Download WordPress Themes, Happy Birthday Wishes

കേരളം

30 മുറിവുകൾ; കഴുത്തിലെ അസ്ഥികൾ ഒടിഞ്ഞു: പിതാവിനെ കൊന്നത് 100 രൂപ നൽകാത്തതിൽ

ചങ്ങനാശേരി ∙ പായിപ്പാട്ട് ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. മകൻ അറസ്റ്റിൽ.  മദ്യപിക്കാൻ 100 രൂപ ആവശ്യപ്പെട്ടു മകൻ നടത്തിയ ആക്രമണത്തിലാണ് പിതാവിന്റെ മരണം. പായിപ്പാട് കൊച്ചുപള്ളിയിൽ 17ന് രാത്രിയിലാണു സംഭവം. വാഴപ്പറമ്പിൽ തോമസ് വർക്കിയാണ് (കുഞ്ഞപ്പൻ-76) മരിച്ചത്. മകൻ ജോസഫ് തോമസിനെ (അനി -35) ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ് കുമാർ, തൃക്കൊടിത്താനം സിഐ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.   സ്വാഭാവിക മരണമെന്ന നിഗമനത്തിൽ 19ന് രാവിലെ 11ന് സംസ്കരിക്കാൻ തീരുമാനിച്ച മൃതദേഹം, നാട്ടുകാരിൽ ചിലരുടെ ...

Read More »

ആനക്കൊമ്പ് കേസ്; മോഹൻലാലിനെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു

ആനക്കൊമ്പ് കേസിൽ മോഹൻലാലിനെ പ്രതിചേർത്ത് വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചു. ഏഴുവർഷത്തിന് ശേഷമാണ് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആനക്കൊമ്പ് കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.   2012ൽ വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസ് നീണ്ടുപോകുന്നതിനെതിരേ ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് തിടുക്കത്തിൽ കുറ്റപത്രം സമർപ്പിച്ചത്. കേസ് എന്തുകൊണ്ട് തീർപ്പാക്കുന്നില്ലെന്ന് മൂന്നാഴ്ചയ്ക്കകം അറിയിക്കാൻ മജിസ്‌ട്രേറ്റ് കോടതിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.   മോഹൻലാലിന്റെ തേവരയിലെ വസതിയിൽ നിന്ന് 2012ലാണ് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. വനം വകുപ്പ് കേസെടുത്തെങ്കിലും പിന്നീട് ...

Read More »

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡോർ തുറന്ന് കുട്ടി ഉള്‍പ്പടെ രണ്ട് പേർ പുറത്തേക്ക് വീണു രാവിലെ 9 മണിയോടെയാണ് അപകടം

കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ച് വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. തിരുവനന്തപുരം കോവളം ദേശീയ പാതയിലാണ് അപകടമുണ്ടായത്. ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. കോവളം സ്വദേശികളായ അര്‍ഷാദ്, ഷംനാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷംനാദിന്റെ കാലിന് പൊട്ടലേറ്റിട്ടുണ്ട്. അര്‍ഷാദിന് നിസാര പരിക്കാണ്. സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചിക്തിസക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Read More »

ബാലഭാസ്ക്കറിന്റെ മരണം: സിബിഐ അന്വേഷണത്തിൽ എതിർപ്പില്ലെന്ന് ഡിജിപി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‍കറിന്‍റെ അപകടമരണം സിബിഐ അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ സർക്കാരിനെ അറിയിക്കും. വിഷയത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന റിപ്പോർട്ടും ഡിജിപി മുഖ്യമന്ത്രിക്ക് നൽകും. കേസിൽ ചില സാമ്പത്തിക ഇടപാടുകൾ കൂടി പരിശോധിക്കണമെന്നാണ് ഡിജിപിയുടെ നിർദ്ദേശം.   ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോ​ഗസ്ഥരുടെ യോ​ഗം കഴിഞ്ഞദിവസം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐ അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്ന് ഡിജിപി അറിയിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‍കറിന്റെ അച്ഛൻ നൽകിയ നിവേദനം മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ...

Read More »

മരട്: 2 ഫ്ലാറ്റുകൾക്കു നഗരസഭ നൽകിയത് താൽക്കാലിക നമ്പറുകളെന്ന് രേഖ

മരട് (കൊച്ചി)∙ തീരദേശ പരിപാലനച്ചട്ടം ലംഘിച്ചതിനു പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ട 2 ഫ്ലാറ്റ് സമുച്ചയങ്ങൾക്കു നഗരസഭ നൽകിയതു താൽക്കാലിക കെട്ടിട നമ്പറുകളാണെന്ന (യുഎ നമ്പർ – അൺ ഓതറൈസ്ഡ് നമ്പർ) രേഖകൾ പുറത്ത്. നിയമം ലംഘിച്ചു നിർമിച്ച കെട്ടിടങ്ങൾക്കാണു യുഎ സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണു നിർമാതാക്കൾക്കു നഗരസഭ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് നൽകിയതെന്നും രേഖകൾ സൂചിപ്പിക്കുന്നു.   കെട്ടിടം താമസ യോഗ്യമെന്നും കോടതിയുടെ മറ്റൊരു വിധിയുണ്ടായാൽ കുടിപാർപ്പ് അവകാശം പുനഃപരിശോധിക്കുമെന്നും സർട്ടിഫിക്കറ്റ് റദ്ദാക്കുമെന്നും വ്യക്തമാക്കിയാണ് നഗരസഭ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് നൽകിയത്. ആൽഫ വെഞ്ച്വേഴ്സിനും ...

Read More »

മിൽമ പാലിന്‌ നാളെമുതൽ 4 രൂപ കൂടും

സംസ്ഥാനത്ത് മിൽമ പാലിന്‌ വ്യാഴാഴ്‌ചമുതൽ നാല്‌ രൂപ വർധിക്കും. കൊഴുപ്പുകുറഞ്ഞ സ്‌മാർട്ട്‌ ഡബിൾ ടോൺഡ്‌ പാൽ ലിറ്ററിന്‌ അഞ്ച്‌ രൂപ വർധിക്കും. 39ൽനിന്ന്‌ 44 രൂപയായാണ്‌ വർധന. മിൽമ ടോൺഡ്‌ മിൽക്കിന്‌ 40ൽനിന്ന്‌ 44 ആയും ടോൺഡ്‌ മിൽക്കിന്‌ (ഹോമോജിനൈസ്‌ഡ്‌) 42ൽനിന്ന്‌ 46 ആയും പ്രൈഡ്‌ മിൽക്കിന്‌ 44ൽനിന്ന്‌ 48 ആയും റിച്ച്‌ സ്‌റ്റാൻഡേഡൈസ്‌ഡ്‌ മിൽക്കിന്‌ 44ൽനിന്ന്‌ 48 ആയുമാണ്‌ വില കൂട്ടിയത്‌.   കർഷകരുടെ പ്രതിസന്ധി മറികടക്കാനാണ്‌ വില വർധനയെന്ന്‌ മിൽമ ചെയർമാൻ പി എ ബാലൻ പറഞ്ഞു. വർധിപ്പിച്ച വിലയിൽ 3.35  ...

Read More »

മരട് വിധിയെ അനുകൂലിച്ച് വി.എസ്; ഫ്‌ളാറ്റ് നിർമാതാക്കളെ കരിമ്പട്ടികയിൽ പെടുത്തണം

നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കണമെന്ന സുപ്രിംകോടതി വിധിയെ അനുകൂലിച്ച് വി.എസ് അച്യുതാനന്ദൻ. രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മരട് വിധിയെന്നും നിയമം ലംഘിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന നിർമാതാക്കളെ കരിമ്പട്ടികയിൽ പെടുത്തണമെന്നും വി.എസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിയമത്തെ അനുസരിക്കുകയാണ് ചെയ്യേണ്ടത്. ഇത്തരം നിർമാണങ്ങൾക്ക് വഴിവിട്ട് അനുമതി നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണം. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരും വിചാരണ ചെയ്യപ്പെടണം. ഇന്ന് നടക്കാനിരിക്കുന്ന സർവകക്ഷി യോഗം ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നും അച്യുതാനന്ദൻ ആവശ്യപ്പെട്ടു. നിലവിൽ നിയമ നടപടി തുടരുന്ന ഫ്‌ളാറ്റുകളുടെ വിൽപ്പനയുടെ കാര്യത്തിലും നിലപാട് ചർച്ച ...

Read More »

പാലാരിവട്ടം പാലം പൊളിച്ച് പണിയും : ഇ ശ്രീധരനെ ഏൽപ്പിച്ചെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ നിര്‍മ്മണതകരാറും ബലക്ഷയവും കണ്ടെത്തിയ പാലാരിവട്ടം പൂര്‍ണ്ണമായും പുതുക്കി പണിയാൻ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലത്തിന്‍റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയിട്ടുണ്ട്.   പാലം പുനരുദ്ധരിക്കുകയാണെങ്കിൽ അത് എത്രകാലം നിലനിൽക്കും എന്നതിനെ കുറിച്ച് സംശയമുണ്ടെന്നാണ് ചെന്നൈ ഐഐടി വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല പാലാരിവട്ടം പാലത്തിൽ വിശദമായ പരിശോധന നടത്തിയ ഇ ശ്രീധരൻ പറയുന്നത് പാലം പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കണമെന്നാണ് . ഈ അഭിപ്രായം പരിഗണിച്ചാണ് ...

Read More »

കേരള ഷോളയാർ ജലവൈദ്യുത പദ്ധതി പ്രദേശത്ത് തൃശൂർ ജില്ലാ കളക്ടർ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

കേരള ഷോളയാർ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കേരള ഷോളയാർ ഡാമിന്റെ ജലനിരപ്പ് സെപ്റ്റംബർ 13 രാത്രി 11 മണിയോടെ 2660 അടി പിന്നിട്ടതിനാൽ തൃശൂർ ജില്ലാ കളക്ടർ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. ഡാമിലെ സെപ്റ്റംബർ 14 രാവിലെ 7 മണിയിലെ ജലനിരപ്പ് 2660.20 അടിയാണ്. ചാലക്കുടി പുഴയുടെ കരയിലുള്ളവർ വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.   തമിഴ്‌നാട് ഷോളയാർ പവർ ഹൌസ് ഡാമിൽനിന്നും കേരള ഷോളയാർ ഡാമിലേക്ക് 500 ക്യുസെക്‌സ് വെള്ളം ഒഴുകി എത്തുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. ...

Read More »

ഭക്ത്യാദരവോടെ ഗുരുജയന്തി ആഘോഷം

  വർക്കല∙ ശ്രീനാരായണ ഗുരുദേവന്റെ 165-മത് ജയന്തി ഭക്ത്യാദരവോടെ വർക്കല ശിവഗിരിയിലും ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിലെ ഗുരുകുലത്തിലും ആഘോഷിച്ചു. രാവിലെ പ്രത്യേക പൂജകളും പ്രാർഥനകളും സമ്മേളനവും നടന്നു. വൈകിട്ടു ഭക്തിനിർഭരമായ ജയന്തി ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരന്നു. ഗുരുദേവ ദർശനം ഏതു സാഹചര്യത്തിലും ലോകമാകെ പ്രസക്തമാണെന്നു ശിവഗിരിയിൽ ഗുരുജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ അഭിപ്രായപ്പെട്ടു. വിദ്യ നേടി സ്വതന്ത്രരാകാനും സംഘടന കൊണ്ടു ശക്തരാകാനും ഗുരുദേവൻ ഉദ്ബോധിപ്പിച്ചു. അതിനെക്കാൾ വലിയൊരു വിമോചന സന്ദേശം ഇനിയാർക്കും നൽകാനില്ല. സമൂഹത്തിലെ വേർതിരിവിന്റെ മതിലുകൾ അദ്ദേഹം പൊളിച്ചു ...

Read More »