Download WordPress Themes, Happy Birthday Wishes

Technology

‘ക്വിക്ക് എഡിറ്റ്’; പുതിയ ഫീച്ചറുമായി വാട്സപ്പ്

വാട്സപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ക്വിക്ക് എഡിറ്റ് മീഡിയ ഷോട്ട്കട്ട് എന്ന ഫീച്ചറാണ് അണിയറയിൽ ഒരുങ്ങുന്നത്. വാട്‌സാപ്പില്‍ ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യാൻ സഹായകമാകുന്നതാണ് ഈ ഫീച്ചർ.   ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളായി ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യാന്‍ ഇതുവഴി സാധിക്കും. ഫയല്‍ തുറക്കുമ്പോള്‍ തന്നെ ഒരു ക്വിക്ക് എഡിറ്റ് ഷോര്‍ട്ട്കട്ട് പ്രത്യക്ഷപ്പെടും. ഇത് ഉപയോ​ഗിച്ച് ലഭിച്ച ഫയലിൽ മാറ്റങ്ങൾ വരുത്താനാകും. ഇവ പുതിയ ഫയലായി ഫോണിൽ സേവ് ചെയ്യപ്പെടും. ​ഗാലറിയിൽ നിന്ന് ഇവ മറ്റുള്ളവരുമായി ...

Read More »

ആൻഡ്രോയിഡിനെ തള്ളി പുതിയ ഒഎസുമായി ഇന്ത്യ, നിക്ഷേപമിറക്കുന്നത് സാംസങ്

ഇന്ത്യൻ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ഇൻഡസ് ഒഎസ് ഉൾപ്പെടെ മൂന്നു സ്റ്റാർട്ടപ്പുകളിൽ നിക്ഷേപവുമായി സാംസങ് വെ‍ഞ്ച്വർ. 85 ലക്ഷം ഡോളറാണ് ഇൻഡസ് ഒഎസിൽ സാംസങ് നിക്ഷേപിച്ചിരിക്കുന്നത്. ഇതോടെ ഇൻഡസ് ഒഎസിന്റെ 20 ശതമാനം ഓഹരികളും സാംസങ്ങിന്റെ കയ്യിലായി. സാംസങ് വെഞ്ച്വറിന്റെ ഇന്ത്യയിലെ ആദ്യനിക്ഷേപമാണിത്.   ഓപൺസോഴ്സ് ആൻഡ്രോയ്ഡ് അധിഷ്ഠിതമായി ഇന്ത്യൻ ഭാഷകൾക്കും പ്രാദേശിക ആപ്പുകൾക്കും പ്രാമുഖ്യം നൽകി വികസിപ്പിച്ചെടുത്ത സ്വതന്ത്ര ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇൻഡസ് ഒഎസ്. മൈക്രോമാക്സ്, ജിയോണി, ഇന്റെക്സ്, കാർബൺ തുടങ്ങിയ ഇന്ത്യൻ കമ്പനികളെല്ലാം ഇൻഡസ് ഒഎസിൽ പ്രവർത്തിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകൾ ...

Read More »

ചന്ദ്രയാൻ 2 ദൗത്യത്തിന് ഇനി അഞ്ചുനാൾ

ചന്ദ്രനെ തൊടാനുള്ള ആധുനിക ശാസ്ത്രലോകത്തിന്‍റെ ആദ്യ ശ്രമമായി അമേരിക്കയുടെ പയനിയറിനെ കണക്കാക്കാം. തിരുവനന്തപുരം:  ഇന്നും ഇന്നലെയും തുടങ്ങിയതല്ല ചന്ദ്രനെ കീഴ്‍പ്പെടുത്താനുള്ള മനുഷ്യന്‍റെയും ശാസ്ത്രത്തിന്‍റെയും ശ്രമങ്ങൾ. ശീതയുദ്ധം കൊടുമ്പിരികൊണ്ട കാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും ആ ശ്രമങ്ങളെ അടുത്ത ഘട്ടത്തിലേക്ക് നയിച്ചു. ചരിത്രത്തിലേക്ക് ഒരു തിരുഞ്ഞു നോട്ടം. ഒന്ന് തൊടാൻ മനുഷ്യൻ ഇത്രയേറെ കൊതിച്ച മറ്റൊരു ആകാശഗോളമില്ല. മിത്തും കഥയും സാഹിത്യവും ഒക്കെ വാഴ്ത്തിയ അമ്പിളി അമ്മാവൻ. ആ മടിത്തട്ടിലെ രഹസ്യങ്ങളറിയൻ കൊതിച്ച എത്രയോ തലമുറകൾ. അവിടെ വെള്ളമുണ്ടോ ജീവനുണ്ടോ, ചോദ്യങ്ങൾ നീളുന്നു. ചന്ദ്രനെ തൊടാനുള്ള ...

Read More »

‘അലക്സ’യെ സൂക്ഷിച്ചോ; ഒന്നും മറക്കില്ല

  ഓൺലൈൻ വ്യാപാര രംഗത്തെ ഭീമൻമാരായ ആമസോൺ ഏറ്റവും കൂടുതൽ വിറ്റഴിച്ച ഉൽപ്പന്നമാണ‌് “അലക്സ’. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച‌്‌ ശബ്ദത്തിന്റെ സഹായത്തോടെ സ്വയം കാര്യങ്ങൾ ചെയ്യുന്ന യന്ത്രമാണ‌് അലക്സ. ദൈനംദിന ജീവിതത്തിൽ  നമുക്കുണ്ടാകുന്ന സംശയങ്ങളും മറ്റും അലക‌്സായോട‌് ചോദിച്ചാൽ മണിമണി പോലെ മറുപടി കിട്ടും.  ആമസോൺ വർഷങ്ങൾക്കു മുൻപേ അവതരിപ്പിച്ച വിർച്വൽ അസിസ്റ്റന്റാണിത‌്. ഇപ്പോൾ ഉപയോക്താക്കളുടെ സ്വകാര്യത സംന്ധിച്ച‌് അലക‌്സയിലേക്കും സംശയമുന നീളുകയാണ‌്. സംഭാഷണത്തിന്റെ ഭാഗമായി അലക്സയിൽ സൂക്ഷിച്ച ഒരോ ശബ്ദശകലങ്ങളും ഉപഭോക്താവ‌് സ്വയം നീക്കം ചെയ്യാത്ത പക്ഷം അതിൽ സേവ‌് ചെയ‌്ത‌് കിടക്കും എന്നാണ‌് ...

Read More »

ഈ മുതലകള്‍ മാംസഭോജികളല്ല, സസ്യഭോജികള്‍, ദിനോസറുകള്‍ക്കൊപ്പം വളര്‍ന്നവര്‍

ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചുവെന്ന് കരുതപ്പെടുന്ന കാലത്തും സസ്യഭുക്കുകളായ മുതലകളുണ്ടായിരുന്നുവെന്ന് ഗവേഷകര്‍ സാള്‍ട്ട് ലേക്ക് സിറ്റി: മുതലകള്‍ സസ്യഭുക്കുകളാണോ? അല്ലെന്ന് മറുപടി നല്‍കാന്‍ നിമിഷ നേരം മതി. മനുഷ്യരേയും മൃഗങ്ങളേയും കടിച്ച് കീറുന്ന മുതലകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴും കാണാറുള്ളതാണ്. എന്നാല്‍ ആറോളം ഇനത്തില്‍പ്പെടുന്ന മുതലകള്‍ സസ്യഭുക്കുകളെന്നാണ് ഫോസില്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇവയെല്ലാം തന്നെ ഇതിനോടകം വംശനാശം നേരിട്ടുവെന്നും അമേരിക്കയിലെ യൂട്ടാ യൂണിവേഴ്സിറ്റിയിലെ ഫോസില്‍ പഠനങ്ങള്‍ തെളിയിക്കുന്നു. വംശനാശം സംഭവിച്ച ചില ചീങ്കണ്ണി ഇനങ്ങളും ഇത്തരത്തില്‍ സസ്യഭുക്കുകളാണെന്നാണ് കണ്ടെത്തല്‍. ഇലകളും ചെടികളും ഭക്ഷിക്കുന്നതിന് ആവശ്യമായ രീതിയില്‍ ഇവയുടെ ...

Read More »

ആകാശത്ത് നൃത്തം ചെയ്യുന്ന ‘പ്രകാശ തൂണുകൾ’, പിന്നിൽ അദൃശ്യ ശക്തിയോ?

തെക്കൻ ഫിലിപ്പൈൻ പ്രവിശ്യയായ സുലുയിൽ ദിവസങ്ങൾക്ക് മുൻപ് ആകാശത്ത് നൃത്തം ചെയ്യുന്ന പ്രകാശ തൂണുകൾ പ്രത്യക്ഷപ്പെട്ടു. ചിലർ ഈ പ്രതിഭാസത്തെ ഭീതിയോടെ കണ്ടപ്പോൾ മറ്റു ചിലർ ആഘോഷമാക്കി. ചിത്രങ്ങളും വിഡിയോയും പകർത്തി സോഷ്യൽമീഡിയകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.   പ്രതിഭാസത്തിനു പിന്നിൽ അദൃശ്യശക്തികളാണെന്ന് വരെ ചിലർ സോഷ്യൽമീഡിയകളിൽ കുറിച്ചിട്ടുണ്ട്. രാത്രി ആകാശത്ത് ലൈറ്റുകളുടെ അതിമനോഹരമായ നൃത്തത്തിന്റെ ആവിഷ്കാരമാണിത്. ജൂൺ 30ന് ഞായറാഴ്ച രാത്രി ഏഴു മണിക്കാണ് ഈ പ്രതിഭാസം കാണാൻ സാധിച്ചത്.   ആകാശത്ത് ലൈറ്റുകൾ കണ്ടപ്പോൾ പ്രദേശവാസികൾ അമ്പരന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത്തരം പ്രതിഭാസം ...

Read More »

ലോകത്തെ ആദ്യത്തെ നെവര്‍ സ്റ്റോപ് ലേസര്‍ പ്രിന്ററുമായി എച്ച്പി

ലോകത്തെ ആദ്യത്തെ നെവര്‍ സ്റ്റോപ് ലേസര്‍ പ്രിന്ററുമായി എച്ച്പിയുമായി. വളരെക്കുറച്ചു സമയം ഉപയോഗിച്ച് റീലോഡ് ചെയ്യാന്‍ കഴിയുന്ന പ്രിന്റര്‍ ആണെന്നതാണ് ഇതിന്റെ പ്രത്യേകത. പ്രതൃതി സൗഹാര്‍ദ്ദപരമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പ്രിന്റര്‍ ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കും എന്നതിലുപരി ടോണര്‍ 15 സെക്കന്‍ഡിലേക്ക് മാറ്റുകയും ചെയ്യാം. ഭാരത്തിന്റെ 25 ശതമാനം റീസൈക്കിള്‍ഡ് പ്ലാസ്റ്റിക്കാണ് ലേസറിന്റെ നിര്‍മ്മാണത്തിനായി ഭാരതത്തിന്റെ 25 ശതമാനം പ്ലാസ്റ്റിക്കും ടോണര്‍ റീലോഡ് പ്രിന്ററുകളില്‍ 75 ശതമാനം റീസൈക്കിള്‍ഡ് പ്ലാസ്റ്റിക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്. എച്ച്പി നെവര്‍‌സ്റ്റോപ്പ്‌ലേസര്‍ 1000 സീരീസ് 15,846 രൂപ (നോ-വയര്‍ലെസ്സ്) മുതല്‍ 17,236 രൂപ ...

Read More »

റെഡ്മീ 7 എ ഇന്ത്യയില്‍; അത്ഭുതപ്പെടുത്തുന്ന വില

റെഡ്മീ 7 എയുടെ വില ആരംഭിക്കുന്നത് 5,999 രൂപയില്‍ നിന്നാണ്. ജൂലൈ മാസത്തില്‍ 200 രൂപയുടെ സ്പെഷ്യല്‍ ഡിസ്ക്കൗണ്ട് ഷവോമി നല്‍കുന്നുണ്ട്. അതിനാല്‍ വില 5,799 രൂപയായിരിക്കും. ദില്ലി: റെഡ്മീ 7 എ ഷവോമി ഇന്ത്യയില്‍ അവതരിപ്പിച്ചു. റെഡ്മീ 6എയുടെ പിന്‍ഗാമിയായി എത്തുന്ന റെഡ്മീ 7 എയ്ക്ക് സ്മാര്‍ട്ട് ദേശ് കാ സ്മാര്‍ട്ട് ഫോണ്‍ എന്ന ടാഗ് ലൈനാണ് ഷവോമി നല്‍കിയിരിക്കുന്നത്. 2017 ല്‍ എ സീരിസില്‍ ഫോണുകള്‍ ഇറക്കാന്‍ ആരംഭിച്ച ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ഭീമന്മാരായ ഷവോമിയുടെ ബെസ്റ്റ് സെല്ലര്‍ സീരിസാണ് ഈ ഫോണുകള്‍. ...

Read More »

2 മാസം, 4000 ഗ്ലാൻസ; ഹിറ്റിലേക്ക് കുതിച്ച് ടൊയോട്ടയുടെ പ്രീമിയം ഹാച്ച്ബാക്ക്

കടുത്ത മത്സരത്തിനു വേദിയാവുന്ന പ്രീമിയം ഹാച്ച്ബാക്ക് വിപണിയിൽ സാന്നിധ്യമുറപ്പിച്ചു ടൊയോട്ട ഗ്ലാൻസ. വിൽപ്പനയ്ക്കെത്തി ആഴ്ചകൾക്കുള്ളിൽ തന്നെ വിപണിയുടെ ശ്രദ്ധ കവരാൻ ഗ്ലാൻസയ്ക്കു സാധിച്ചിട്ടുണ്ടെന്നാണു കണക്കുകൾ നൽകുന്ന സൂചന. മാരുതി സുസുക്കി ബലേനൊയുടെ ബാഡ്ജ് എൻജിനീയറിങ് രൂപാന്തരമായ ഗ്ലാൻസയ്ക്ക് ആദ്യ മാസങ്ങളിൽ രണ്ടായിരത്തിലേറെ യൂണിറ്റ് വിൽപ്പന സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. മേയിൽ 2,142 ഗ്ലാൻസയായിരുന്നു മാരുതി സുസുക്കി, ടൊയോട്ടയ്ക്കു നിർമിച്ചു നൽകിയത്.   ജൂൺ ആറിന് അരങ്ങേറ്റം കുറിക്കുംമുമ്പേ ലഭിച്ച പ്രീ ലോഞ്ച് ഓർഡറുകളാവുമിതെന്നാണു വിലയിരുത്തൽ. ജൂണിലും 1,832 യൂണിറ്റ് വിൽപ്പന നേടാൻ ഗ്ലാൻസയ്ക്കായി. ഇതോടെ പ്രീമിയം ...

Read More »

ലോകവ്യാപകമായി നിശ്ചലമായ ഫെയ്‌സ്ബുക്ക് സേവനങ്ങള്‍ തിരിച്ചെത്തി

ലോകവ്യാപകമായി ഭാഗികമായി പ്രവര്‍ത്തനം തടസപ്പെട്ട ഫെയ്‌സ്ബുക്ക് സേവനങ്ങള്‍ സാധാരണ നിലയിലായി. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം സേവനങ്ങളിലാണ് ഭാഗികമായി തടസം നേരിട്ടത്. ചിത്രങ്ങളും വീഡിയോകളും വോയ്‌സ് ക്ലിപ്പുകളും അടങ്ങുന്ന മള്‍ട്ടിമീഡിയ സന്ദേശങ്ങളുടെ കൈമാറ്റത്തിലാണ് തകരാര്‍ നേരിട്ടത്.   വാട്‌സാപ്പില്‍ ചിത്രങ്ങളും വീഡിയോകളും ശബ്ദ സന്ദേശങ്ങളും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചില്ല. ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകള്‍ക്കൊപ്പം ചിത്രങ്ങള്‍ കാണുന്നുണ്ടായിരുന്നില്ല. ഇന്‍സ്റ്റാഗ്രാം ഫീഡ് റീഫ്രഷ് ആകുന്നതില്‍ തടസം നേരിട്ടു.   ബുധനാഴ്ച വൈകുന്നേരം 5.30-ഓടെയാണ് ഫെയ്‌സ്ബുക്ക് സേവനങ്ങില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയതെന്ന് ഡൗണ്‍ ഡിറ്റക്റ്റര്‍ വെബ്‌സൈറ്റ് പറയുന്നു. ...

Read More »