കില്ലെന്നും നയപ്രഖ്യാപന പ്രസംഗം വ്യക്​തമാക്കുന്നു. നയപ്രഖ്യാപനത്തിൽ  ഭരണഘടനയുടെ 176 (ഡ) വകുപ്പുപ്രകാരം സംസ്ഥാനസർക്കാരിന്റെ നയവും പരിപാടിയുമല്ലാതെ അതിന്റെ പരിധിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ഉൾപ്പെടുത്താനാവില്ല. അത് വായിക്കാൻ നിയമപരമായി ...

Read More »

കൊറോണ വൈറസ്‌: അണുബാധയുണ്ടായ സ്ഥലങ്ങളിൽനിന്ന്‌ വരുന്നവർക്കുള്ള നിർദ്ദേശങ്ങൾ

തിരുവനന്തപുരം > ചൈനയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള കൊറോണ രോഗബാധ കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും പകരാന്‍ സാധ്യതയുണ്ട് എന്ന് ചൈനയുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് ഈ സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പ് അടിയന്തിരമായി പുറപ്പെടുവിക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രളയാനന്തര പകര്‍ച്ച വ്യാധികളെ ഫലപ്രദമായി നേരിടുവാന്‍ സാധിച്ചത് പൊതുജനങ്ങളുടെ സഹകരണം ഒന്ന് കൊണ്ട് മാത്രമാണ്. താഴെ പറയുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ കൊറോണ രോഗ ബാധയേയും നമുക്ക് വളരെ വേഗം തടയാന്‍ സാധിക്കുന്നതാണെന്നും മന്ത്രി ...

Read More »

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കും

  വിദേശ പഠനത്തിനും ജോലികള്‍ക്കുമായി പോകുന്ന കേരളീയര്‍ക്കായി വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റും എച്ച്.ആര്‍.ഡി സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തല്‍   ജനുവരി 31 ന് പത്തനംതിട്ട കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എം.ഇ.എ അറ്റസ്റ്റേഷന്‍, അപ്പോസ്റ്റൈല്‍ യുഎ.ഇ എംബസ്സി, കുവൈറ്റ് എംബസ്സി, ഖത്തര്‍ എംബസ്സി, ബഹറൈന്‍ എംബസ്സി എന്നീവയ്ക്കായി അന്നേ ദിവസം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാം. കൂടാതെ കുവൈറ്റ് വിസാ സ്റ്റാംപിങ്ങിനുളള രേഖകളും സ്വീകരിക്കും.  സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനും മറ്റു സേവനങ്ങള്‍ക്കുമായി www.norkaroots.org എന്ന വെബ്‌സൈറ്റില്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  കൂടുതല്‍ വിവരങ്ങള്‍  0471ണ്‍-2770561. പത്തനംതിട്ട ജില്ലയില്‍  ജനുവരി 31 ന്  സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ...

Read More »

ഗ്രാമീണ റോഡുകൾ പുനർ നിർമിക്കുന്നതിന് 101 കോടി രൂപ അനുവദിച്ചു- മന്ത്രി ടി.പി രാമകൃഷ്ണൻ

കോഴിക്കോട്‌:കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറത്ത്‌ പച്ചയിലും ചുകപ്പിലുമായി വിളഞ്ഞുനിൽക്കുകയാണ്‌ സേവ്‌ ഗ്രീൻ അഗ്രികൾച്ചറിസ്റ്റ്‌ വെൽഫെയർ കോ ഓപറേറ്റീവ്‌ സൊസൈറ്റിയുടെ വിശാലമായ ചീരത്തോട്ടം. ഒരുമാസം മുമ്പ്‌ നട്ട ചീരകൾ വളർന്ന്‌  പൊട്ടിക്കാൻ പാകമായി നിൽക്കുകയാണ്‌. തികഞ്ഞ ജൈവരീതിയിലാണ്‌ കൃഷി നടത്തിയത്‌. കീടനാശിനികളോ രാസവളങ്ങളോ അടുപ്പിച്ചിട്ടില്ല. പച്ചച്ചീരയാണ്‌ കൂടുതലുള്ളത്‌. ഇലക്കറികളിൽ പ്രധാനവും പോഷകം നിറഞ്ഞതുമാണ്‌ ചീര. പാകമായെങ്കിലും ആവശ്യക്കാർ കുറവാണെന്നതിനാൽ ചീര വിറ്റഴിക്കൽ പ്രയാസമായിരിക്കയാണ്‌.  ഈ സാഹചര്യത്തിൽ കോഴിക്കോട്ട്‌ അടുത്തദിവസം ചീരമേള സംഘടിപ്പിക്കാൻ ആലോചിക്കുന്നതായി സേവ്‌ഗ്രീൻ പ്രസിഡന്റ്‌ എം പി രജുൽകുമാർ പറഞ്ഞു. പൈങ്ങോട്ടുപുറത്ത്‌ സേവ്‌ഗ്രീൻ ഒരുക്കുന്ന ജൈവകൃഷി തോട്ടത്തിന്‌ ...

Read More »

ജൈവ ചീരത്തോട്ടമൊരുക്കി സേവ്‌ ഗ്രീൻ സൊസൈറ്റി

കോഴിക്കോട്‌: കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറത്ത്‌ പച്ചയിലും ചുകപ്പിലുമായി വിളഞ്ഞുനിൽക്കുകയാണ്‌ സേവ്‌ ഗ്രീൻ അഗ്രികൾച്ചറിസ്റ്റ്‌ വെൽഫെയർ കോ ഓപറേറ്റീവ്‌ സൊസൈറ്റിയുടെ വിശാലമായ ചീരത്തോട്ടം. ഒരുമാസം മുമ്പ്‌ നട്ട ചീരകൾ വളർന്ന്‌  പൊട്ടിക്കാൻ പാകമായി നിൽക്കുകയാണ്‌. തികഞ്ഞ ജൈവരീതിയിലാണ്‌ കൃഷി നടത്തിയത്‌. കീടനാശിനികളോ രാസവളങ്ങളോ അടുപ്പിച്ചിട്ടില്ല. പച്ചച്ചീരയാണ്‌ കൂടുതലുള്ളത്‌. ഇലക്കറികളിൽ പ്രധാനവും പോഷകം നിറഞ്ഞതുമാണ്‌ ചീര. പാകമായെങ്കിലും ആവശ്യക്കാർ കുറവാണെന്നതിനാൽ ചീര വിറ്റഴിക്കൽ പ്രയാസമായിരിക്കയാണ്‌.  ഈ സാഹചര്യത്തിൽ കോഴിക്കോട്ട്‌ അടുത്തദിവസം ചീരമേള സംഘടിപ്പിക്കാൻ ആലോചിക്കുന്നതായി സേവ്‌ഗ്രീൻ പ്രസിഡന്റ്‌ എം പി രജുൽകുമാർ പറഞ്ഞു. പൈങ്ങോട്ടുപുറത്ത്‌ സേവ്‌ഗ്രീൻ ഒരുക്കുന്ന ജൈവകൃഷി ...

Read More »

കരകൗശല വസ്തു നിര്‍മ്മാണത്തില്‍ പരിശീലനം

കൊയിലാണ്ടി: നഗരസഭയിലെ സംരംഭകത്വ വികസന ക്ലബ്ബിന്റെ നേതൃത്വത്തില്‍ കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നതിനായി ശില്പശാല നടത്തി. ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് ലഭിച്ചവര്‍ക്ക് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നതിനും, സ്ഥിരം തൊഴില്‍ ലഭ്യമാക്കുന്നതിനും അനുയോജ്യമായ സംരംഭം കണ്ടെത്തുന്നതിനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പരമ്പരാഗത ഉത്പന്നങ്ങളായ മുള, ഈറ്റ, ഈറ, പനയോല, കൈതോല, തടി, പുല്ല്, ചിരട്ട, കാപ്പിത്തടി, തെങ്ങിന്‍ തടി, ചൂരല്‍ എന്നിവ ഉപയോഗിച്ചുള്ള കരകൗശല ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനങ്ങളായിരുന്ന ശില്പശാലയില്‍ സംഘടിപ്പിച്ചത്. ടൗണ്‍ഹാളില്‍ നടന്ന ഏകദിന ശില്പശാല നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ...

Read More »

അന്തർ സംസ്ഥാന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

കൊയിലാണ്ടി: അന്തര്‍ സംസ്ഥാനപെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍. ബത്തേരി മടക്കിമല സ്വദേശി ഇല്ല്യാസ് എന്ന റിച്ചു(34) നെയാണ് കോഴിക്കോട് റുറല്‍ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. സെക്സ്സ് റാക്കറ്റ് സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ് പി ആര്‍.ഹരിദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്റ പിടിയിലായ കക്കാടംപൊയില്‍ റിസോര്‍ട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവെച്ച കേസില്‍ അറസ്റ്റിലായ ഫര്‍സാനയും ഇയാളുടെ കൂട്ടാളിയാണ്. വയനാട്ടിലെ റിസോര്‍ട്ടില്‍ പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത് ഇയാളാണ്. വളരെ തന്ത്രപരമായി ആണ് ഇയാളുടെ റാക്കറ്റ് സംഘം പ്രവര്‍ത്തിക്കുന്നത്. ...

Read More »