Download WordPress Themes, Happy Birthday Wishes

World

നേപ്പാളില്‍ കനത്ത മഴ: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 65 ആയി

കാ​ഠ്മ​ണ്ഡു: നേപ്പാളില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 65 കടന്നു. മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍​ന്ന് രാജ്യത്ത് പ​ല​ഭാ​ഗ​ത്തും ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ദുരന്തത്തില്‍ മു​പ്പ​തോ​ളം പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ളതായാണ് റിപ്പോര്‍ട്ട്.   വ്യാ​ഴാ​ഴ്ച മു​ത​ല്‍ പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യാ​ണ് മ​ധ്യ- കി​ഴ​ക്ക​ന്‍ നേ​പ്പാ​ളി​നെ ദു​രി​ത​ത്തി​ലാ​ക്കി​യ​ത്. ന​ദി​ക​ളെ​ല്ലാം ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ക​യാ​ണ്. 25 ജി​ല്ല​ക​ളി​ലെ പ​തി​നാ​യി​ര​ത്തി​ല​ധി​കം ഭ​വ​ന​ങ്ങ​ളി​ലു​ള്ള​വര്‍ കെ​ടു​തി​ക​ള്‍ നേ​രി​ടു​ക​യാ​ണ്.   ദിവസങ്ങളായി തുടരുന്ന മഴയിൽ രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. പ്രധാന ദേശീയപാതകളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടു. നദികളെല്ലാം കരകവിഞ്ഞു. മഴ അവസാനിക്കാത്ത പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയതായി ആഭ്യന്തര ...

Read More »

അഫ്‌ഗാനിൽ കല്ല്യാണവിരുന്നിനിടെ ചാവേർ പൊട്ടിത്തെറിച്ചു; ആറു പേർ കൊല്ലപ്പെട്ടു

  കാബൂൾ > അഫ്​ഗാനിസ്​താനിലെ നാൻഗർഹർ പ്രവിശ്യയിൽ വിവാഹവിരുന്നിനിടെ ചാവേർ ആക്രമണം. സ്​ഫോടനത്തിൽ ആറുപേർ കൊല്ലപ്പെട്ടു. 14 പേർക്ക്​ പരിക്കേറ്റു. പാകിറൗ അഘം ജില്ലയിലെ സർക്കാർ അനുകൂല സംഘടനയുടെ കമാൻഡർ മലക്​ തോറി​ന്റെ വീട്ടിലാണ്​ വിവാഹ ചടങ്ങുകൾക്കിടെ സ്​ഫോടനമുണ്ടായത്​. സംഭവത്തിൽ മലക്​ തോറും മകനും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. വിവാഹചടങ്ങിന്​ ശേഷം ഭക്ഷണം വിളമ്പികൊണ്ടിരിക്കെയാണ്​ ചാവേർ എത്തിയത്​. ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്ത്​ ഇയാൾ പൊട്ടിത്തെറിക്കുകയായിരുന്നു. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ്​ റിപ്പോർട്ട്​. ആക്രമണത്തി​​െൻറ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സർക്കാർ അനുകൂല നിലപാടെടുക്കുന്ന സംഘടനകൾക്കെതിരെ താലിബാൻ ആക്രമണങ്ങൾ ...

Read More »

ഹോര്‍മൂസില്‍ സംഘര്‍ഷനീക്കം; സംഘര്‍ഷത്തിന്‌ അമേരിക്കയെന്ന്‌ റഷ്യ

ദോഹ > ഇറാനെ ലക്ഷ്യംവച്ച്  ഹോര്‍മൂസ് കടലിടുക്കില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള പാശ്ചാത്യനീക്കം തീവ്രമായി. അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ച് ബ്രിട്ടീഷ് എണ്ണടാങ്കറിനെ തടയാന്‍ ഇറാന്‍ ശ്രമിച്ചെന്ന അവകാശവാദവുമായി  ബ്രിട്ടൻ രംഗത്തെത്തി. എന്നാല്‍, ബ്രിട്ടന്റെ ആരോപണം ഇറാന്‍ ശക്തമായി നിഷേധിച്ചു.   സംഘര്‍ഷഭരിതമായ അബു മുസ മേഖലയില്‍ ഇറാന്റെ കടല്‍സംരക്ഷണസേനയുടെ മൂന്ന് ബോട്ട‌് ബ്രിട്ടീഷ് എണ്ണക്കപ്പലിനെ വലയംവച്ചെന്നും തുണയ്‌ക്കെത്തിയ എത്തിയ ബ്രിട്ടീഷ് പടക്കപ്പലില്‍നിന്നുള്ള സൈനികസഹായം ലഭിച്ചതിനാല്‍ തടസ്സമില്ലാതെ നീങ്ങാനായെന്നും എന്നാല്‍ പരസ്പരം വെടിയുതിര്‍ത്തിട്ടില്ലെന്നുമാണ് ബ്രിട്ടീഷ് സേനയുടെ അവകാശവാദം. ഗള്‍ഫ് തീരം വിടുംവരെ ബ്രിട്ടീഷ് എണ്ണടാങ്കറിനു പുറകെ  എച്ച്എംഎസ് ...

Read More »

ഇതില്‍ക്കൂടുതല്‍ അംഗീകരിക്കാനാവില്ല; ഇറക്കുമതിത്തീരുവയില്‍ ഇന്ത്യക്കെതിരെ വീണ്ടും വിമര്‍ശനവുമായി ട്രംപ്

വാഷിങ്ടണ്‍: തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്തിയ ഇന്ത്യയുടെ നയത്തിനെതിരെ വീണ്ടും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇതില്‍ക്കൂടുതല്‍ ഈ നടപടി അംഗീകരിക്കാനാവില്ലെന്നാണ് ഇന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത്.   മുന്‍പ് യു.എസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവ പിന്‍വലിക്കണമെന്ന് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. തീരുവ ഏര്‍പ്പെടുത്തിയ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു.

Read More »

ഇറാനെ വളഞ്ഞ് യുഎസ് താവളങ്ങള്‍; ഒട്ടും വിടാതെ ഇറാനും – ഇൻഫോഗ്രാഫിക്സ്

  ഇറാൻ – യുഎസ് സംഘർഷം മുറുകമ്പോൾ യുദ്ധ ഭീഷണിയിലാണ് ലോകം. ഇപ്പോൾ വാക്പോരാണ് നടക്കുന്നതെങ്കിലും ഒരു യുദ്ധത്തിനു വേണ്ടയെല്ലാ സജ്ജീകരണങ്ങളും ഇരുരാജ്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളും ഇറാഖും അഫ്ഗാനിസ്ഥാനും താവളമാക്കി ഇറാനുമേൽ സൈനികാക്രമണം നടത്തുമെന്നാണ് യുഎസിന്റെ ഭീഷണി. ഇറാനെ ചക്രവ്യൂഹത്തിലാക്കി പതിറ്റാണ്ടുകൾക്കു മുൻപു തന്നെ യുഎസ് സൈനിക താവളങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇറാനെ ആക്രമിക്കാൻ ഈ സഖ്യരാജ്യങ്ങളെയും സൈനികരെയും യുഎസ് ഉപയോഗിക്കും. എന്നാൽ ഒട്ടു പിന്നിലല്ല ഇറാനും. സൈനിക ശക്തിയിൽ 14–ാം സ്ഥാനത്തുള്ള ഇറാൻ ഏതു പ്രതിസന്ധിയെയും നേരിടാൻ തക്ക സൈനിക ബലം സ്വന്തമാക്കിയിട്ടുണ്ട്. സൈബർ ...

Read More »

വാഷിങ്ടൻ ഡിസിയിൽ വെള്ളപ്പൊക്കം; തിങ്കളാഴ്ച പെയ്തത് ഒരു മാസത്തെ മഴ

  വാഷിങ്ടൻ ∙ പെരുമഴയിൽ മുങ്ങി യുഎസ് തലസ്ഥാനമായ വാഷിങ്ടൻ ഡിസി. ഒരു മാസം കൊണ്ടു കിട്ടേണ്ട മഴയാണ് ഒറ്റ ദിവസം പെയ്തതും തലസ്ഥാനത്തു വെള്ളപ്പൊക്കം സൃഷ്ടിച്ചതും. തിങ്കളാഴ്ച രാവിലെയുണ്ടായ വെള്ളപ്പൊക്കത്തിൽ ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിലും വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മഴയിൽ ആദ്യ ഒരു മണിക്കൂറിനകം നാലിഞ്ച് വെള്ളമാണ് ഉയർന്നത്. റോഡുകളിലും പാളങ്ങളിലും വെള്ളം  നിറഞ്ഞതിനെ തുടർന്നു റോഡ്, റെയിൽ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ പുറത്തിറക്കരുതെന്നു പൊലീസ് നിർദേശിച്ചു. നൂറുകണക്കിനു കുടുംബങ്ങളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. വൈറ്റ് ഹൗസിന്റെ ബേസ്മെന്റിൽ വെള്ളം കയറിയതായും ...

Read More »

ഇറാൻ ‘സൂപ്പർ ടാങ്കർ’ ബ്രിട്ടിഷ് കസ്റ്റഡിയിൽ; ബ്രിട്ടന്റെ കപ്പല്‍ പിടിക്കുമെന്ന് അന്ത്യശാസനം

ലണ്ടൻ/ടെഹ്റാൻ∙ ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പൽ വിട്ടുതന്നില്ലെങ്കിൽ അവരുടെ കപ്പലും പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ. ബ്രിട്ടിഷ് അംബാസഡറെ വിളിച്ചുവരുത്തിയാണ് ഇറാൻ ഇക്കാര്യം അറിയിച്ചത്. എണ്ണക്കപ്പൽ വിട്ടുതന്നില്ലെങ്കിൽ ബ്രിട്ടിഷ് കപ്പൽ പിടിച്ചെടുക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഉപദേഷ്ടകന്മാരിൽ ഒരാളായ മൊഹ്‌സെൻ റെസായി പറഞ്ഞു.   വ്യാഴാഴ്ചയാണ് സിറിയയിലേക്ക് എണ്ണയുമായി പോയ ഇറാനിയൻ കപ്പലായ ഗ്രേസ് 1 (സൂപ്പർ ടാങ്കർ), ഗിബ്രാൾട്ടർ കടലിടുക്കിൽവച്ച് 30 ബ്രിട്ടിഷ് നാവികരും 42 കമാൻഡോകളും ചേർന്ന് പിടിച്ചെടുത്തത്. കപ്പൽ 14 ദിവത്തേയ്ക്കു തടഞ്ഞുവയ്ക്കാൻ ഗിബ്രാൾട്ടർ ...

Read More »

കലിഫോർണിയയിൽ വൻ ഭൂചലനം; 6.9 തീവ്രത രേഖപ്പെടുത്തി

വാഷിങ്ടൻ∙ യുഎസിലെ കലിഫോർണിയയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തി. റിഡ്ജ്ക്രെസ്റ്റിനു പത്തു മൈൽ വടക്കുകിഴക്കു ഭാഗത്താണ്‌ ഭൂചലനമുണ്ടായത്. കുലുക്കം അനുഭവപ്പെട്ടെങ്കിലും ആളപായമില്ലെന്ന് ലൊസാഞ്ചലസ് കൺട്രി ഫയർ ഡിപ്പാർട്ട്മെന്റ് ട്വീറ്റ് ചെയ്തു.   രണ്ടു ദിവസം മുൻപ് റിഡ്ജ്ക്രെസ്റ്റിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. റിഡ്ജ്ക്രെസ്റ്റില്‍ കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും തീവ്രതയേറിയ ഭൂചലനമായിരുന്നു ഇത്. ഇതിനുപിന്നാലെ 1400 ഓളം തുടർപ്രകമ്പനങ്ങള്‍ ഉണ്ടായെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.

Read More »

കാലിഫോർണിയയിൽ ഭൂകമ്പം; റിക്‌ടർ സ്‌കെയിലിൽ 6.4

  കാലിഫോർണിയ > അമേരിക്കയിലെ സൗത്ത് കാലിഫോര്‍ണിയയില്‍ ഒരു ദശകത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. വെള്ളിയാഴ്‌ച പുലർച്ചെയായിരുന്നു ഭൂകമ്പം. ലോസ് ഏഞ്ചല്‍സില്‍ നിന്ന് 160 കിലോ മീറ്റര്‍ അകലെയായുള്ള ചെറു പട്ടണമായ റിഡ്ജ്ക്രസ്റ്റിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂമി കുലുക്കത്തിന്റെ പ്രകമ്പനങ്ങള്‍ ലാസ് വേഗാസിലും ലോസ് ഏഞ്ചല്‍സിലും അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1994-ല്‍ 6.7 രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം ആദ്യമായാണ് ഈ മേഖല ഇത്തരമൊരു ഭൂകമ്പത്തിന് സാക്ഷ്യം ...

Read More »

ഹസന്‍ റുഹാനിയുടെ ഭീഷണി ഇറാനെ തിരിഞ്ഞുകടിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: ആണവ ഭീഷണി ഇറാനെ തിരിഞ്ഞുകടിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. 2015ലെ ആണവകരാര്‍ പ്രകാരം സമ്പുഷ്ടീകരിക്കാവുന്ന യുറേനിയത്തിന്റെ പരിധി മറികടക്കുമെന്ന ഇറാന്റെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.   ആണവകരാറില്‍ ഉറച്ചുനില്‍ക്കുന്നതില്‍ മറ്റ് രാജ്യങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഇറാന്‍ അനുവദനീയമായതില്‍ കൂടുതല്‍ യുറേനിയം സമ്പുഷ്ടീകരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി ബുധനാഴ്ച പറഞ്ഞിരുന്നു.   ‘ജൂലൈ എഴ് ആവുന്നതോടുകൂടി ഞങ്ങളുടെ സമ്പുഷ്ടീകരണത്തിന്റെ പരിധി 3.67% ആയിരിക്കില്ല. ഞങ്ങള്‍ അത്തരമൊരു ബാധ്യത സൂക്ഷിക്കില്ല. 3.67%ത്തില്‍ നിന്നും ഞങ്ങള്‍ക്ക് ആവശ്യമുള്ളത്രയും വര്‍ധിപ്പിക്കും’ എന്നായിരുന്നു മന്ത്രിസഭാ യോഗത്തില്‍ ...

Read More »