Download WordPress Themes, Happy Birthday Wishes

ക്രൈം

എ​ന്‍​ഫീ​ല്‍​ഡ് ഷോ​റൂ​മി​ലെ ക​വ​ര്‍​ച്ച; പ്ര​തി മ​ല​പ്പു​റം ജി​ല്ല​ക്കാ​ര​നെന്ന് സൂചന; ബൈ​ക്കു​മാ​യി പോ​യ​ത് രാ​മ​നാ​ട്ടു​ക​ര ഭാ​ഗ​ത്തേ​ക്ക്

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ എ​ന്‍​ഫീ​ല്‍​ഡ് ഷോ​റൂ​മി​ലെ ക​വ​ര്‍​ച്ച​യ്ക്ക് പി​ന്നി​ല്‍ മ​ല​പ്പു​റം ജി​ല്ല​ക്കാ​ര​നാ​യ യു​വാ​വാ​ണെ​ന്ന് സൂ​ച​ന. നി​ര​വ​ധി മോ​ഷ​ണ​കേ​സു​ക​ളി​ല്‍ പ്ര​തി​യും ശി​ക്ഷ​യ​നു​ഭ​വി​ച്ച​തു​മാ​യ യു​വാ​വാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. താ​നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള പ്ര​തി​യ്ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി. എ​ന്‍​ഫീ​ല്‍​ഡ് ഷോ​റൂ​മി​നു​ള്ളി​ല്‍ ക​യ​റി ബൈ​ക്ക് മോ​ഷ്ടി​ച്ച് പു​റ​ത്തെ​ത്തി​ച്ച​ത് ഈ ​യു​വാ​വാ​ണ്.   സ​ഹാ​യ​ത്തി​ന് പോ​ലും മ​റ്റൊ​രാ​ള്‍ ഷോ​റൂ​മി​ന്റെ കോ​മ്പൗ​ണ്ടി​നു​ള്ളി​ല്‍ പ്ര​വേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ബൈ​ക്കു​മാ​യി റോ​ഡി​ലേ​ക്കി​റി​ങ്ങി​യ​ശേ​ഷം സ​ഹാ​യ​ത്തി​നാ​യി ഒ​ന്നി​ലേ​റെ പേ​ര്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. രാ​മ​നാ​ട്ടു​ക​ര ഭാ​ഗ​ത്തേ​ക്കാ​ണ് ബൈ​ക്കു​മാ​യി ഇ​വ​ര്‍ പോ​യ​ത്. റോ​ഡ​രി​കി​ലെ ക​ട​ക​ളി​ലും പോ​ലീ​സി​ന്‍റെ​യും ...

Read More »

30 മുറിവുകൾ; കഴുത്തിലെ അസ്ഥികൾ ഒടിഞ്ഞു: പിതാവിനെ കൊന്നത് 100 രൂപ നൽകാത്തതിൽ

ചങ്ങനാശേരി ∙ പായിപ്പാട്ട് ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. മകൻ അറസ്റ്റിൽ.  മദ്യപിക്കാൻ 100 രൂപ ആവശ്യപ്പെട്ടു മകൻ നടത്തിയ ആക്രമണത്തിലാണ് പിതാവിന്റെ മരണം. പായിപ്പാട് കൊച്ചുപള്ളിയിൽ 17ന് രാത്രിയിലാണു സംഭവം. വാഴപ്പറമ്പിൽ തോമസ് വർക്കിയാണ് (കുഞ്ഞപ്പൻ-76) മരിച്ചത്. മകൻ ജോസഫ് തോമസിനെ (അനി -35) ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ് കുമാർ, തൃക്കൊടിത്താനം സിഐ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.   സ്വാഭാവിക മരണമെന്ന നിഗമനത്തിൽ 19ന് രാവിലെ 11ന് സംസ്കരിക്കാൻ തീരുമാനിച്ച മൃതദേഹം, നാട്ടുകാരിൽ ചിലരുടെ ...

Read More »

ഏഴു വയസ്സുകാരന് ചികില്‍സ തേടിയെത്തിയ അച്ഛന്‍ റിമാന്റിലായി

  ഏഴു വയസ്സുകാരന്‍ മകനെ ഡോക്ടറെ കാണിക്കാനെത്തിയ പിതാവ് റിമാന്റിലായി. ഉള്ള്യേരിയിലെ അരിമ്പമലയില്‍ ഷൈജുവാണ് ജയിലിലായത്. സെപ്റ്റമ്പര്‍ 8 ഞാറാഴ്ച പനി കൂടിയതിനെ തുടര്‍ന്ന് മകന്‍ സൂര്യതേജിനെ അടിയന്തര ചികില്‍സ തേടി കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തിയതായിരുന്നു ഷൈജുവും ഭാര്യ സിന്ധുവും. ബാലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ദിവസങ്ങളോളം ചികില്‍സ തേടിയിട്ടും പനിക്ക് കുറവില്ലാത്തതിനെ തുടര്‍ന്നാണ് ഇവര്‍ കൊയിലാണ്ടിയില്‍ എത്തിയത്. ഉച്ചക്ക് 3.42 ന് ഒ പി ടിക്കറ്റെടുത്ത് അവശനായ മകനുമായി ക്യൂവില്‍ നിന്ന ഇവര്‍ക്ക് വൈകിട്ട് 6 മണിവരെ ഡോക്ടറെ കാണാനായില്ലെന്ന് പറയുന്നു. ക്വാഷ്വാലിറ്റിയില്‍ ധാരാളം പേര്‍ ...

Read More »

കോഴിക്കോട്ട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോഴിക്കോട്:  കോഴിക്കോട്ട്  ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു .ചെലവൂര്‍ കുണ്ടുംപുറത്ത് ‘റോസ് ഡെയ്ല്‍’ വീട്ടില്‍ ശോഭയാണ് കൊല്ലപ്പെട്ടത്.   ഭര്‍ത്താവ് രാഘവനാണ് ഇവരെ കൊലപ്പെടുത്തിയത്. രാഘവന്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് സൂചന.   ശോഭയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ വിഷം കഴിച്ചു. തുടര്‍ന്ന് രാഘവനെ  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Read More »

എട്ട് കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

വടകര :ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന എട്ട്‌ കിലോ കഞ്ചാവുമായി  രണ്ടുപേർ പിടിയിൽ.  ഓണം സ്പെഷ്യൽ  ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌.  മലപ്പുറം ജില്ലയിലെ  ഏറനാട്  നറുകരയിലെ  ചീരാൻതൊടി വീട്ടിൽ  ലത്തീഫ് (35), വളപറമ്പൻ വീട്ടിൽ  ഫിറോസ് അലി (37) എന്നിവരെയാണ്‌  വടകര എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ എം കൃഷ്ണകുമാറും സംഘവും പിടികൂടിയത്. ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നിർദേശാനുസരണം വടകര പാലയാട്ട് നടയിലായിരുന്നു വാഹന പരിശോധന. 8.150 കിലോഗ്രാം  കഞ്ചാവ് കസ്‌റ്റഡിയിലെടുത്തു.  പ്രതികൾക്ക് കഞ്ചാവ് വിതരണത്തിനായി നൽകിയ കൈമൾ ബാബു എന്ന ...

Read More »

റാന്നി വലിയകുളത്ത് വനിതാ പൊലീസ് കോൺസ്റ്റബിളിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

റാന്നി വലിയകുളത്ത് വനിതാ പൊലീസ് കോൺസ്റ്റബിളിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടൂർ കെ.എ.പി. ബറ്റാലിയനിലെ ഹണി രാജ് (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത നാലാമത്തെ പൊലീസ് സേനാംഗമാണ് ഹണി. കഴിഞ്ഞ ദിവസം ആലുവ തടിയിട്ട പറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പി.സി ബാബു വീടിനുള്ളിൽ തൂങ്ങി മരിച്ചിരുന്നു ജോലി സംബന്ധമായ സമ്മർദങ്ങളെ തുടർന്നാണ് ബാബു ആത്മഹത്യ ചെയ്തതെന്ന് ആരോപണമുയർന്നിട്ടുണ്ട്. ആഗസ്റ്റ് 8 ന് ആലുവ ചെങ്ങമനാട് പൊലീസ് ...

Read More »

ആലുവയില്‍ എ.എസ്.ഐ തൂങ്ങിമരിച്ച നിലയില്‍

ആലുവ: എറണാകുളം ആലുവയില്‍ പൊലീസുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ ബാബുവാണ് ആത്മഹത്യ ചെയ്തത്. ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇദ്ദേഹം മെഡിക്കല്‍ ലീവില്‍ ആയിരുന്നു. അതേസമയം ജോലിയുടെ ഭാഗമായി ബാബുവിന് സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ മാസം എട്ടാം തിയതി ആലുവ ചെങ്ങമനാട് പോലിസ് സ്റ്റേഷനിലെ എ.എസ്.ഐ പൗലോസ് ജോണും തൂങ്ങിമരിച്ചിരുന്നു. പോലിസ് സ്റ്റേഷനിലെ ...

Read More »

ആലുവയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഇരുകാലുകളും തറയിൽ ചവിട്ടിയ നിലയിൽ

കൊച്ചി > ആലുവയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി (20) ജോയ്സിയെയാണ് വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ചമുമ്പാണ് യുവതി ഇവിടെ താമസത്തിനെത്തിയതെന്നാണ് വിവരം. പതിനൊന്ന് മാസം മുമ്പാണ് ആലുവ പറവൂർ കവലയിലുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോയ്സി  ജോലിക്ക് കയറിയത്. ഇരുകാലുകളും തറയിൽ ചവിട്ടിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. യുവതിയുടെ മരണം കൊലപാതകമാണെന്ന സംശയം ബന്ധുക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More »

നിയന്ത്രണം വിട്ട ചരക്കു വാഹനം വിദ്യാർഥിനികൾക്കു മേൽ മറിഞ്ഞു; 7 പേർക്ക് പരുക്ക്

  കോഴിക്കോട്∙ പയിമ്പ്രയിൽ സ്കൂൾ വിദ്യാർഥിനികൾക്കു മേൽ നിയന്ത്രണം വിട്ട ചരക്കു വാഹനം മറിഞ്ഞ് ഏഴു പേർക്ക് പരുക്ക്. സ്കൂളിലേക്കുള്ള നിർമാണ സാമഗ്രികളുമായി പോയ വാഹനം കയറ്റത്തിൽ ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഒരു വിദ്യാർഥിനിയുടെ നില ഗുരുതരമാണ്. ഏഴു പേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More »

ഭാര്യയുടെ അറുത്തെടുത്ത തലയുമായി റോഡിലൂടെ ഭര്‍ത്താവ്

വിജയവാഡ∙ ആന്ധ്രാപ്രദേശില്‍ ഭാര്യയുടെ അറുത്തെടുത്ത തല കൈയില്‍ പിടിച്ച് റോഡിലൂടെ നടന്ന ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. സത്യനാരായണപുരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.   പ്രദീപ് കുമാര്‍ എന്ന യുവാവാണ് ഭാര്യ മണിക്രാന്തി(23)യുടെ തലയറുത്തെടുത്ത് അടുത്തുള്ള കനാലില്‍ തള്ളിയത്. വീടിനു സമീപത്തു വച്ച് ഭാര്യയുടെ കഴുത്തറുത്തു കൊന്ന ശേഷം ഇയാള്‍ തലയറുത്ത് മാറ്റുകയായിരുന്നു.   തുടര്‍ന്ന് ഒരു കൈയില്‍ ഭാര്യയുടെ തലയും മറുകൈയില്‍ കത്തിയുമായി തെരുവിലൂടെ നടന്നുനീങ്ങി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പിന്നീട് ഭാര്യയുടെ അറുത്തെടുത്ത തല ഇയാള്‍ ...

Read More »