Download WordPress Themes, Happy Birthday Wishes

പ്രധാന വാര്‍ത്തകള്‍

ജി.വി.എച്ച്.എസ്.എസ് പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം

കൊയിലാണ്ടി: നൂറിന്റെ നിറവിലെക്ക് പ്രവേശിക്കുന്ന കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ‘ സംസ്ഥാന സർക്കാറിന്റെ നവകേരള നിർമ്മിതിയുടെ ബന്ധപ്പെട്ട് പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ച് അന്താരാഷ്ട്ര നിലവാരത്തിലെക്ക് കുതിക്കുന്ന കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ‘സംസ്ഥാന സർക്കാറിന്റെ കിഫ് ബി പദ്ധതിയിൽ നിന്ന് അനുവദിച്ച 5 കോടി രൂപയും, കെ.ദാസൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും. 1.38 കോടി രുപയും. വിനിയോഗിച്ച് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും.അക്കാദമിക് ബ്ലോക്കുമായാണ് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ, വിശാലമായ ആധുനിക രീതിയിലുള്ള ...

Read More »

നെഹ്രു സ്മരണയിൽ ശിശുദിന റാലി

ചാത്തമംഗലം: നെഹ്രു സ്മരണയിൽ മലയമ്മയിൽ ശിശുദിന റാലി നടത്തി. ടൈനി ടോസ് നഴ്‌സറിയും മലയമ്മ എ.യു.പി. സ്‌കൂളും ചേർന്ന് നടത്തിയ റാലി പി.ടി.എ. വൈസ് പ്രസിഡന്റ് ടി.ടി. അബ്ദുൾ അസീസ് മുസ്‌ല്യാർ ഫ്ളാഗ് ഓഫ് ചെയ്തു.   ഇ. കൃഷ്ണൻകുട്ടി ശിശുദിനസന്ദേശം നൽകി. കെ.കെ. രാജേന്ദ്രകുമാർ, ജബ്ബാർ മലയമ്മ, ടി.കെ. സുരേഷ്‌കുമാർ, എ.പി. ശ്രീജ, എൻ.ആർ. മായ, അഖില, ജംഷീന, കെ.കെ. മുഹമ്മദ് സജീർ എന്നിവർ നേതൃത്വംനൽകി.

Read More »

കൊയിലാണ്ടിയിൽ ദേശീയ പാതയുടെ പ്രവർത്തി അതിവേഗം പുരോഗമിക്കുന്നു

കൊയിലാണ്ടി: ദേശീയ പാത യുടെ വികസനം കൊയിലാണ്ടിയിൽ അതിവേഗം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം കെ. ദാസൻ എം.എൽ.എ.നിയമസഭയിൽ ഇത് സംബന്ധിച്ച് ചോദിച്ചതിനുള്ള ഉത്തരമായാണ് സർക്കാർ മറുപടി നൽകിയത്. .  കൊയിലാണ്ടി മണ്ഡലത്തിൽ ദേശീയ പാത വെങ്ങളം മുതൽ മൂരാട് പാലം വരെ വേഗത്തിൽ നീങ്ങുകയാണ്. വെങ്ങളം മുതൽ ചെങ്ങോട്ടുകാവ് റെയിൽവെ ഓവർ ബ്രിഡ്ജു വരെ നിലവിലുള്ള ദേശീയ പാത തന്നെ 45 മീറ്റർ വീതിയിൽ വികസിക്കും തുടർന്ന് ചെങ്ങോട്ടുകാവ് റെയിൽവെ ഓവർ ബ്രിഡ്ജിന് കിഴക്ക് ഭാഗത്തൂടെ റെയിൽവെ ക്രോസിംഗ് ഒഴിവാക്കി നന്തി റെയിൽവെ ഓവർ ...

Read More »

‘പ്ലാസ്റ്റിക് മുക്ത ഭാരതം’ ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭ പ്ലാസ്റ്റിക് മുക്ത ഭാരതം പരിപാടിയുടെ ഭാഗമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഹരിതനിയമം സംബന്ധിച്ച ക്ലാസ്സ്, ഗ്രൂപ്പ് ചര്‍ച്ച അവതരണം എന്നിവ നടന്നു. നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ എന്‍.കെ.ഭാസ്‌കരന്‍, ദിവ്യസെല്‍വരാജ്, വി.കെ.അജിത, നഗരസഭാംഗങ്ങളായ കെ.വിജയന്‍, സീമ കുന്നുമ്മല്‍, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷന്‍ എ.സുധാകരന്‍, സി.ഡി.എസ്.അധ്യക്ഷ എം.പി.ഇന്ദുലേഖ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി.രമേശന്‍, ജെ.എച്ച്.ഐ.മാരായ കെ.എം.പ്രസാദ്, ടി.കെ.ഷീബ, കെ.കെ.ഷീജ, ടി.പി.ചന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു.

Read More »

മത സൗഹാര്‍ദ വിരുന്നൊരുക്കി കൊയിലാണ്ടി മാര്‍ക്കറ്റിലെ നബിദിനാഘോഷം

കൊയിലാണ്ടി: മാര്‍ക്കറ്റ് ബ്രദേഴ്‌സ് സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടി മതസൗഹാര്‍ദ വേദിയായി കൊയിലാണ്ടി മാര്‍ക്കറ്റില്‍. വിവിധ വ്യാപാരികളും തൊഴിലാളികളും സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടിയില്‍ കൊയിലാണ്ടി ഖാസി ടി കെ മുഹമ്മദ് കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു . ബാലുശേരി സാധു മഠം സാരഥി ഭക്താനന്ദ സരസ്വതി സാമികള്‍ ഉദ്ഘാടനം ചെയ്തു . ടൗണ്‍ മസ്ജിദ് ഇമാം ഷഫീഖ് നിസാമി ഖാദിരിയ്യ മസ്ജിദ് ഇമാം അശ്‌റഫ് സഖാഫി , മുഹ് യുദ്ധീന്‍ ദാരിമി, ഇസ്മായി മദനി ,പ്രമോദ് ടിവി ,മനീഷ് പി കെ, അസീസ് മേപ്പാടത്ത്, സുധീര്‍ ...

Read More »

കോഴിക്കോട് യുഎപിഎ കേസില്‍ കൂടുതല്‍ തെളിവുകള്‍

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ലാപ്‌ടോപ്പില്‍നിന്ന് മാവോവാദി ബന്ധം സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. മാവോവാദി ഭരണഘടന, മാവോവാദി അനുകൂല പരിപാടികളുടെ ഫോട്ടോകള്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. പോലീസ് വാദത്തിന് കൂടുതല്‍ ശക്തിപകരുന്ന തെളിവുകളാണിത്.   പ്രതികളുടെ മാവോവാദി ബന്ധത്തിന് ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതോടെ കസ്റ്റഡി അപേക്ഷയ്‌ക്കൊപ്പം അന്വേഷണസംഘം ഈ തെളിവുകളും കോടതിയില്‍ സമര്‍പ്പിക്കും. കസ്റ്റഡി അപേക്ഷ നല്‍കാന്‍ ഈ തെളിവുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു പോലീസ് സംഘം.   റിമാന്‍ഡിലുള്ള അലന്‍ ഷുഹൈബ്, താഹ ഫസല്‍ ...

Read More »

ലൈഫ് പദ്ധതിയിൽ 2020ൽ 1,00244 വീടുകൾ ഗുണഭോക്താക്കളെ ഏൽപിക്കും:  മന്ത്രി ടി .പി രാമകൃഷ്ണൻ

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട്   സംസ്ഥാനത്ത് 1,00244 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. 2020ൽ ഈ വീടുകൾ ഗുണഭോക്താക്കളെ ഏൽപിക്കുകയാണ് ലക്ഷ്യം. ചോറോട് ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 32 വീടുകളുടെ താക്കോൽദാനം  കൈനാട്ടിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 56 ഭവന സമുച്ചയങ്ങളുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്‌. റവന്യു, പൊതുമരാമത്ത്, ജലസേചനം, വാട്ടർ അതോറിട്ടി, ഹൗസിങ്ങ് ബോർഡ് തുടങ്ങിയവയുടെ കൈവശമുള്ള ഭൂമി ഇതിനായി ഉപയോഗപ്പെടുത്തുന്നതിന് മന്ത്രിസഭാ യോഗം അനുമതി നൽകിയിട്ടുണ്ട്. ലൈഫ് പദ്ധതിയിൽ ഉൾപെടുത്തി  ഇതിനകം 1,37400 ...

Read More »

ദുരന്തനിവാരണപദ്ധതി: വിശദമായ മാര്‍ഗരേഖ തയ്യാറാക്കും

ദുരന്തനിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങളും മാര്‍ഗരേഖയും അതത് വകുപ്പുകള്‍ ഉടന്‍  നല്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ പദ്ധതി മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതിലേക്കായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തിലാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്. ദുരന്തസാധ്യതയുള്ള മേഖലകള്‍ കണ്ടെത്തല്‍, ദുരന്തമൊഴിവാക്കാന്‍ സ്വീകരിക്കാവുന്ന നടപടികള്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം, പഞ്ചായത്ത് തലം മുതല്‍ ജില്ലാ തലംവരെ വിവിധ മേഖലകളില്‍ എടുക്കേണ്ട മുന്‍കരുതലുകളും നടപടികളും തുടങ്ങിയ കാര്യങ്ങള്‍ വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ വിശദമായി ചര്‍ച്ച ...

Read More »

ബുൾബുൾ ചുഴലിക്കാറ്റ്: കേരളത്തിൽ പരക്കെ മഴക്ക് സാധ്യത

മഹാക്ക് ശേഷം ബുൾബുൾ ചുഴലിക്കാറ്റ് വരുന്നു. കേരളത്തിൽ പരക്കെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കിയിൽ ഇന്ന് യെല്ലോ അലേർട്ട്.   അതേ സമയം ചുഴലിക്കാറ്റിനെ നേരിടാൻ പ്രധാന മന്ത്രിയുടെ ഓഫീസ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടത്തി.   ഒഡീഷ, പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. 24 മണിക്കൂർ സ്ഥിതി നിരീക്ഷണ റിപ്പോർട്ടാണ് ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.   70 മുതൽ 90 വരെ കിമീ വേഗതയിൽ ഇന്നും ...

Read More »

യുഎപിഎ അറസ്റ്റ്: മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തും

കോഴിക്കോട്: യുഎപിഎ ചുമത്തി കോഴിക്കോട്ട് അറസ്റ്റ് ചെയ്ത യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച അന്വേഷണത്തിന് മറ്റു സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് വിരുദ്ധ സേനാ ഉദ്യോഗസ്ഥര്‍ കോഴിക്കോട് എത്തുന്നു. കേരള പോലീസ് ശേഖരിച്ച തെളിവുകള്‍ പരിശോധിക്കുന്നതിനാണ് ഇതരസംസ്ഥാന അന്വേഷണ സംഘം എത്തുന്നത്.   വിദ്യാര്‍ഥികളുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന വ്യക്തമായ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തെളിവുകള്‍ പരിശോധിക്കാനാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അന്വേഷണ സംഘം എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ തങ്ങളുടെകൂടി സാന്നിധ്യത്തില്‍ ചോദ്യംചെയ്യണമെന്നും ഇവര്‍ കേരള പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.   അറസ്റ്റിലായ വിദ്യാര്‍ഥികളില്‍ ...

Read More »