Download WordPress Themes, Happy Birthday Wishes

കാര്‍ഷികം

മുയൽവളർത്തലിൽ ശ്രദ്ധിക്കേണ്ട 25 കാര്യങ്ങൾ

ഒരിടവേളയ്ക്കു ശേഷം മുയൽവളർത്തൽ പഴയ പ്രതാപത്തിലേക്കു കടന്നുവന്നുകൊണ്ടിരിക്കുകയാണ്. വലിയ അധ്വാനമില്ലാതെ കൊച്ചുകുട്ടികൾക്കു പോലും പരിപാലിക്കാം എന്നതാണ് മുയലുകളുടെ പ്രത്യേകത. മുയലുകളെ കണ്ടാൽ ആർക്കാണ് ഒന്നു തലോടാൻ തോന്നാത്തത്? കൊഴുപ്പു കുറഞ്ഞ മാംസം ആയതിനാൽ വിപണിയിൽ മുയലിറച്ചിക്ക് ആവശ്യക്കാരേറെയുണ്ട്.   മുയല്‍ വളര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം:   1. ശാന്തസ്വഭാവുള്ള മൃഗമായതിനാൽ കൂട് ഒരുക്കുമ്പോഴും ശാന്തമായ അന്തരീക്ഷം വേണം. ചൂടേല്‍ക്കാത്ത സ്ഥലത്ത് കൂട് സ്ഥാപിക്കാം.   2. വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുമ്പോള്‍ 1X1 ഇഞ്ച് വെൽഡ് മെഷ് ഉപയോഗിക്കാം. വെൽഡ് മെഷ് ഉപയോഗിച്ചുള്ള കൂടുകളിൽ കഴിയുന്ന ...

Read More »

കയ്പില്ലാത്ത പാവയ്ക്ക: കന്റോല ആലപ്പുഴയില്‍

  കാടുകളില്‍ കാണുന്ന കയ്പില്ലാത്ത പാവയ്ക്കയായ കന്റോല കൃഷിയിടത്തിലും. മലയാളത്തില്‍ ഗന്റോലയെന്നും ഇതിനെ ചിലര്‍ വിളിക്കുന്നുണ്ട്. ഔഷധഗുണമേറെയുള്ള കന്റോലയെ ആലപ്പുഴ കളര്‍കോട് കണ്ണുവള്ളില്‍ സുരേഷ്‌കുമാറാണ് തന്റെ പുരയിടത്തിലെ പന്തലില്‍ കായ്പിച്ചത്. നാട്ടുവൈദ്യത്തില്‍ ഉള്‍പ്പെടുത്തി ആദിവാസി, ഗോത്രവര്‍ഗക്കാര്‍ ഉപയോഗിക്കുന്ന കന്റോലയെക്കുറിച്ച് നിരവധി ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. കാന്‍സര്‍ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്നതാണ് പ്രധാന കണ്ടെത്തല്‍. തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്നതിനാല്‍ ബ്രെയിന്‍ ബൂസ്റ്റര്‍ എന്നുമറിയപ്പെടുന്നു. ഹോര്‍മോണ്‍ സന്തുലിതമാക്കുന്നതിനുള്ള ശേഷിയുണ്ട്. പ്രകൃതിദത്ത വേദന സംഹാരിയായും അറിയപ്പെടുന്നു. സ്വഭാവവ്യതിയാനങ്ങള്‍ തടയാനുള്ള കഴിവുള്ളതിനാല്‍ മൂഡ് സ്റ്റെബിലൈസര്‍ എന്ന വിശേഷണവും പല പഠനങ്ങളിലും കാണുന്നു. പൊതുവില്‍ ശരീരത്തിന്റെ ...

Read More »

ഉണങ്ങിയ ഇലയ്ക്കും കായയ്ക്കും വില; വ്യത്യസ്തമായ ‘ജമൈക്കൻ പെപ്പർ’

അമ്പലവയൽ ∙ കൃഷികളിലെ വ്യത്യസ്തതയാണു പലപ്പോഴും കർഷകനെ പുതിയ ഇടങ്ങളിൽ എത്തിക്കുന്നത്. സ്ഥിരമായി ഓരോ വിള തന്നെ കൃഷി ചെയ്യുന്നതിൽ നിന്ന് ചിലരെങ്കിലും മറ്റ് വിളകളും പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് സർവസുഗന്ധി, വിദേശത്തും സ്വദേശത്തും ഒരുപോലെ ആവശ്യക്കാർ ഉള്ളതാണ് സർവസുഗന്ധിയെന്ന സുഗന്ധവ്യഞ്ജനം. ഭക്ഷണത്തിലെ കറിക്കൂട്ടിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് സർവസുഗന്ധി. ഭക്ഷണം ഉള്ളത്രയും കാലം കറിക്കൂട്ടുകളും വേണം, അത്രയം കാലം സർവ സുഗന്ധി കൃഷിക്കും പ്രധാന്യമുണ്ട്. കൃഷിയും ലഭ്യതയും കുറവായതിനാൽ എല്ലാ കാലത്തും ആവശ്യം ഉണ്ടാകുമെന്നതാണ് പ്രത്യേകത. ജില്ലയിൽ സർവസുഗന്ധി കൃഷി ചെയ്യുന്ന കർഷകർ ...

Read More »

ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര നവോത്ഥാനം പദ്ധതി

പ്രളയബാധിതരായ ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന ക്ഷീര നവോത്ഥാനം പദ്ധതിയുമായി ക്ഷീര വികസന വകുപ്പ്, പ്രളയം കവര്‍ന്നെടുത്ത ജീവിതമാര്‍ഗ്ഗങ്ങള്‍ തിരികെ പിടിക്കുന്നതിന് ഒരു പരിധിവരെ ക്ഷീര കര്‍ഷകരെ സഹായിക്കുന്നതാണ് ഈ പദ്ധതി. 2018-19 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന പ്രത്യേക പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ക്ഷീര നവോത്ഥാനം പദ്ധതി നടപ്പിലാക്കുന്നത്. 1.25 കോടി രൂപയുടെ ധനസഹായം ക്ഷീര നവോത്ഥാനം പദ്ധതിയിലൂടെ ജില്ലയ്ക്ക് ലഭ്യമാകും. വിവിധ പശു യൂണിറ്റുകള്‍ (ഗോധനം (ഒരു പശു യൂണിറ്റ്), രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്), സംയോജിത പശു യൂണിറ്റ് ...

Read More »

തോട്ടങ്ങൾ കീഴടക്കാൻ സീസർ ജയിംസ് ജേക്കബ് തുരുത്തുമാലി

ഒരു റംബുട്ടാൻ കായ്ക്ക് എന്തു വലുപ്പമുണ്ടാകും? ശരാശരി 40 ഗ്രാം. കൂടുതൽ വലുപ്പമുള്ള ഇനഭേദങ്ങൾ പോലും ഒരു കിലോ തൂക്കം കിട്ടണമെങ്കിൽ 18–20 എണ്ണം വേണ്ടിവരുമെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ഇതാ റാന്നിക്കു സമീപം ഉദിമൂട്ടിലെ ജോയിയുെട തോട്ടത്തിൽ ശരാശരി 100 ഗ്രാം തൂക്കം കിട്ടുന്ന റംബുട്ടാൻ കായ്കൾ. ഒരു കിലോ തൂക്കം കിട്ടാൻ 10–12 കായ്കൾ മതിയാകും. കേട്ടുവിശ്വസിക്കാത്തവർക്ക് കായ്കളുെട തൂക്കം കാണിച്ചുകൊടുക്കാനായി ത്രാസുമായി കാത്തിരിക്കുകയാണിദ്ദേഹം. കൂടുതലുള്ള തൂക്കത്തിന് ആനുപാതികമായി ഏറെ മാംസളമായ ഉൾഭാഗമാണിതിന്. രുചിയും മധുരവും കൂടുതലുള്ള ഈ ഇനത്തിനു സീസർ എന്നു ...

Read More »

കുറ്റിക്കുരുമുളക് കൃഷിചെയ്യാം

നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നതിന് എല്ലാവര്‍ക്കും കുരുമുളക് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന കൃഷിരീതിയാണ് കുറ്റിക്കുരുമുളക് കൃഷി. കുരുമുളകുചെടിയുടെ പ്രധാന തണ്ടില്‍നിന്ന് പാര്‍ശ്വഭാഗങ്ങളിലേക്ക് വളരുന്ന ശാഖകള്‍ നാലഞ്ച് മുട്ടുകള്‍ കിട്ടുന്നവിധത്തില്‍ മുറിച്ചെടുത്ത് ചട്ടിയിലോ മണ്ണിലോ കുറ്റിച്ചെടിയായി കൃഷിചെയ്യാം. വേനല്‍ക്കാലമാണ് തൈകള്‍ ഉത്പാദിപ്പിക്കാന്‍ നല്ലത്.   പാര്‍ശ്വശാഖകള്‍ മുറിച്ചെടുത്ത് അഗ്രഭാഗത്ത് രണ്ടിലകള്‍ നിര്‍ത്തി മറ്റുള്ളവ നീക്കംചെയ്യണം. മുറിച്ചെടുത്ത ശാഖകള്‍ 200 പി.പി.എം. ഐ.ബി.എ. ലായനിയില്‍ (200ഗ്രാം ഇന്‍ഡോര്‍ ബ്യൂട്ടിക് ആസിഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍) 45 സെക്കന്‍ഡ് മുക്കിവെച്ചശേഷം പോര്‍ട്ടിങ് മിശ്രിതം നിറച്ച (ഒരുഭാഗം മേല്‍മണ്ണ്, ഒരുഭാഗം ...

Read More »

വെള്ളമില്ലാതെ കൃഷി വഴിമുട്ടിയാൽ കിട്ടും സൗജന്യ കുഴൽക്കിണ

ജ ല ദൗർലഭ്യംമൂലം കൃഷി വഴിമുട്ടിയ ചെറുകിട നാമമാത്ര കർഷകർക്ക് ആശ്വാസമായി ഒരു കേന്ദ്രപദ്ധതി കൂടി സംസ്ഥാനസർക്കാർ നടപ്പാക്കുന്നു. കൃഷിയിടങ്ങളിൽ ജലസേചനത്തിനായി കർഷകരുടെ ഭൂമിയിൽത്തന്നെ സൗജന്യമായി കുഴൽക്കിണർ നിർമിച്ച് നൽകുന്നതാണ് പദ്ധതി. ഒപ്പം പമ്പിങ് കേന്ദ്രവും സ്ഥാപിച്ച് 200 മീറ്റർവരെ പൈപ്പ്‌ലൈനിട്ട് നൽകുകയുംചെയ്യും.   പ്രധാൻമന്ത്രി കൃഷി സിഞ്ചായ് യോജന(പി.എം.കെ.എസ്.വൈ.)യിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സംസ്ഥാന ഭൂജല വകുപ്പിനെ സർക്കാർ ചുമതലപ്പെടുത്തി. ഒരോ ജില്ലയിൽനിന്നും കൃഷിഭവൻ മുഖേന അർഹരായ കർഷകരുടെ വിവരങ്ങൾ ഭൂജലവകുപ്പ് ശേഖരിക്കും. ഇവ സംസ്ഥാന ഡയറക്ടറേറ്റിലേക്ക് അയയ്ക്കും. ഇവിടെനിന്ന് സംസ്ഥാന ...

Read More »

കര്‍ഷകരുടെ ഫണ്ട് മുക്കി; പാടശേഖരകമ്മിറ്റിയ്‌ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

കോടികളുടെ അഴിമതി നടത്തിയ പാരടശേഖരത്തിനെതിരെ പ്രക്ഷോഭവുമായി കര്‍ഷകര്‍. തൃശ്ശൂര്‍ ജൂബിലി തേവര്‍ പാടശേഖരകമ്മിറ്റിയ്ക്കെതിരെയാണ് കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.   സര്‍ക്കാര്‍ നല്‍കിയ പ്രളയാനന്തരസഹായം ഉള്‍പ്പടെ കോടികളാണ് കര്‍ഷകര്‍ക്ക് നല്‍കാതെ പാടശേഖരകമ്മിറ്റി അടിച്ചുമാറ്റിയതെന്ന് വിവരാവകാശരേഖ പ്രകാരം പുറത്തുവന്ന കണക്കുകളില്‍ വ്യക്തമാണ്.   വിശദാംശങ്ങളുമായി പടവ് സംരക്ഷണസമിതി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കൃഷിയിറക്കുന്നതിന് മുന്‍പ് തന്നെ സബ്‌സിഡി തുക പടവ് അക്കൗണ്ടില്‍ എത്തി. പ്രളയനഷ്ടത്തില്‍ സംഭവിച്ച കൃഷിനാശസഹായം കഴിഞ്ഞ മാര്‍ച്ചില്‍ അക്കൗണ്ടിലേക്ക് അനുവദിച്ചു. എന്നാല്‍ ഇതൊന്നും കര്‍ഷകര്‍ അറിഞ്ഞിട്ടില്ല.   നിലവില്‍ കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട ജൂബിലിപടവ് കമ്മിറ്റി തടഞ്ഞുവെച്ച ...

Read More »

കേരകര്‍ഷകര്‍ക്ക് തിരിച്ചടിയായി അജ്ഞാതരോഗം

സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ തെങ്ങുകള്‍ക്കുണ്ടായ അജ്ഞാതരോഗം കര്‍ഷകര്‍ക്ക് ഭീഷണിയാകുന്നു. കേരകൃഷി ഏറ്റവും കൂടുതല്‍ നടക്കുന്ന പ്രദേശങ്ങളായ കോഴിക്കോട് ജില്ലയിലെ മണിയൂര്‍, തിരുവള്ളൂര്‍, പാലയാട്, താമരശ്ശേരി, കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ എലത്തൂര്‍ തുടങ്ങിയ ഭാഗങ്ങളിലെ തെങ്ങുകളിലാണ് അജ്ഞാതരോഗം വ്യാപകമായത്. ഇതേ തുടര്‍ന്ന് തെങ്ങുകള്‍ ഒന്നാകെ നശിക്കുന്ന സ്ഥിതിയാണെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു വര്‍ഷത്തോളമായി കുറഞ്ഞ തോതില്‍ രോഗം വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ ഇതിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതായി കര്‍ഷകര്‍ പറയുന്നു. ഒരു ദിവസം പെട്ടെന്ന് തെങ്ങിന്റെ ഒരു ഓല ഉണങ്ങുന്നു. തൊട്ടടുത്ത ദിവസം മറ്റ് ...

Read More »

പ്രതിസന്ധിയില്‍ തളരാതെ ക്ഷീര മേഖല കുതിപ്പിലേയ്ക്ക്്, പാല്‍സംഭരണത്തില്‍ 11% വര്‍ദ്ധന

കഴിഞ്ഞവര്‍ഷത്തെ പ്രളയ നാശനഷ്ടങ്ങളെ പൊരുതി തോല്‍പ്പിച്ച് മുന്നേറുകയാണ് ക്ഷീരവികസന മേഖല. ജില്ലയില്‍ 253 ക്ഷീര സംഘങ്ങളില്‍ നിന്നായി 2017-18 വര്‍ഷത്തില്‍  പ്രതിദിനം 1,06,080 ലിറ്റര്‍ പാലാണ് സംഭരിച്ചിരുന്നത്. എന്നാല്‍ 2018-19 വര്‍ഷത്തില്‍ പ്രതിദിന പാല്‍ സംഭരണം 1,18,200 ലിറ്ററായി ഉയര്‍ന്ന് 11% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.  ഇതുവഴി പ്രതിവര്‍ഷം 152 കോടി രൂപ ഗ്രാമീണ മേഖലയിലേക്കെത്തുന്നു. ജില്ലില്‍ ഉണ്ടായ നിപ വൈറസ് ബാധ, ഉരുള്‍പ്പെട്ടല്‍, പ്രളയം എന്നീ പ്രതികൂല സാഹചര്യത്തിലാണ് ഈ വര്‍ദ്ധനവ്  ക്ഷീരോത്പാദന മേഖല കൈവരിച്ചിരിക്കുന്നത്.   4.98 കോടി രൂപയുടെ ധനസഹായമാണ് വകുപ്പ് നേരിട്ട് ...

Read More »