ബെംഗളൂരുവിൽ വാഹനാപകടം; രണ്ട് കോഴിക്കോട് സ്വദേശികൾ മരിച്ചു

ബെംഗളൂരു∙ കാർ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച്  രണ്ടു മലയാളി യുവാക്കൾ മരിച്ചു. കാറോടിച്ചിരുന്ന യുവാവ് പരുക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട് ബാലുശേരി സ്വദേശികളായ ആദിത്ത് (24 ), അഭിരാം (23 ) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ച മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ രാജരാജേശ്വരി മെഡിക്കൽ കോളജിന് സമീപത്തായിരുന്നു അപകടം.
ബെംഗളൂരുവിലേക്ക് വരുകയായിരുന്ന കാർ നിർത്തിയിട്ട കോൺക്രീറ്റ് മിക്സിങ് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. 2 പേരും തൽക്ഷണം മരിച്ചു. മൃതദേഹം രാജരാജേശ്വരി  മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കേറ്റ അഖിൽ (23)നെ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments

COMMENTS

error: Content is protected !!