Download WordPress Themes, Happy Birthday Wishes

കോഴിക്കോട്

സുവർണ്ണ ജൂബിലി ആഘോഷം- “സർഗ്ഗദീപ്തി” നാളെ

കൊയിലാണ്ടി : സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന മേലൂർ കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ലൈബ്രറിയുടെ സൗവർണ്ണം പരിപാടികളുടെ ഭാഗമായി ഞായറാഴ്ച അതുല്യ വ്യക്തിത്വങ്ങളെ ആദരിക്കുന്ന സർഗ്ഗ ദീപ്തി എന്ന പ്രത്യേക പരിപാടി നടക്കും.വൈകീട്ട് 3ന് ലൈബ്രറി പരസരത്ത് നടക്കുന്ന അനുമോദന സമ്മേളനം കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യും. പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ആദരവ് സ്വീകരിക്കും. വ്യത്യസ്ത രംഗങ്ങളിലെ മുപ്പതോളം ഗുരുജനങ്ങളാണ് അനുമോദനം സ്വീകരിക്കുക.

Read More »

കോഴിക്കോട് ബീച്ചില്‍ വരുന്നു ഫുഡ് ഹബ്ബ്

കോഴിക്കോടിന്റെ സ്വന്തം ഐസ് ചുരണ്ടിയതും ഉപ്പിലിട്ടതും ഇനി വലിയ ആശങ്കയില്ലാതെ കഴിക്കാം. വൃത്തിയുണ്ടാകുമോ ? നിലവാരമുള്ളതാണോ ? തുടങ്ങിയ സംശയങ്ങള്‍ വേണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നത്. വകുപ്പിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ ‘ഫുഡ് ഹബ്ബ്’. കോഴിക്കോട് ബീച്ചില്‍ ഒരുങ്ങുന്നു. ബീച്ചിലെ 90 തെരുവ് കച്ചവടക്കാരെ ഉള്‍പ്പെടുത്തി പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞു. നിലവില്‍ ഇവര്‍ ബീച്ചിന്റെ പല ഭാഗങ്ങളിലായാണ് കച്ചവടം നടത്തിയിരുന്നത്. ഇവരെയെല്ലാം ഒരു കുടക്കീഴിലെത്തിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പും കോഴിക്കോട് കോര്‍പ്പറേഷനും തുറമുഖ വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഡി.ജി. കോളേജ് ഓഫ് ആര്‍ക്കിടെക്ചറാണ് രൂപരേഖ ...

Read More »

കൂടത്തായി കൊലപാതക പരമ്പര: ശാസ്ത്രീയ സ്ഥിരീകരണത്തിന് ഇന്ന് വീണ്ടും മെഡിക്കൽ ബോർഡ് യോഗം

കൂടത്തായി കൊലപാതക പരമ്പര ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിന് ഇന്ന് വീണ്ടും മെഡിക്കൽ ബോർഡ് യോഗം ചേരും. മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാരും അന്വേഷണ ഉദ്യോഗസ്ഥരും പങ്കെടുക്കും. കൊലപാതക പരമ്പരയിലെ ടോം തോമസ് വധക്കേസിൽ ജോളിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.   വിഷം ഉള്ളിൽ ചെന്നുള്ള കൊലപാതകങ്ങളെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് ഇന്ന് വീണ്ടും മെഡിക്കൽ ബോർഡ് യോഗം ചേരുന്നത്. മെഡിക്കൽ കോളജിലെ ന്യൂറോ സർജൻമാർ ഫൊറൻസിക് സർജൻമാർ, ജനൽ മെഡിസിൻ വിഭാഗം ഡോക്ടർമാർ, ന്യൂറോളജി വകുപ്പ് വിദഗ്ധർ തുടങ്ങിയവരും അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. ...

Read More »

നെഹ്രു സ്മരണയിൽ ശിശുദിന റാലി

ചാത്തമംഗലം: നെഹ്രു സ്മരണയിൽ മലയമ്മയിൽ ശിശുദിന റാലി നടത്തി. ടൈനി ടോസ് നഴ്‌സറിയും മലയമ്മ എ.യു.പി. സ്‌കൂളും ചേർന്ന് നടത്തിയ റാലി പി.ടി.എ. വൈസ് പ്രസിഡന്റ് ടി.ടി. അബ്ദുൾ അസീസ് മുസ്‌ല്യാർ ഫ്ളാഗ് ഓഫ് ചെയ്തു.   ഇ. കൃഷ്ണൻകുട്ടി ശിശുദിനസന്ദേശം നൽകി. കെ.കെ. രാജേന്ദ്രകുമാർ, ജബ്ബാർ മലയമ്മ, ടി.കെ. സുരേഷ്‌കുമാർ, എ.പി. ശ്രീജ, എൻ.ആർ. മായ, അഖില, ജംഷീന, കെ.കെ. മുഹമ്മദ് സജീർ എന്നിവർ നേതൃത്വംനൽകി.

Read More »

ഉദ്ഘാടനത്തിനൊരുങ്ങി ബാലുശ്ശേരി ബസ് ടെർമിനൽ

ബാലുശ്ശേരി: പഞ്ചായത്ത് ബസ് ടെർമിനൽ ഉദ്ഘാടനത്തിനൊരുങ്ങി. പുരുഷൻ കടലുണ്ടി എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്നനുവദിച്ച 3.54 കോടിരൂപയും പഞ്ചായത്തനുവദിച്ച 25 ലക്ഷംരൂപയും ഉപയോഗിച്ചാണ് ബസ് ടെർമിനൽ നിർമിച്ചത്. ടെർമിനലിൽ ബസ് കാത്തിരിപ്പിന് പ്രത്യേക സംവിധാനം, സ്ത്രീസൗഹൃദ ടോയ്‌ലറ്റുകൾ, അമ്മമാർക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള കേന്ദ്രം, ക്ലോക്ക് റൂം, മീഡിയസെന്റർ, പൊതു ടോയ്‌ലറ്റുകൾ, പോലീസ് ഔട്ട് പോസ്റ്റ്, ഇൻഫർമേഷൻ സെന്റർ എന്നിവയുണ്ടാകും. ഓട്ടോസ്റ്റാൻഡിനും സംവിധാനമുണ്ട്.   ഡിസംബർ അവസാനവാരം ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നത്. ഉദ്ഘാടനത്തിന്റെ സ്വാഗതസംഘം രൂപവത്കരണയോഗം 16-ന് മൂന്നുമണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.

Read More »

പോലീസ് സ്‌റ്റേഷനിൽ തെരുവുനായയുടെ ആക്രമണം; വനിതാപോലീസ് ഉൾപ്പെടെ മൂന്നുപേർക്ക് കടിയേറ്റു

വളയം: വളയം പോലീസ് സ്റ്റേഷനിൽ തെരുവുനായയുടെ ആക്രമണത്തിൽ വനിതാ പോലീസ്‌ ഉൾപ്പെടെ മൂന്നുപേർക്ക് കടിയേറ്റു. വളയം സ്റ്റേഷനിലെ വനിത സിവിൽ പോലീസ് ഓഫീസർ സുബിതയ്ക്കും (26) പരാതി നൽകാനെത്തിയ രണ്ടുപേർക്കുമാണ് കടിയേറ്റത്.   ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. സ്റ്റേഷൻ കോമ്പൗണ്ടിൽ കൂട്ടിയിട്ടിരുന്ന പൂഴിയിലും വാഹനങ്ങളിലും ഏതാനും തെരുവുനായകൾ തമ്പടിച്ചിരുന്നു. ഇതിൽ ഒരു നായ സ്റ്റേഷനിൽ നിൽക്കുകയായിരുന്ന പരാതിക്കാരിയെയും പോലീസ് ഉദ്യോഗസ്ഥയെയും ആക്രമിക്കുകയായിരുന്നു. ഇവരെ സ്റ്റേഷനിൽ കയറിയാണ് നായ കടിച്ചത്.   കഴിഞ്ഞ രണ്ടാഴ്ചക്കിടെ പതിനഞ്ചോളം പേരാണ് വളയത്തും മറ്റു പരിസരങ്ങളിലുമായി തെരുവുനായയുടെ കടിയേറ്റ് ...

Read More »

ജിയോ ടെക്‌സ്‌റ്റൈൽ ഫോർ കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട് കനാലിനുള്ള പുരസ്കാരം ഏറ്റുവാങ്ങി*

പൊതുജനസേവനരംഗത്തെ നൂതനആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് തിരുവനന്തപുരം ദർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണംചെയ്തു. കോഴിക്കോട് ജില്ലയിൽ നിന്നും അവാർഡിനർഹമായ ജിയോ ടെക്‌സ്‌റ്റൈൽ ഫോർ കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട് കനാലിനുള്ള പുരസ്കാരം മുൻ ജില്ലാ കളക്ടറും  ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറുമായ യു വി ജോസ് ഏറ്റുവാങ്ങി. കുറ്റ്യാടി ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ മനോജ് എം കെ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ കെ വിശ്വൻ നായർ  എന്നിവരോടൊപ്പമാണ് യു വി ജോസ് അവാർഡ് ഏറ്റുവാങ്ങിയത്. ഹൃദ്യം ദേശീയ ആരോഗ്യ മിഷൻ, ഔവർ ...

Read More »

‘വിദ്യാലയം പ്രതിഭകളോടൊപ്പം’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ശിശുദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ‘വിദ്യാലയം പ്രതിഭകളോടൊപ്പം’ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ ഇന്ന് (നവംബര്‍ 14) പ്രമുഖ വ്യക്തികളുടെ വീടുകള്‍ സന്ദര്‍ശിക്കും. സാഹിത്യം, കല, ശാസ്ത്രം, കായികം തുടങ്ങി വിവിധ മേഖലകളില്‍ പ്രശസ്തരായ വ്യക്തികളെ സന്ദര്‍ശിച്ച് സംവദിക്കുകയും ആദരമര്‍പ്പിക്കുകയും ചെയ്യുന്ന തരത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. എം.പി വീരേന്ദ്രകുമാര്‍, യു.എ ഖാദര്‍, പി വത്സല, കെ.പി രാമനുണ്ണി, സുഭാഷ് ചന്ദ്രന്‍, യു.കെ കുമാരന്‍, വി.ആര്‍ സുധീഷ്, പോള്‍ കല്ലനോട്, ഡോ. ഖദീജ മുംതാസ്, കല്‍പ്പറ്റ നാരായണന്‍, മദനന്‍, ഡോ. കെ ശ്രീകുമാര്‍, മാമുക്കോയ, സരസ ...

Read More »

കൊയിലാണ്ടിയിൽ ദേശീയ പാതയുടെ പ്രവർത്തി അതിവേഗം പുരോഗമിക്കുന്നു

കൊയിലാണ്ടി: ദേശീയ പാത യുടെ വികസനം കൊയിലാണ്ടിയിൽ അതിവേഗം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം കെ. ദാസൻ എം.എൽ.എ.നിയമസഭയിൽ ഇത് സംബന്ധിച്ച് ചോദിച്ചതിനുള്ള ഉത്തരമായാണ് സർക്കാർ മറുപടി നൽകിയത്. .  കൊയിലാണ്ടി മണ്ഡലത്തിൽ ദേശീയ പാത വെങ്ങളം മുതൽ മൂരാട് പാലം വരെ വേഗത്തിൽ നീങ്ങുകയാണ്. വെങ്ങളം മുതൽ ചെങ്ങോട്ടുകാവ് റെയിൽവെ ഓവർ ബ്രിഡ്ജു വരെ നിലവിലുള്ള ദേശീയ പാത തന്നെ 45 മീറ്റർ വീതിയിൽ വികസിക്കും തുടർന്ന് ചെങ്ങോട്ടുകാവ് റെയിൽവെ ഓവർ ബ്രിഡ്ജിന് കിഴക്ക് ഭാഗത്തൂടെ റെയിൽവെ ക്രോസിംഗ് ഒഴിവാക്കി നന്തി റെയിൽവെ ഓവർ ...

Read More »

പുനൂര്‍ പുഴയിലേക്ക് മലിനജലം ഒഴുക്കിവിട്ടു; വ്യാപാരസ്ഥാപനത്തിന് ഒരുലക്ഷം രൂപ പിഴ

പുനൂര്‍ പുഴയിലേക്ക് മലിനജലം ഒഴുക്കിവിട്ട സംഭവത്തില്‍ കൊടുവള്ളി അക്കിപ്പൊയില്‍ പ്രവര്‍ത്തിക്കുന്ന മാസ് ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന് ഒരു ലക്ഷം രൂപ മുൻസിപ്പാലിറ്റി  പിഴയിട്ടു. വായു, ജല മലിനീകരണ നിവാരണവും നിയന്ത്രണവും നിയമം 1981, 1974 വകുപ്പുകള്‍ പ്രകാരമാണ് നടപടി. സ്ഥാപനത്തില്‍ നിന്ന് മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നതായി മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പരാതി സത്യമാണെന്ന് കണ്ടെത്തിയതായിരുന്നു.  സെപ്റ്റിക് ടാങ്ക് കവര്‍ സ്ലാബില്‍ ദ്വാരം ഉണ്ടാക്കി മലിനജലം ഓടയിലേക്ക് കടത്തി വിടുകയായിരുന്നുവെന്ന്  എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അറിയിച്ചു. തുടർന്ന് ഓടയില്‍ നിന്നു  ...

Read More »