കലിഫോർണിയയിൽ വൻ ഭൂചലനം; 6.9 തീവ്രത രേഖപ്പെടുത്തി

വാഷിങ്ടൻ∙ യുഎസിലെ കലിഫോർണിയയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തി. റിഡ്ജ്ക്രെസ്റ്റിനു പത്തു മൈൽ വടക്കുകിഴക്കു ഭാഗത്താണ്‌ ഭൂചലനമുണ്ടായത്. കുലുക്കം അനുഭവപ്പെട്ടെങ്കിലും ആളപായമില്ലെന്ന് ലൊസാഞ്ചലസ് കൺട്രി ഫയർ ഡിപ്പാർട്ട്മെന്റ് ട്വീറ്റ് ചെയ്തു.

 

രണ്ടു ദിവസം മുൻപ് റിഡ്ജ്ക്രെസ്റ്റിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. റിഡ്ജ്ക്രെസ്റ്റില്‍ കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും തീവ്രതയേറിയ ഭൂചലനമായിരുന്നു ഇത്. ഇതിനുപിന്നാലെ 1400 ഓളം തുടർപ്രകമ്പനങ്ങള്‍ ഉണ്ടായെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
Comments

COMMENTS

error: Content is protected !!