Download WordPress Themes, Happy Birthday Wishes

ജില്ലാ വാര്‍ത്ത

പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ 50 ദിനങ്ങൾ; ജനങ്ങളുടെ സഹകരണം മികച്ചത്‌: മുഖ്യമന്ത്രി

 പ്ലാസ്റ്റിക്ക് നിരോധനത്തോട് ജനങ്ങൾ നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പുനരുപയോഗ ശേഷിയില്ലാത്ത പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞിട്ട് കേരളം 50 ദിവസം പിന്നിട്ടിരിക്കുന്നു. ഇതു വരെയുള്ള അനുഭവം പരിശോധിച്ചു പ്ലാസ്റ്റിക്ക് നിരോധനത്തിൽ കൂടുതൽ വ്യക്തത സർക്കാർ വരുത്തിയിട്ടുണ്ട്. നിരോധനത്തില്‍ നിന്നും ഒഴിവാക്കിയ ഉത്പനങ്ങള്‍ക്ക് Extended Producers Responsibility (EPR) പ്ലാൻ ബാധകമാണ്. ക്യാരി ബാഗുകൾക്ക് തുണി, പേപ്പർ എന്നിവ കൊണ്ടുള്ള ബാഗുകൾ മാത്രമേ അനുവദനീയമുള്ളൂ. നിരോധനത്തിൽ നിന്നും ക്ലിങ് ഫിലിം ഒഴിവാക്കിയിരുന്നു, 500 ml ന് മുകളിൽ വരുന്ന കുടിവെള്ള PET ബോട്ടിലുകളും ...

Read More »

കുറ്റ്യാടി കനാലിലൂടെ ജലവിതരണം തുടങ്ങി

പേരാമ്പ്ര :കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര പ്രധാന കനാലിലൂടെ ജലവിതരണം  ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 8.15ന് എക്സിക്യുട്ടീവ് എൻജിനിയര്‍ എം കെ മനോജ് ഡാമിന്റെ കനാലിലേക്കുള്ള ഷട്ടർ 15 സെന്റിമീറ്റർ ഉയർത്തി വെള്ളം തുറന്നുവിട്ടു. വടകര താലൂക്കിലേക്കുള്ള പ്രധാന കനാലാണ് തുറന്നത്. കൊയിലാണ്ടി താലൂക്കിലേക്കും കക്കോടി ഭാഗത്തേക്കുമുള്ള ഇടതുകര പ്രധാന കനാൽ ശനിയാഴ്ച തുറക്കും. വടകര, കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിലായി വലുതും ചെറുതുമായ 603 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് കുറ്റ്യാടി പദ്ധതിയുടെ കനാലുകൾ. പെരുവണ്ണാമൂഴിയില്‍നിന്ന്‌ തുടങ്ങുന്ന ഇടതുകര കനാലിന്റെ ദൈര്‍ഘ്യം 40.02 കിലോമീറ്ററും വടകര താലൂക്കിലേക്കുള്ള ...

Read More »

ദേശീയ വിരവിമുക്ത ദിനം: ഫെബ്രുവരി 25ന് വിരഗുളിക നല്‍കും

ദേശീയ വിരവിമുക്ത ദിനത്തോടനുബന്ധിച്ച്  ജില്ലയില്‍ ഫെബ്രുവരി 25ന് വിരഗുളിക നല്‍കും. ദിനാചരണത്തിന്റെ ഭാഗമായി ഒന്നു മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ച് അല്‍ബന്‍ഡസോള്‍ ഗുളികയാണ് നല്‍കുക. ഫെബ്രുവരി  25ന് ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ മാര്‍ച്ച് മൂന്നിന് ഗുളിക കഴിക്കണം. ഒരു വയസ്സിനും രണ്ട് വയസ്സിനും മദ്ധ്യേ പ്രായമുളള കുട്ടികള്‍ക്ക് പകുതി ഗുളികയും രണ്ട് വയസ്സ് മുതല്‍ 19 വയസ്സ് വരെയുളള കുട്ടികള്‍ ഒരു മുഴുവന്‍ ഗുളികയുമാണ് കഴിക്കേണ്ടത്. സ്‌കൂളിലും അങ്കണവാടികളിലും പോകാത്ത ഒന്നിനും ...

Read More »

കൊറോണ-  മൂന്ന് പേരെ കൂടി നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി

കൊറോണയുമായി ബന്ധപ്പെട്ട് 28 ദിവസം നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ മൂന്ന് പേരെ കൂടി ഇന്ന് ഹൗസ് ക്വാറന്റൈനിൽ നിന്നും നീക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതോടെ ആകെ 216 പേരെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. ഇന്നലെ (ഫെബ്രു- 19) പുതുതായി നിരീക്ഷണത്തിൽ വന്ന ഒരാൾ ഉൾപ്പെടെ ആകെ ജില്ലയിൽ 193 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി ആരെയും ആശുപത്രികളിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടില്ല. ഇന്നലെ (ഫെബ്രു 19 ) സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ഇതോടെ ഇതുവരെ 31 സാംപിൾ ...

Read More »

തൊഴിലുറപ്പു  പദ്ധതി: ജി.ഐ.എസ് സര്‍വ്വെ നടത്തും

തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്ത പദ്ധതികള്‍ നടപ്പിലാക്കുന്നതിന്,  ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പ്രകാരം  സര്‍വ്വെ നടത്തും. എന്യൂമറേറ്റര്‍മാര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും  പുരയിടവും സ്വകാര്യ ഉടമസ്ഥതയിലുള്ള മറ്റ് ഭൂമികളും പൊതുസ്ഥലങ്ങളും സന്ദര്‍ശിച്ച് പ്രസ്തുത സ്ഥലത്ത് നടത്താനുദ്ദേശിക്കുന്ന പ്രവൃത്തികള്‍    മൊബൈല്‍    ആപ്പ്     മുഖേന     രേഖപ്പെടുത്തും.  മുന്‍കൂട്ടി സര്‍വ്വെ ചെയ്ത സ്ഥലങ്ങളില്‍ മാത്രമെ 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ തൊഴിലുറപ്പു പദ്ധതികള്‍ നടപ്പാക്കുകയുള്ളൂ. ജി.ഐ.എസ് സര്‍വ്വെയില്‍പ്പെടുത്തുന്നതിന് സംസ്ഥാനത്ത് 100 ഗ്രാമപഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തത്. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ കക്കോടി, ചേളന്നൂര്‍ ...

Read More »

ഭക്ഷ്യധാന്യ വിതരണം: ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ

റേഷൻ കാർഡുടമകൾക്ക് ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങൾ തടസ്സമില്ലാതെ വിതരണം ചെയ്യുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.  ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്ന എഫ്.സി.ഐ ഗോഡൗണുകളും സിവിൽ സപ്ലൈസ് ഗോഡൗണുകളും ശാസ്ത്രീയമായും വൃത്തിയായും സജ്ജീകരിക്കണം.  ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുമ്പോഴെല്ലാം എഫ് സി ഐ സബ് ഡിവിഷൻ മാനേജർ ബന്ധപ്പെട്ട സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ ഇക്കാര്യം അറിയിക്കണം.  ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണുകൾ സബ് ഡിവിഷണൽ മജിസ്ട്രേറ്റോ മജിസ്ട്രേറ്റർ നിശ്ചയിക്കുന്ന എക്സിക്യൂട്ടീവ് മജിസ്ട്രേറ്റോ ഇടക്കിടെ പരിശോധിക്കണം.    ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധന നടത്തണം.  റേഷൻ കടകളിലേക്ക് ഗുണനിലവാരം ...

Read More »

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ മെഗാതിരുവാതിരക്കളി

പൂക്കാട് കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 19-ന് ബുധനാഴ്ച രാത്രി ദേശസേവാസംഘം ഗ്രന്ഥശാല ചേമഞ്ചേരി അവതരിപ്പിച്ച മെഗാതിരുവാതിരക്കളി ‘ആതിരസന്ധ്യ’.

Read More »

സ്വരാജ് ട്രോഫി ചേമഞ്ചേരിക്ക്

കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ഒന്നാമത്തെ ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും പത്ത് ലക്ഷം രൂപയുടെ ചെക്കും വൈത്തിരിയില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ടിന്റെ നേതൃത്തത്തില്‍ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും തദ്ധേശ സ്വയംഭരണവകുപ്പുമന്ത്രി ശ്രീ എ സി മൊയ്തീനില്‍ നിന്നും സ്വീകരിക്കുന്നു.

Read More »

കാര്‍ഷിക വിളകള്‍ക്ക് വെള്ളം സൂക്ഷ്മതയോടെ ഉപയോഗിക്കണം – മന്ത്രി കെ. കൃഷ്ണന്‍കുട്ടി

കാര്‍ഷിക വിളകള്‍ക്ക് വെള്ളം സൂക്ഷ്മതയോടെ ഉപയോഗിക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്ന് ജലവിഭവ  വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വെള്ളം അമിതമായി ഉപയോഗിച്ചാല്‍ കൂടുതല്‍ വിളവ് ലഭിക്കുമെന്ന തെറ്റായ ധാരണ ചില കര്‍ഷകര്‍ക്കുണ്ട്. കാര്‍ഷിക വിഭവങ്ങള്‍ നനക്കുന്നത് വഴി വിളവില്‍ വര്‍ദ്ധനവ് സൃഷ്ടിക്കാനും ഇതു വഴി കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാനും സാധിക്കും. കുടിവെള്ളം വരുംതലമുറയ്ക്ക് കൂടെ ഉപയോഗപ്പെടുത്താന്‍ കഴിയും വിധം സൂക്ഷ്മതയോടെ ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. മൂന്നാമത് ഇന്ത്യന്‍ നാഷണല്‍ ഭൂഗര്‍ഭജല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജലവിഭവ വികസന വിനിയോഗ ...

Read More »

ആരോഗ്യമേഖലയില്‍ ജില്ലയില്‍ 236 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു; മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

ആരോഗ്യമേഖലയില്‍ ജില്ലയില്‍ 236 പുതിയ തസ്തികകള്‍ സൃഷ്ടിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വപ്‌നതുല്യമായ മാറ്റങ്ങളാണ് ആരോഗ്യരംഗത്തുണ്ടായിരിക്കുന്നത്. ജില്ലയില്‍ ആദ്യഘട്ടത്തില്‍ല 13 പി.എച്ച്.സി കളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കാന്‍ തെരഞ്ഞടുത്തത്. രണ്ടാംഘട്ടത്തില്‍ 37 എണ്ണവും തെരഞ്ഞടുത്തു. കിടത്തിചികിത്സയേക്കാള്‍ മികച്ച സേവനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നത്. മികച്ച ആരോഗ്യശീലം പഠിപ്പിക്കാന്‍ ആരോഗ്യവകുപ്പ് മുന്നിട്ടിറങ്ങുകയാണ്. അവനവന്‍ തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാല്‍ ഡെങ്കിപനി, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ തടയാന്‍ ...

Read More »