Download WordPress Themes, Happy Birthday Wishes

പ്രാദേശികം

സുവർണ്ണ ജൂബിലി ആഘോഷം- “സർഗ്ഗദീപ്തി” നാളെ

കൊയിലാണ്ടി : സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന മേലൂർ കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ലൈബ്രറിയുടെ സൗവർണ്ണം പരിപാടികളുടെ ഭാഗമായി ഞായറാഴ്ച അതുല്യ വ്യക്തിത്വങ്ങളെ ആദരിക്കുന്ന സർഗ്ഗ ദീപ്തി എന്ന പ്രത്യേക പരിപാടി നടക്കും.വൈകീട്ട് 3ന് ലൈബ്രറി പരസരത്ത് നടക്കുന്ന അനുമോദന സമ്മേളനം കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യും. പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ആദരവ് സ്വീകരിക്കും. വ്യത്യസ്ത രംഗങ്ങളിലെ മുപ്പതോളം ഗുരുജനങ്ങളാണ് അനുമോദനം സ്വീകരിക്കുക.

Read More »

അയ്യപ്പ സേവാ കേന്ദ്രം ഒരുങ്ങുന്നു

കൊയിലാണ്ടി: ശബരിമല ദർശനത്തിന് പോകുന്ന സ്വാമിമാർക്കായി ‘ഇടത്താവളം.”അയ്യപ്പ സേവാ കേന്ദ്രം ഒരുങ്ങുന്നു. കൊല്ലം പിഷാരികാവ് ദേവസ്വത്തിന്റെ കീഴിൽ ദേശീയ പാതയിൽ കൊല്ലം ചിറയ്ക്ക് സമീപമാണ് സേവാകേന്ദ്രം പ്രവർത്തിക്കുക.നവം.17 ഞായറാഴ്ച രാവിലെ കെ.ദാസൻ എം.എൽ.എ ഉൽഘാടനം ചെയ്യും. .

Read More »

കുട്ടികളുടെ പാർക്ക് ഉൽഘാടനം

കൊയിലാണ്ടി:മുചുകുന്ന് യു.പി.സ്കൂളിൽ കുട്ടികളുടെ പാർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശോഭ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സി.കെ.ശ്രീകുമാർ, വി.പി.ഭാസ്കരൻ, വി. സബിത, മൊയ്തു ഹാജി തൊടുവയൽ, പി.ടി. നിഷ, പി. രവീന്ദ്രൻ, സ്കൂൾ ലീഡർ കിരൺ, എം. ഫഹദ് എന്നിവർ സംസാരിച്ചു

Read More »

ജി.വി.എച്ച്.എസ്.എസ് പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം

കൊയിലാണ്ടി: നൂറിന്റെ നിറവിലെക്ക് പ്രവേശിക്കുന്ന കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ‘ സംസ്ഥാന സർക്കാറിന്റെ നവകേരള നിർമ്മിതിയുടെ ബന്ധപ്പെട്ട് പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ച് അന്താരാഷ്ട്ര നിലവാരത്തിലെക്ക് കുതിക്കുന്ന കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ‘സംസ്ഥാന സർക്കാറിന്റെ കിഫ് ബി പദ്ധതിയിൽ നിന്ന് അനുവദിച്ച 5 കോടി രൂപയും, കെ.ദാസൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും. 1.38 കോടി രുപയും. വിനിയോഗിച്ച് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും.അക്കാദമിക് ബ്ലോക്കുമായാണ് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ, വിശാലമായ ആധുനിക രീതിയിലുള്ള ...

Read More »

കോഴിക്കോട് ബീച്ചില്‍ വരുന്നു ഫുഡ് ഹബ്ബ്

കോഴിക്കോടിന്റെ സ്വന്തം ഐസ് ചുരണ്ടിയതും ഉപ്പിലിട്ടതും ഇനി വലിയ ആശങ്കയില്ലാതെ കഴിക്കാം. വൃത്തിയുണ്ടാകുമോ ? നിലവാരമുള്ളതാണോ ? തുടങ്ങിയ സംശയങ്ങള്‍ വേണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നത്. വകുപ്പിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ ‘ഫുഡ് ഹബ്ബ്’. കോഴിക്കോട് ബീച്ചില്‍ ഒരുങ്ങുന്നു. ബീച്ചിലെ 90 തെരുവ് കച്ചവടക്കാരെ ഉള്‍പ്പെടുത്തി പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞു. നിലവില്‍ ഇവര്‍ ബീച്ചിന്റെ പല ഭാഗങ്ങളിലായാണ് കച്ചവടം നടത്തിയിരുന്നത്. ഇവരെയെല്ലാം ഒരു കുടക്കീഴിലെത്തിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പും കോഴിക്കോട് കോര്‍പ്പറേഷനും തുറമുഖ വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഡി.ജി. കോളേജ് ഓഫ് ആര്‍ക്കിടെക്ചറാണ് രൂപരേഖ ...

Read More »

കൂടത്തായി കൊലപാതക പരമ്പര: ശാസ്ത്രീയ സ്ഥിരീകരണത്തിന് ഇന്ന് വീണ്ടും മെഡിക്കൽ ബോർഡ് യോഗം

കൂടത്തായി കൊലപാതക പരമ്പര ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിന് ഇന്ന് വീണ്ടും മെഡിക്കൽ ബോർഡ് യോഗം ചേരും. മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാരും അന്വേഷണ ഉദ്യോഗസ്ഥരും പങ്കെടുക്കും. കൊലപാതക പരമ്പരയിലെ ടോം തോമസ് വധക്കേസിൽ ജോളിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.   വിഷം ഉള്ളിൽ ചെന്നുള്ള കൊലപാതകങ്ങളെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് ഇന്ന് വീണ്ടും മെഡിക്കൽ ബോർഡ് യോഗം ചേരുന്നത്. മെഡിക്കൽ കോളജിലെ ന്യൂറോ സർജൻമാർ ഫൊറൻസിക് സർജൻമാർ, ജനൽ മെഡിസിൻ വിഭാഗം ഡോക്ടർമാർ, ന്യൂറോളജി വകുപ്പ് വിദഗ്ധർ തുടങ്ങിയവരും അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. ...

Read More »

ആശ്രയ കുടുംബങ്ങൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി

  ആശ്രയ കുടുംബങ്ങൾക്ക് മെഡിക്കൽ ക്യാമ്പ്: കൊയിലാണ്ടി നഗരസഭ – ആശ്രയ -അഗതി രഹിത പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് നടത്തി. നഗരസഭയിലെ ആശ്രയ വിഭാഗത്തിൽ പെട്ട 253 പേർക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ മാസത്തിലൊരിക്കൽ നഗരസഭ വിതരണം ചെയ്യുന്നുണ്ട്. വീടില്ലാത്ത ആ ആശ്രയവിഭാഗത്തിൽ പെട്ടവർക്ക് വീട് വച്ച് നൽകാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. അവർക്കുള്ള  രോഗനിർണ്ണയത്തിനും ചികിത്സക്കുമാണ് ക്യാമ്പ് നടത്തിയത്.  ക്യാമ്പ് നഗരസഭാ ചെയർമാൻ കെ.സത്യൻ ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയർമാൻ അജിത വി.കെ. അധ്യക്ഷയായിരുന്നു. വിദ്യാഭ്യാസ ചെയർമാൻ കെ.ഷിജു. – കൗൺസിലർമാരായ ‘ഗോകുൽദാസ് , ...

Read More »

നെഹ്രു സ്മരണയിൽ ശിശുദിന റാലി

ചാത്തമംഗലം: നെഹ്രു സ്മരണയിൽ മലയമ്മയിൽ ശിശുദിന റാലി നടത്തി. ടൈനി ടോസ് നഴ്‌സറിയും മലയമ്മ എ.യു.പി. സ്‌കൂളും ചേർന്ന് നടത്തിയ റാലി പി.ടി.എ. വൈസ് പ്രസിഡന്റ് ടി.ടി. അബ്ദുൾ അസീസ് മുസ്‌ല്യാർ ഫ്ളാഗ് ഓഫ് ചെയ്തു.   ഇ. കൃഷ്ണൻകുട്ടി ശിശുദിനസന്ദേശം നൽകി. കെ.കെ. രാജേന്ദ്രകുമാർ, ജബ്ബാർ മലയമ്മ, ടി.കെ. സുരേഷ്‌കുമാർ, എ.പി. ശ്രീജ, എൻ.ആർ. മായ, അഖില, ജംഷീന, കെ.കെ. മുഹമ്മദ് സജീർ എന്നിവർ നേതൃത്വംനൽകി.

Read More »

ശിശുദിനത്തില്‍ ഡോക്ടറെ ആദരിച്ച് വിദ്യാര്‍ത്ഥികള്‍

കൊയിലാണ്ടി: രാജ്യ സേവനത്തിലും ചികിത്സാരംഗത്തും സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച് പ്രശസ്തനായ ഡോ. കെ ഗോപിനാഥനെ കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആദരിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ‘വിദ്യാലയം പ്രതിഭകളിലേക്ക്’ പദ്ധതിയുടെ ഭാഗമായാണ് യു പി-ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറി- വി എച്ച് എസ് ഇ വിഭാഗം വിദ്യാര്‍ത്ഥികളും അധ്യാപകരും റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഡോക്ടറുടെ വീട്ടില്‍ ആദരിക്കാന്‍ എത്തിയത്. നാലു വര്‍ഷത്തോളം കശ്മീരിലെ കുപ് വാരയില്‍ സൈനിക ഡോക്ടറായി സേവനം അനുഷ്ഠിച്ച ...

Read More »

ഉദ്ഘാടനത്തിനൊരുങ്ങി ബാലുശ്ശേരി ബസ് ടെർമിനൽ

ബാലുശ്ശേരി: പഞ്ചായത്ത് ബസ് ടെർമിനൽ ഉദ്ഘാടനത്തിനൊരുങ്ങി. പുരുഷൻ കടലുണ്ടി എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്നനുവദിച്ച 3.54 കോടിരൂപയും പഞ്ചായത്തനുവദിച്ച 25 ലക്ഷംരൂപയും ഉപയോഗിച്ചാണ് ബസ് ടെർമിനൽ നിർമിച്ചത്. ടെർമിനലിൽ ബസ് കാത്തിരിപ്പിന് പ്രത്യേക സംവിധാനം, സ്ത്രീസൗഹൃദ ടോയ്‌ലറ്റുകൾ, അമ്മമാർക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള കേന്ദ്രം, ക്ലോക്ക് റൂം, മീഡിയസെന്റർ, പൊതു ടോയ്‌ലറ്റുകൾ, പോലീസ് ഔട്ട് പോസ്റ്റ്, ഇൻഫർമേഷൻ സെന്റർ എന്നിവയുണ്ടാകും. ഓട്ടോസ്റ്റാൻഡിനും സംവിധാനമുണ്ട്.   ഡിസംബർ അവസാനവാരം ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നത്. ഉദ്ഘാടനത്തിന്റെ സ്വാഗതസംഘം രൂപവത്കരണയോഗം 16-ന് മൂന്നുമണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.

Read More »