Download WordPress Themes, Happy Birthday Wishes

Author Archives: web desk

ചാത്തമംഗലം പഞ്ചായത്തിലെ പുതിയാടം ചോലക്കുളത്തില്‍ ഇനി തെളിനീരൊഴുകും

 മിഷന്‍ തെളിനീര്‍ പദ്ധതിയുടെ ഭാഗമായി ചാത്തമംഗലം വാര്‍ഡ് 12 ലെ പുതിയാടംകുളം ശുചീകരിച്ചു.    സബ്കലക്ടര്‍ ജി.പ്രിയങ്ക ഉദ്ഘാടനം  ചെയ്തു.  ജില്ലാപഞ്ചായത്ത്, ജില്ലാ ഭരണകൂടം, ഹരിതകേരളംജില്ലാ മിഷന്‍, ശുചിത്വ മിഷന്‍, തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ശുദ്ധ ജലത്തിന്റെ ലഭ്യത നാള്‍ക്കുനാള്‍ കുറഞ്ഞുവരികയും നമ്മുടെ നാട് രൂക്ഷമായവരള്‍ച്ചയിലേക്ക് നീങ്ങികൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുളങ്ങള്‍ ശുചീകരിച്ച് സൗന്ദര്യവല്‍ക്കരണം നടത്തി പരിപാലിക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്’മിഷന്‍ തെളിനീര്‍’  നടത്തുന്നത്.  പഞ്ചായത്ത് പ്രസിഡന്റ് ബീന അദ്ധ്യക്ഷത വഹിച്ചു.  കുന്ദമംഗലം  ബ്ലോക്ക് പ്രസിഡന്റ് പി.സുനിത   മുഖ്യാതിഥിയായിരുന്നു.   ഹരിതകേരളം ജില്ലാമിഷന്‍ ...

Read More »

ഞാൻ മാത്രമല്ല, നാലുപേർകൂടിയുണ്ട്. അവരെക്കൂടി രക്ഷിക്കണം ; മരണവലയം തീര്‍ത്ത് തീ

‘കാറ്റിൽ തങ്ങൾക്ക് ചുറ്റും തീവലയമായി. ഓടി രക്ഷപ്പെടാനായില്ല. ഞാൻ മാത്രമല്ല, നാലുപേർകൂടിയുണ്ട്. അവരെക്കൂടി രക്ഷിക്കണം’. മരണത്തിന് മുമ്പ് വാച്ചർ ശങ്കരന്റെ വാക്കുകൾ. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മലപ്പുറം വല്ലപ്പുഴ വേളംപുള്ളി വീട്ടിൽ റഫീഖിന്റെ മനസ്സിൽ ശങ്കരന്റെ അവസാന വാക്കുകൾ പുകയുകയാണ്‌. ദേശമംഗലം പള്ളത്തുള്ള ബന്ധുവീട്ടിൽ വിവാഹനിശ്ചയത്തിനെത്തിയ റഫീഖ് തീപിടിത്തമറിഞ്ഞ് ഓടിയെത്തുകയായിരുന്നു.   ഞായറാഴ്ച വൈകിട്ട് ആറോടെയാണ് വീണ്ടും കാട്ടുതീ പടർന്നത്‌. ആംബുലൻസ് പാഞ്ഞുപോവുന്നത് കണ്ട് നാട്ടുകാർക്കൊപ്പം റഫീഖും വനത്തിലേക്ക് ഓടി. അക്കേഷ്യക്കാട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മൂന്നുപേർ കിടക്കുന്ന ദാരുണകാഴ്‌ചയാണ്‌ കണ്ടത്‌. കനത്ത പുകയും അടിക്കാട്ടിൽ കനലുകളും ...

Read More »

സംസ്ഥാന ദേശീയപാത വികസനം; അടുത്തമാസത്തോടെ പുനഃരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ജി സുധാകരൻ

സംസ്ഥാനത്തെ ദേശീയപാത വികസനത്തിൽ കേന്ദ്രത്തിന് ഉത്സാഹമില്ലെന്ന് കേരളം. ഉദ്യോഗസ്ഥരുടെ സമീപനം ദേശീയപാതകൾ ആറുവരിയാക്കുന്ന പദ്ധതിക്ക് തടസമാകുന്നു. അടുത്തമാസത്തോടെ വികസന പദ്ധതികൾ പുനഃരാരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു.   ദേശീയപാത വികസനത്തിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നു ചെയ്യേണ്ട കാര്യങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരൻ പറയുന്നു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ വീഴ്ചകളും കേന്ദ്ര സർക്കാരിന്റെ താൽപര്യക്കുറവുമാണ് തടസമായി നിൽക്കുന്നത്. കേന്ദ്രനിലപാടിന് പിന്നിൽ രാഷ്ട്രീയമുണ്ടോ എന്നറിയില്ലെന്നും മന്ത്രി പറഞ്ഞു.   തലശേരി-മാഹി ബൈപ്പാസിന്റെ സർവീസ് റോഡിനായി ധാരാളം ആളുകളെ ഒഴിപ്പിക്കേണ്ടിവരും. ഇതിനുള്ള നടപടികൾ ...

Read More »

മുതിർന്ന മാധ്യമ പ്രവർത്തകൻ എം എസ്‌ മണി അന്തരിച്ചു

തിരുവനന്തപുരം> മുതിർന്ന മാധ്യമ പ്രവർത്തകൻ എം എസ്‌ മണി (80) അന്തരിച്ചു. കേരളകൗമുദി ചീഫ്‌ എഡിറ്ററും കലാകൗമുദിയുടെ സ്‌ഥാപക പത്രാധിപരും ആയിരുന്നു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വെെകിട്ട് കുമാരപുരം കലാകൗമുദി ഗാർഡൻസിൽ നടക്കും   മാധ്യമ മികവിനുള്ള സംസ്‌ഥാന സർക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം നേടിയിട്ടുണ്ട്‌. കേരളകൗമുദിയുടെ എഡിറ്ററായി 1969-ൽ ചുമതലയേറ്റ എം.എസ്. മണിയാണ് ‘മൺഡേ മാഗസിൻ’ തുടങ്ങിയ പുതിയ മാഗസിൻ സംസ്‌കാരം മലയാള പത്രങ്ങളിൽ കൊണ്ടുവന്നത്. പേട്ട ഗവ. സ്‌കൂൾ, സെന്റ് ജോസഫ്സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. പഴയ ...

Read More »

പാഠം ഒന്ന് പാടത്തേക്ക്; ആവേശമായി കൊയ്ത്തുത്സവം

കേരളത്തില്‍ ഒരാള്‍പോലും വിശന്നിരിക്കുന്ന അവസ്ഥ ഉണ്ടാവാന്‍ പാടില്ലെന്ന് തൊഴില്‍- എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ബജറ്റില്‍ പ്രഖ്യാപിച്ച 25 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിക്കുന്ന ഭക്ഷണ വിതരണ കേന്ദ്രം ഒരോ  പഞ്ചായത്തിലും ആരംഭിക്കാന്‍ പോവുകയാണ്. പണം നല്‍കി ഭക്ഷണം കഴിക്കാന്‍ കഴിയാത്തവര്‍ക്ക് സൗജന്യമായി ഭക്ഷണം ലഭിക്കും. കുടുംബശ്രീയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഇതിനു മുന്‍കൈ എടുക്കേണ്ടത്.  ആധുനിക കൃഷിരീതി സ്വീകരിക്കണമെന്നും ആവശ്യമായ പച്ചക്കറികള്‍ വീടുകളില്‍ തന്നെ ഉത്പാദിപ്പിക്കുന്ന സ്ഥിതി ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ ഭാഗമായി ...

Read More »

അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

പേരാമ്പ്ര ഐ.സി.ഡിഎസ് പ്രോജക്ടിനു കീഴിലെ ചക്കിട്ടപാറ, ചെറുവണ്ണൂര്‍, കായണ്ണ, നൊച്ചാട് എന്നീ പഞ്ചായത്തുകളിലേക്ക് അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസ്സായതും, അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായവരും 18 നും 46 നും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫെബ്രുവരി 26 ന് വൈകീട്ട് അഞ്ച് മണിവരെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിസരത്തുളള ഐ.സി.ഡിഎസ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0496 2612477.

Read More »

സബ്ബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട പ്രവര്‍ത്തനോദ്ഘാടനം ഇന്ന്

പയ്യോളിയിലെ സബ്ബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടത്തിന്റെ  പ്രവര്‍ത്തനോദ്ഘാടനം ഇന്ന് (ഫെബ്രു.18) നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. രജിസ്ട്രേഷന്‍- പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിക്കും. വടകര എം.പി. മുരളീധരന്‍ മുഖ്യാതിഥിയാകും. ചടങ്ങില്‍ പയ്യോളി നഗരസഭ അധ്യക്ഷ വി.ടി.ഉഷ, മണിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയപ്രഭ, തുറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു.വി.കെ തുടങ്ങിയവര്‍ ആശംസയര്‍പ്പിക്കും. സബ്ബ് രജിസ്റ്റര്‍ ഓഫീസ് ഹെഡ് ക്ലാര്‍ക്ക് പ്രശാന്ത്.ആര്‍ നന്ദിയും പറയും.

Read More »

കോഴിക്കോട് രജിസ്ട്രഷന്‍ കോംപ്ലക്സ് നിര്‍മ്മാണോദ്ഘാടനം ഇന്ന്

രജിസ്ട്രഷന്‍ വകുപ്പിന്റെ കോഴിക്കോട് രജിസ്ട്രഷന്‍ കോംപ്ലക്സ് നിര്‍മ്മാണോദ്ഘാടനം ഇന്ന് വൈകീട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. നിര്‍മാണം പൂര്‍ത്തിയായ എട്ട് ഓഫീസ് മന്ദിരങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും 10 ഓഫീസ് മന്ദിരങ്ങളുടെ നിര്‍മാണോദ്ഘാടനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ജില്ലയില്‍ പേരാമ്പ്ര, പയ്യോളി, അഴിയൂര്‍, ചാത്തമംഗലം, ഫറോക്ക്, വില്യാപ്പള്ളി, വെസ്റ്റ്ഹില്‍ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍, കോഴിക്കോട് രജിസ്ട്രേഷന്‍ കോംപ്ലക്സ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനമാണ് നടക്കുന്നത്. രജിസ്ട്രേഷന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും. ജില്ലാ രജിസ്ട്രാര്‍ ഓഫീസിനു സമീപം വൈകീട്ട് നാലുമണിക്ക് ...

Read More »

കൊറോണ- 22 പേരെ കൂടി നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

കൊറോണയുമായി ബന്ധപ്പെട്ട് 28 ദിവസം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ 22 പേരെ കൂടി നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതോടെ ആകെ 206 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ജില്ലയില്‍ ഇന്നലെ (ഫെബ്രു.17) പുതുതായി രണ്ട് പേർ ഉള്‍പ്പെടെ 202 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി ആരെയും ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയോ ഡിസ്ചാര്‍ജ്ജ് ചെയ്യുകയോ ചെയ്തിട്ടില്ല. നിലവില്‍  ബീച്ച് ആശുപത്രിയില്‍ ഒരാളും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാളുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ (ഫെബ്രു.17) സ്രവ സാംപിള്‍ പരിശോധനയ്ക്ക് ...

Read More »

ഗവ.കോളെജ് വികസനത്തിന്റെ പാതയിൽ

കൊയിലാണ്ടി: ഗവ കോളേജ്  കൊയിലാണ്ടി കഴിഞ്ഞ നാല് വർഷം കൊണ്ട് മുമ്പൊന്നുമില്ലാത്ത വിധം വികസനത്തിന്റെ  പാതയിൽ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തതയെ ഒന്നൊന്നായി മറികടന്ന്,  കേരളത്തിലെ  ‘മാതൃകാ സർക്കാർ കോളേജ് ‘ആയി ഈ സ്ഥാപനത്തെ ഉയർത്തുന്നതിനുള്ള   പ്രവർത്തനങ്ങൾ അതിന്റെ പൂർണതയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഇതിനായി സമഗ്രമായ ഒരു അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.  1975 ൽ  കൊയിലാണ്ടി ബോയ്സ് സ്കൂളിന്റെ കെട്ടിടങ്ങളിലൊന്നിൽ  പ്രവർത്തനമാരംഭിച്ച കൊയിലാണ്ടി ഗവൺമെന്റ് കോളേജ് 1985ലാണ്  മുചുകുന്നിലെ  സ്വന്തം  കെട്ടിടത്തിലേക്ക്  മാറുന്നത്. അക്കാലത്ത് രണ്ട് ഷിഫ്റ്റുകളിലായി  തേഡ്,  ഫോർത്ത് ഗ്രൂപ്പുകൾ മാത്രം  ...

Read More »