Download WordPress Themes, Happy Birthday Wishes

Author Archives: web desk

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം; ജില്ലാതല ഉദ്ഘാടനം കോട്ടപ്പറമ്പ് ആശുപത്രിയില്‍ 

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ പോളിയോ തുളളി മരുന്ന് വിതരണം ജനുവരി 19 ന് നടത്തും.ജില്ലാതല ഉദ്ഘാടനം 19 ന് രാവിലെ എട്ട് മണിക്ക് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ജില്ലാകലക്ടര്‍ സാംബശിവ റാവു നിര്‍വഹിക്കും. പഞ്ചായത്ത് തലത്തിലും തുള്ളിമരുന്ന് വിതരണോദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിക്കും. അഞ്ച് വയസ്സില്‍ താഴെയുളള 2,28,768 കുട്ടികള്‍ക്കാണ് ഇത്തവണ തുളളിമരുന്ന് നല്‍കുന്നത്. പി.എച്ച്.സി കളിലും അംഗന്‍വാടികളിലുമായി 2193 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. യാത്ര ചെയ്യുന്നവരുടെ സൗകര്യാര്‍ത്ഥം ബസ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലായി 55 ബൂത്തുകളും ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും ...

Read More »

ആയുര്‍വ്വേദ തെറാപ്പിസ്റ്റ്   : കൂടിക്കാഴ്ച 18 ന്

ഭാരതീയ ചികിത്സാ വകുപ്പിലും നാഷണല്‍ ആയുഷ് മിഷനിലും കോഴിക്കോട് ജില്ലയില്‍ പ്രതീക്ഷിക്കുന്ന ആയുര്‍വ്വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമനം നടത്തും. ജനുവരി 18 ന് രാവിലെ 10.30 ന് കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ ആയുര്‍വേദാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. കേരള ഗവണ്‍മെന്റിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായ ഡയറക്ടര്‍ ഓഫ് ആയുര്‍വ്വേദാ മെഡിക്കല്‍ എഡ്യൂക്കേഷന്‍ നല്‍കിയിട്ടുളള സര്‍ട്ടിഫിക്കറ്റുളളവര്‍ മാത്രം പങ്കെടുത്താല്‍ മതിയാകും. താല്‍പര്യമുളളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം.

Read More »

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2019-20 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്സുകളിലേക്കുളള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2019 മെയ് 31 ന് രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുളളത്. കേരളത്തിലെ ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ഫുള്‍ടൈം കോഴ്സുകളില്‍ ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ കോഴ്സുകള്‍, പോളിടെക്നിക്ക്, എഞ്ചിനീയറിംഗ്, മെഡിസില്‍, അഗ്രികള്‍ച്ചര്‍, നഴ്സിങ്, പാരാമെഡിക്കല്‍ കോഴ്സുകളില്‍ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം. ആബി ഇന്‍ഷുറന്‍സില്‍ അംഗമായിട്ടുളള കയര്‍ ...

Read More »

ഡ്രൈവിംഗ് ഇൻസ്ട്രക്ട്ർമാർക്കായി ബോധവൽക്കരണം നടത്തി

കൊയിലാണ്ടി: 31 മത് റോഡ് സുരക്ഷാ വാരം 2020 ന്റെ ഭാഗമായി കൊയിലാണ്ടി സബ് ആര്‍ ടി ഓഫീസിന്റെ പരിധിയിലുള്ള ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ ക്കായി നടത്തിയ ബോധവത്കരണ ക്ലാസ്സ് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടി സി.വിനേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. അദ്ധ്യക്ഷന്‍ കൊയിലാണ്ടി ജോ. ആര്‍ ടി ഒ പി.രാജേഷ്, എം.വി.ഐ. സനല്‍ കുമാര്‍, എ.എം.വി.ഐ ഇ.വി.വിജിത് കുമാര്‍, ഡി.കെ. ഷീജി തുടങ്ങിയവര്‍ കാസ്സുകള്‍ എടുത്തു.

Read More »

വിവാഹം നിരസിച്ചതിന്‌ പല്ലടിച്ചുകൊഴിച്ചു യുവാവിന്‌ കഠിനതടവും പിഴയും

കോഴിക്കോട്‌>വിവാഹാഭ്യർഥന നിരസിച്ചതിന്‌ പല്ലടിച്ചുകൊഴിച്ച കേസിൽ യുവാവിന്‌ ഒരുവർഷം കഠിനതടവും 35,000 രൂപ പിഴയും. ഉണ്ണികുളം കുന്നുമ്മൽക്കണ്ടി വീട്ടിൽ അജൻലാലിനെതിരെ(23) കോഴിക്കോട്‌ പ്രിൻസിപ്പൽ സബ്‌ ആൻഡ്‌ അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജി സി ആർ ദിനേശനാണ്‌ ശിക്ഷ വിധിച്ചത്‌. 2017 സെപ്‌തംബർ അഞ്ചിനായിരുന്നു സംഭവം. വിവാഹത്തിന്‌ വിസമ്മതിച്ച യുവതിയെ വീട്ടിൽക്കയറി അക്രമിക്കയായിരുന്നു. കാക്കൂർ പൊലീസാണ്‌ അന്വേഷിച്ചത്‌. രണ്ടാംപ്രതി ജയ്‌സലിനെ വെറുതെവിട്ടു.  പ്രോസിക്യൂഷനുവേണ്ടി അഡീ. ഗവ. പ്ലീഡർ ആൻഡ്‌ പബ്ലിക്‌ പ്രോസിക്യൂട്ടർ വി ബിന്ദു ഹാജരായി.

Read More »

ഇതാ മൺപാത്രങ്ങളുടെ തെരുവ്‌

ജീവിതം പുലർത്താൻ ചുട്ടുപൊള്ളുന്ന വെയിലിൽ മൺപാത്രങ്ങളുമായി റോഡരികിൽ കഴിയുകയാണ് ദേശീയപാതയിൽ വെസ്റ്റ്ഹിൽ ചുങ്കത്തിനടുത്ത് ഒരുകൂട്ടം മനുഷ്യർ. പാലക്കാട് തിരുവില്വാമലക്കടുത്ത് പെരിങ്ങോട്ട് കുറിശ്ശി പഞ്ചായത്തിലെ പത്തോളം കുടുംബങ്ങളാണ്‌ കഴിഞ്ഞ 30 വർഷമായി മൺമാത്രങ്ങളുടെ വിൽപ്പനയുമായി ഇവിടെ കഴിയുന്നത്‌. കളിമൺപാത്രങ്ങളിൽ തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ സ്വാദ്‌ തിരിച്ചറിഞ്ഞവർ  തേടിയെത്തുമ്പോഴും തങ്ങളുടെ ജീവിതം ഇന്നും കയ്‌പേറിയതുതന്നെയെന്ന്‌ ഇവർ പറയുന്നു. ഗ്രാമത്തിൽ കുടിൽവ്യവസായമായി നിർമിക്കുന്ന ഉൽപ്പന്നങ്ങൾ വാഹനങ്ങളിൽ ഇവിടെയെത്തിച്ചാണ്‌ വിൽപ്പന. വീടും കുടുംബവും വിട്ട് രാപകൽ റോഡരികിൽ തന്നെയാണ്‌ താമസവും. പ്രകാശനും ആയിഷയും അമ്മുവും മകൻ കൃഷ്ണൻകുട്ടിയും മണികണ്ഠനും സരോജിനിയും ലക്ഷ്മിയുമെല്ലാം ...

Read More »

പാലിയേറ്റീവ് ദിനാചരണം നടത്തി

  കൊയിലാണ്ടി: ജനുവരി15 ന് പാലിയേറ്റീവ് ദിനാചരണം നടത്തി. നഗരസഭാ ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സുന്ദരന്‍ അധ്യക്ഷത വഹിച്ചു. ഡോ.കെ.സന്ധ്യാ കുറുപ്പ് ബോാധവത്കരണവും, പ്രതിജ്ഞയും നടത്തി. പാലിയേറ്റീവ് ഇന്‍ചാര്‍ജ് Dr. കെ. സന്ധ്യ കുറുപ്പ് ,ഡോ.പി.പ്രതിഭ, കെ. സലീന . സി. വി. വിജയലക്ഷ്മി (നഴ്‌സിംഗ് സൂപ്രണ്ട് ) പി.ശ്രീജയന്ത്, സ്റ്റുഡന്റസ് കോര്‍ഡിനേറ്റര്‍ സിന്ധു ടീച്ചര്‍, പാലിയേറ്റീവ് ജീവനക്കാര്‍, ആശുപത്രി ജീവനക്കാര്‍, ജി.വി.എച്ച്.എസ്.എസ്. സ്‌കൂളിലെ സ്റ്റുഡന്റ്‌സ്, വോളന്റീര്‍സ് തുടര്‍ന്ന് പാലിയേറ്റീവ് പ്രചാരണ റാലി നടത്തി.

Read More »

വൈദ്യുതി മുടക്കം പൊതുജനം ദുരിതത്തില്‍

കൊയിലാണ്ടി: കന്നൂര്‍ സബ് സ്റ്റേഷനില്‍ നിന്ന് കൊയിലാണ്ടിയിലേക്കുള്ള വൈദ്യുതി ലൈനില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ രണ്ട് ദിവസമായി രാവിലെ എട്ട് മണിക്ക് മുമ്പായി ഓഫാക്കുന്ന വൈദ്യുതി വൈകീട്ട് ആറര മണി കഴിഞ്ഞാണ് വരുന്നത്. വൈദ്യുതി ഇല്ലാത്തതിനാല്‍ തൊഴില്‍ മേഖലയും പ്രതിസന്ധിയിലാണ്. ചില കച്ചവട സ്ഥാപനങ്ങള്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് കച്ചവടം നടത്തുന്നത്. .ഗാര്‍ഹിക ഉപഭോക്താക്കളും വൈദ്യുതി മുടക്കത്തില്‍ നട്ടം തിരിയുന്ന അവസ്ഥയാണ്. ഒരാഴ്ച കുടി വൈദ്യുതി മുടങ്ങുമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ നല്‍കുന്ന സൂചന. കൊയിലാണ്ടി നഗരത്തില്‍ സബ് സ്റ്റേഷന്‍ സ്ഥാപിച്ചാലെ വൈദ്യുതി മുടക്കത്തിന് പരിഹാരമാകുകയുള്ളു. ഇതിന് പരിഹാരം ...

Read More »

രണ്ട് വര്‍ഷം മുന്‍പ് കടൽത്തീരത്ത് കണ്ട മൃതദേഹഭാഗങ്ങൾ; കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

കോഴിക്കോട്: രണ്ടുവർഷം മുമ്പ് കോഴിക്കോട് കടൽത്തീരങ്ങളിൽനിന്ന് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. മലപ്പുറം വണ്ടൂർ പുതിയാത്ത് ഇസ്മയിൽ (48) ആണ് കൊല്ലപ്പെട്ടത്. കൊലയാളിയെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യംചെയ്തുവരികയാണ്. ഇയാളെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.   ഇസ്മയിലിനെതിരേ കൊണ്ടോട്ടി, കരുവാരക്കുണ്ട് സ്‌റ്റേഷനുകളിൽ നേരത്തെ കേസുകളുണ്ട്. തിരുവനന്തപുരം ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ശാസ്ത്രീയ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടയാളെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ പോലീസിനു ലഭിച്ചത്. 1991-ൽ മലപ്പുറം പോലീസ് പിടികൂടിയപ്പോൾ ഇസ്മയിലിന്റെ വിരലടയാളം ശേഖരിച്ചിരുന്നു. ഇതും മൃതദേഹത്തിൽനിന്നു ലഭിച്ച വിരലടയാളവും ഒത്തുവന്നതാണ് കേസിൽ വഴിത്തിരിവായത്.   2017 ഓഗസ്റ്റ് 13-ന് ...

Read More »

ഈശ്വരൻ ചിറയിൽ മാലിന്യം നിക്ഷേപിച്ചു

കൊയിലാണ്ടി: പന്തലായനി എക്സൈസ് റേഞ്ച് ഓഫീസിനു സമീപം ഈശ്വരൻചിറയിൽ മാലിന്യങ്ങളും ബിൽഡിംങ്ങ് അവശിഷ്ടങ്ങളും നിക്ഷേപിച്ച നിലയിൽ.  60 ഓളം കുടുംബങ്ങളുടെ ജലശ്രോതസ് കൂടിയാണ് ഈ ചിറ. സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Read More »