Download WordPress Themes, Happy Birthday Wishes

സ്പെഷ്യല്‍

സ്വർണ വിലയിൽ വീണ്ടും കുതിപ്പ്; പവന് 400 രൂപ കൂടി

റെക്കോർഡ് ഭേദിച്ച് സ്വർണവില. പവന് 400 രൂപ കൂടി 31,280 രൂപയിലെത്തി. ഇന്നലെ പവന് 200 രൂപ വർധിച്ച് 30,880 രൂപയിലെത്തിയിരുന്നു. ഇത് ഏഴു വർഷത്തിനിടയിൽ രേഖപ്പെടുത്തിയ ഉയർന്ന നിരക്കെന്നാണ് വിദഗ്ദർ വിലയിരുത്തിയത്.   ഇതിനു പുറമേയാണ്, ഇന്ന് രാവിലെ 240 രൂപയും ഉച്ചകഴിഞ്ഞ് 160 രൂപയുമായി വർധിച്ചത്. കൊറോണ വൈറസ് ബാധ ആഗോള സമ്പദ് ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നുള്ള ആശങ്കയാണ് സ്വർണവില കുതിച്ചുയരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമേ ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും സ്വർണ വില വർധനവ് കാരണമായിട്ടുണ്ട്.

Read More »

വേനൽക്കാലത്ത് തണ്ണിമത്തൻ കഴിക്കും മുൻപ് അറിയാൻ…

വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയതും കഴിക്കാൻ ഏവരും ഇഷ്ടപ്പെടുന്നതുമായ ഒന്നാണ് തണ്ണിമത്തൻ. പാനീയമായും കാമ്പായും കഴിക്കാവുന്ന തണ്ണിമത്തന്‍ കടുത്ത വേനലിൽ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു.   കൊഴുപ്പും കൊളസ്ട്രോളും ഊർജ്ജവും നാരും അന്നജവും കുറവായ തണ്ണിമത്തനിൽ ധാരാളം ജലാംശവും വൈറ്റമിനും മിനറലുകളും ആന്റിഓക്സിഡന്റുകളുമുണ്ട്. പ്രോട്ടീൻ കുറവെങ്കിൽ തന്നെയും Citrilline എന്ന അമിനോ ആസിഡ് തണ്ണിമത്തനിൽ നല്ല തോതിലുണ്ട്. ഇത് ശരീരത്തിൽ വച്ച് Argenine എന്ന അമിനോ ആസിഡായി മാറുന്നു.  Citrilline ഉം Argenine ഉം രക്തക്കുഴലുകളെ ...

Read More »

വൈറ്റ് ടീ കുടിച്ചിട്ടുണ്ടോ? ഗുണമേന്മ മാത്രമല്ല വിലയും കൂടുതല്‍

ബ്ലാക്ക് ടീ, ഗ്രീന്‍ ടീ എന്നിവയാണ് സാധാരണ നമ്മള്‍ കുടിക്കുന്നത്. എന്നാല്‍ വൈറ്റ് ടീ (വെളുത്ത ചായ) യെ കുറിച്ച് പലരും കേട്ടിട്ടുണ്ടാകില്ല. തേയിലയുടെ മുള മാത്രം എടുത്താണ് വൈറ്റ് ടീ ഉണ്ടാക്കുക. ചായക്കൂട്ടത്തിലെ താരവും വൈറ്റ് ടീയാണ്. ഗുണമേന്മ മാത്രമല്ല വിലയും കൂടുതലാണ്. വൈറ്റ് ടീക്ക് 100 ഗ്രാമിന് 1,000 രൂപയ്ക്കു മുകളിലാണ് വില. തേയിലയുടെ മുള ഉണക്കി എടുക്കുക മാത്രമാണ് വൈറ്റ് ടീയില്‍ ചെയ്യുന്നത്. ഇത് പൊടിരൂപത്തില്‍ ആയിരിക്കില്ല. സാധാരണ ചായപ്പൊടിയെക്കാള്‍ കൂടുതല്‍ ആന്റി ഓക്‌സിഡന്റുകള്‍ ഇതിലുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.   ...

Read More »

സ്വപ്‌നങ്ങൾക്ക് ചിറകുമുളച്ചു; ഭിന്നശേഷികുട്ടികൾക്ക് ആകാശയാത്ര ഒരുക്കി പയ്യോളി സ്‌കൂൾ

പയ്യോളി: സ്‌കൂളിലെ 26 ഭിന്നശേഷി വിദ്യാർഥികൾക്കും അവരുടെ അമ്മമാർക്കുമായി വിമാനയാത്ര ഒരുക്കിയിരിക്കുകയാണ് പയ്യോളി ജി.വി.എച്ച്.എസ്. സ്‌കൂൾ. 18-ന് കണ്ണൂർ വിമാനത്താവളത്തിൽനിന്ന്‌ തിരുവനന്തപുരത്തേക്കാണ് യാത്ര. സെറിബ്രൽ പാൾസി, ഓട്ടിസം, മെന്റൽ റിട്ടാർഡേഷൻ, മറ്റ് അംഗവൈകല്യം വന്നവർ എന്നിങ്ങനെ 26 കുട്ടികളിൽ ഇവരെല്ലാം പെടും. ഇവരെ പരിചരിക്കുന്ന അമ്മമാരും വീടിനുപുറത്തുപോവാൻ പറ്റാതെ കഴിഞ്ഞുകൂടുന്നവരാണ്. കോഴിക്കോടിന് പുറത്തേക്ക് യാത്രപോവാത്തവരും തീവണ്ടി കാണാത്തവരും ഇതിലുണ്ട്.   അമ്മാരുൾപ്പെടെ 52 പേർ. സഹായത്തിനായി സ്‌കൂൾ അധികൃതർ ഉൾപ്പെടെ 10 വൊളന്റിയർമാർ. വൊളന്റിയർമാർ സ്വന്തം ചെലവുവഹിക്കും. മറ്റ് 52 പേരുടെയും യാത്ര സൗജന്യമാണ്. ...

Read More »

കോഴിക്കോട് മാങ്കാവിൽ ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ

കോഴിക്കോട് നഗരത്തിൽ ആധുനീക ശൈലിയുള്ളതും കേരളീയത പ്രതിഫലിക്കുന്നതുമായ അപ്പാർട്ട്‌മെന്റുകൾ തേടുകയാണോ നിങ്ങൾ? എങ്കിൽ ഭവന നിർമാണ രംഗത്ത് 25 വർഷത്തെ പാരമ്പര്യമുള്ള ശ്രീറോഷ് ഡെവലപ്പേഴ്‌സ് കോഴിക്കോട് മാങ്കാവിൽ നിർമിക്കുന്ന ശ്രീറോഷ് ഭരത് നിശ്ചയമായും നിങ്ങൾക്ക് ഇഷ്പ്പെടും. 2021 ഏപ്രിലിൽ നിർമാണം പൂർത്തിയാകുന്ന ഈ പ്രോജക്ടിൽ എട്ട് നിലകളിലായി ചാരുതയാർന്ന 40 അപ്പാർട്ട്‌മെന്റുകളാണ് ഒരുക്കുന്നത്. 1080 മുതൽ 1525 വരെ ചതുരശ്ര അടി വിസ്തീർണത്തിലുള്ള രണ്ടും മൂന്നും ബെഡ്‌റൂമുകളോടു കൂടിയ അപ്പാർട്ട്‌മെന്റുകളാണ് അവ. ബെയ്‌സ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ളോറുകളിൽ കാർ പാർക്കിംഗിനുള്ള സൗകര്യം നൽകിയിരിക്കുന്നു. ഒരു റിസോർട്ടിനെ ...

Read More »

കായലും കടലും മലയും തുരുത്തുകളും; സഞ്ചാരികളെ കാത്ത് കവ്വായി

കവ്വായി കായലിന്റെ ഓളപ്പരപ്പിലൂടെ കായലും കടലും മലയും തുരുത്തുകളും ഒരുപോലെ ആസ്വദിച്ചു കൊണ്ടുള്ള യാത്ര ഏത് സഞ്ചാരിയുടെയും മനം കവരുന്നതാണ്. കവ്വായി കായലിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനും ബോട്ട്‌റെയ്‌സിംഗ് നടത്താനുമായി നിരവധി വിനോദ സഞ്ചാരികളാണ് പയ്യന്നൂരിലേക്ക് എത്തുന്നത്. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായതോടെ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. വിമാനമിറങ്ങുന്നവര്‍ക്ക് എളുപ്പത്തില്‍ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്താം. ഇവിടെനിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ ജൈവ വൈവിധ്യങ്ങളുടെ കലവറയായ കവ്വായിയില്‍ എത്താം.

Read More »

മാറുന്ന കാലാവസ്ഥയും നശിക്കുന്ന ആരോഗ്യവും

ചൈനയിലെ ഹുനാനും പറവൂരിലെ പുറ്റിങ്ങലും തമ്മിൽ എന്ത് ബന്ധമാണ് ഉണ്ടാവുക! ഒരു നാടിന്റെ ആഘോഷത്തിനായി ഒരുങ്ങി നിന്ന് ഒടുവിൽ ആ നാടിന്റെ  കണ്ണീരിന്റെ ഉത്തരവാദിത്തം ഏറ്റു വാങ്ങേണ്ടി വന്ന ദുര്യോഗം കൊണ്ട് ഈ രണ്ട് സ്ഥലങ്ങളും തുല്യരാകുന്നത് യാദൃശ്ചികമാവാം. ചൈനയിലെ പുതുവൽസരാഘോഷത്തിന് രുചി പകരാൻ ഒരുങ്ങി നിന്ന ഹുനാൻ മത്സ്യ മാംസ മാർകറ്റ്, പറവൂരിലെ ഉത്സവത്തിൽ ദൃശ്യശ്രവണ വിസ്മയമാവാൻ ഒരുങ്ങി നിന്ന പുറ്റിങ്ങൽ വെട്ടിക്കെട്ടുശാല, അവയിൽ ഒളിച്ചിരുന്ന പ്രഹര ശേഷി അവരുടെ സൃഷ്ടാക്കൾക്കു പോലും ഭാവനയിൽ കാണാൻ കഴിഞ്ഞിട്ടുണ്ടാവില്ല. അത്രക്ക് വലുതായിരുന്നു ആ നാടിന് ...

Read More »

പുത്തൻ രുചിയിൽ പച്ചരിപായസം

പച്ചരി ഉപയോഗിച്ച് രുചികരമായ പായസം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കിയാലോ?   ചേരുവകൾ   • പച്ചരി – അര കപ്പ് • പാൽ – 1 ലിറ്റർ • പഞ്ചസാര – 10 ടീസ്പൂൺ • ഏലക്കായ – 3 എണ്ണം ചതച്ചത് • ഉപ്പ് – കാൽ ടീസ്പൂൺ • അണ്ടിപരിപ്പ് • മുന്തിരി • നെയ്യ് – 1 ടീസ്പൂൺ   തയാറാക്കുന്ന വിധം   പച്ചരി 15 മിനിറ്റ് വെള്ളത്തിൽ കുതിർത്തതിനു ശേഷം മിക്സിയുടെ ജാറിൽ പൊടിച്ചെടുക്കുക. ശേഷം ഒരു ...

Read More »

കുഴഞ്ഞു വീണു മരണം; മുൻകൂട്ടി കണ്ട് പരിഹരിക്കാൻ അറിയേണ്ട കാര്യങ്ങൾ

സൂക്ഷിക്കുക, കുഴഞ്ഞു വീണുള്ള മരണങ്ങളുടെ കാലമാണിത്. ഇത്തരം മരണങ്ങൾക്കു പ്രായ വ്യത്യാസമില്ലെങ്കിലും കൂടുതൽ സംഭവിക്കുന്നത് 50 വയസ്സിനു മുകളിലുള്ളവരെയാണെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഹൃദയസ്‌തംഭനവും രക്‌തസമ്മർദവും മൂലവും തലച്ചോറിൽ രക്‌തം കട്ടപിടിച്ചുമാണ് ഇത്തരത്തിൽ പെട്ടെന്നു മരണം സംഭവിക്കുന്നതെന്നു ഡോക്‌ടർമാർ പറയുന്നു.   താപത്തളർച്ച വരുത്തും താപാഘാതം   വേനൽക്കാലമായതോടെ മുകളിൽ പറഞ്ഞ കാരണങ്ങൾ അല്ലാതെയും കുഴഞ്ഞു വീണു മരണങ്ങൾ കൂടുന്നു. അതെങ്ങനെയെന്നു പരിശോധിക്കാം: ചൂട് പ്രധാനമായും 2 വിധത്തിലാണു മനുഷ്യരെ ബാധിക്കുക. അധികമായി വിയർക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടു നിർജലീകരണം സംഭവിക്കാം. വിയർപ്പിലൂടെ ധാരാളം ലവണങ്ങൾ ...

Read More »

കൊറോണ വൈറസ്: ആശുപത്രികളില്‍ നിന്നും വീട്ടിലേക്ക് (Home Isolation) വിടുന്നവര്‍ക്ക് വേണ്ടിയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

വീട്ടില്‍ ഉള്ള മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കേണ്ടതാണ്. രോഗിയെ പരിചരിക്കുന്നവര്‍ മാസ്‌ക്, കൈയുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. രോഗിയുടെ ശരീരസ്രവങ്ങളുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. രോഗിയെ സ്പര്‍ശിച്ചതിനുശേഷവും രോഗിയുടെ മുറിയില്‍ കയറിയതിനുശേഷവും കൈകള്‍ സോപ്പുപയോഗിച്ചു കഴുക്കുക. കൈകള്‍ തുടയ്ക്കുവാനായി ടവല്‍/തുണികൊണ്ടുള്ള ടവല്‍ ഉപയോഗിക്കുക. ഉപയോഗിച്ച മാസ്‌കുകള്‍/ടവലുകള്‍ സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക. ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയില്‍ തന്നെ രോഗലക്ഷണമുള്ളവര്‍ കഴിയേണ്ടതാണ്. പാത്രങ്ങള്‍, ബെഡ് ഷീറ്റ്, മറ്റു വസ്തുക്കള്‍ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക. തോര്‍ത്ത്, വസ്ത്രങ്ങള്‍ മുതലായവ ...

Read More »