Download WordPress Themes, Happy Birthday Wishes

ഗുരുവായൂർ ക്ഷേത്രത്തിനടുത്ത് റെഡി ടൂ മൂവ് ഫ്ലാറ്റുകൾ

 

ഗുരുവായൂർ ക്ഷേത്രത്തിനടുത്ത്  അമ്പലത്തിനടുത്ത്, ക്ഷേത്രനഗരിയിലെ ആദ്യത്തെ ടൗൺഷിപ്പ് പ്രോജക്ടായ ഡ്രീംസ് സിറ്റിയിലെ റെഡി ടൂ മൂവ് ഫ്ലാറ്റുകൾ സ്വന്തമാക്കാം; ഉടൻ താമസം ആരംഭിക്കാം. ഗുരുവായൂരിലെ ആദ്യത്തെ ഫൈവ് സ്റ്റാർ ഹോട്ടലിനും ആദ്യത്തെ ഷോപ്പിംഗ് മാളിനും പുറമേ ഒരു സർവീസ് അപ്പാർ്ട്ട്‌മെന്റും ചേർന്നതാണ് ഡ്രീംസ് സിറ്റി എന്ന ടൗൺഷിപ്പ് പ്രോജക്ട്.

ഡ്രീംസ് വേൾഡ് പ്രോപ്പർട്ടീസ് ഒരുക്കുന്ന ഡ്രീംസ് സിറ്റിയിലേക്ക്് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും 600 മീറ്റർ ദൂരമേയുള്ളു. ഈസ്റ്റ് നടയിൽ, തൃശൂർ ഹൈവേയിൽ രണ്ട് ഏക്കറിൽ ഒരുങ്ങുന്ന ഈ പ്രോജക്ടിൽ ഉത്സവം എന്ന സർവീസ് അപ്പാർട്ട്‌മെന്റും ഗോൾഡൻ ഫെതർ എന്ന ഫൈവ് സ്റ്റാർ ഹോട്ടലും ഷോപ്പിംഗ് മാളും ഉൾപ്പെടുന്നു. നിർമാണം പൂർത്തിയായ ഉത്സവവും 2020ൽ നിർമാണം പൂർത്തീകരിക്കുന്ന ഗോൾഡൻ ഫെതറും നിക്ഷേപമെന്ന നിലയിൽ അധിക മൂല്യമുള്ള പ്രോജക്ടുകളാണ്. ഒട്ടും റിസ്‌കില്ലാതെ, പ്രതിമാസം വാടകയായി നിങ്ങൾക്ക് വരുമാനം ഉറപ്പു നൽകുന്ന പ്രോജക്ടുകൾ കൂടിയാണിവ. ഗുരുവായൂർ എന്ന ലൊക്കേഷൻ തന്നെയാണ് അതിനുള്ള കാരണം.

ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം. പ്രതിദിനം അര ലക്ഷത്തിലേറെ പേർ എത്തുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. തിരക്കുള്ള നാളുകളിൽ ഇരുനൂറിലധികം കല്യാണങ്ങൾ ഇവിടെ നടക്കുന്നുണ്ട്. കല്യാണവും ചോറൂണും പോലുള്ള ചടങ്ങുകൾക്കു പുറമേ, സംഗീതോത്സവം, കൃഷ്ണനാട്ടം, മോഹിനിയാട്ടം, ഭരതനാട്യം പോലുള്ള കലാപരിപാടികൾ, ഭജനകൾ തുടങ്ങിയവയ്ക്കായി ദൂരെ സ്ഥലങ്ങളിൽ നിന്നും കുടുംബാംഗങ്ങളും ബന്ധുക്കളും ഗുരുവായൂരിൽ എത്തുന്നു. ഇവിടുത്തെ ഓഡിറ്റോറിയങ്ങളിൽ വർഷം മുഴുവനും ബുക്കിംഗ് ഉണ്ട്; ഹോട്ടൽ മുറികൾക്കും എന്നും ആവശ്യക്കാരുണ്ട്. കൂടുതൽ സൗകര്യങ്ങളും സ്വകാര്യതയുമുള്ള ഹോട്ടൽ അപ്പാർട്ട്‌മെന്റുകൾക്കും ഡിമാൻഡ് ഏറെയാണ്.

ഭക്തജനത്തിരക്കേറെയുള്ള, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്‌ളാഗ്ഷിപ്പ് മിഷനായ ‘അമൃതി’ന്റെ (Atal Mission for Rejuvenation and Urban Transformation) കീഴിൽ വൻ വികസനം കാത്തിരിക്കുന്ന ഗുരുവായൂരിൽ ഡ്രീംസ് വേൾഡ് ഒരുക്കുന്നത് വെറുമൊരു അപ്പാർട്ട്‌മെന്റ് സമുച്ചയമല്ല; മറിച്ച് ഷോപ്പിംഗ് മാളും ഫൈവ് സ്റ്റാർ ഹോട്ടലും കൂടി ഉൾപ്പെടുന്ന ടൗൺഷിപ്പ് പ്രോജക്ടാണ്. ഡ്രീംസ് സിറ്റിയിലെ ഉത്സവം സർവീസ് അപ്പാർട്ട്‌മെന്റും ഗോൾഡൻ ഫെതർ ഫൈവ് സ്റ്റാർ ഹോട്ടൽ അപ്പാർട്ട്‌മെന്റും വാങ്ങുന്നവർക്ക്, അവ ഡ്രീംസ് വേൾഡിന് ലീസിന് നൽകി വാടകയായി വരുമാനം നേടാം. ആവശ്യമുള്ളപ്പോൾ സ്വന്തം അപ്പാർട്ട്‌മെന്റിൽ താമസിക്കുകയും ചെയ്യാം. അതുകൊണ്ടുതന്നെ, രണ്ടാമതൊരു വരുമാനമാർഗം തേടുന്നവർക്കും റിസ്‌കില്ലാതെ സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും വിദേശത്തു നിന്നും മടങ്ങിയെത്തി നാട്ടിൽ നിക്ഷേപമിറക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ച ചോയ്‌സാണ് ഈ പ്രോജക്ടുകൾ.

ഉത്സവം സർവീസ് അപ്പാർട്ട്‌മെന്റ്

ഡ്രീംസ് സിറ്റിയിലെ മൂന്ന് ഫെയ്‌സുകളിൽ ഒന്നാമത്തേതാണ് ഉത്സവം സർവീസ് അപ്പാർട്ട്‌മെന്റ്. ഇതിൽ 10 നിലകളിലായി 80 അപ്പാർട്ട്‌മെന്റുകളാണുള്ളത്. 1, 2, 3 BHK അപ്പാർട്ട്‌മെന്റുകളുകളാണവ. ഉത്സവത്തിൽ ബെയ്‌സ്‌മെന്റ് പാർക്കിംഗ്, ലോബി, ഹെൽത് ക്ലബ്, 2 ലിഫ്റ്റുകൾ തുടങ്ങി ഒരു പ്രീമിയം പ്രോജക്ടിന് വേണ്ടുന്ന സംവിധാനങ്ങളെല്ലാമുണ്ട്. ഉത്സവത്തിലെ അപ്പാർട്ട്‌മെന്റ് വാടകയ്ക്ക് നൽകുമ്പോൾ ലഭിക്കുന്ന വരുമാനത്തിന്റെ 50% മാസം തോറും ഉടമയ്്ക്ക് ലഭിക്കുന്നതാണ്.

ഗോൾഡൻ ഫെതർ ഫൈവ് സ്റ്റാർ ഹോട്ടൽ

പരിസ്ഥിതി സൗഹാർദപരമായ, ഹരിതഭംഗിയുള്ള പ്രോജക്ടാണ് ഗോൾഡൻ ഫെതർ. ഇതിൽ 84 അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. പൂർണമായും ശീതീകരിച്ച് ഫുള്ളി ഫർണിഷ്ഡായ ഈ അപ്പാർട്ട്‌മെന്റുകൾക്കെല്ലാം ബാൽക്കണിയും ടെറസ് ഗാർഡനുമുണ്ടായിരിക്കും. എല്ലാം 1 BHK അപ്പാർട്ട്‌മെന്റുകളാണ്. 689 മുതൽ 1981 വരെ സ്‌ക്വയർ ഫീറ്റിൽ 7 ടൈപ്പിൽ ഇവ ലഭ്യമാണ്. രണ്ട് ബെയ്‌സ്‌മെന്റ് പാർക്കിംഗുള്ള ഈ പ്രോജക്ട്, ഗ്രൗണ്ട് ഫ്‌ളോറിനു പുറമേ 11 നിലകളിൽ ഒരുക്കുന്നു.

പ്രൗഢമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഡബിൾ ഹൈറ്റഡ് ലോബി ഇതിന്റെ സവിശേഷതയാണ്. പ്യുവർ വെജിറ്റേറിയൻ, മൾട്ടി ക്യുസീൻ, സ്‌പെഷ്യാലിറ്റി റെസ്റ്റൊറന്റ് എന്നിങ്ങനെ മൂന്ന് റെസ്റ്റൊറന്റുകൾ ഇതിലുണ്ട്. സ്പാ, ഇൻഡോർ ഗെയിം, ഇൻഫിനിറ്റി പൂൾ, ഹെൽത് ക്ലബ്, റൂഫ് ടോപ് പാർട്ടി ഏരിയ എന്നിവയ്ക്കു പുറമേ 1000 പേർക്ക് ഇരിക്കാവുന്ന തീയേറ്റർ മോഡലിലുള്ള മൾട്ടിപർപ്പസ് ഹോൾ/കല്യാണമണ്ഡപവും ഇതിലുണ്ട്. ഇത്തരത്തിലൊരു കല്യാണമണ്ഡപം ഗുരുവായൂരിൽ ആദ്യത്തേതാണ്. കൂടാതെ, 450 പേർക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹോളും ഇതിലുണ്ട്. 1,2,3 നിലകളിലാണ് റെസ്‌റ്റൊറന്റുകളും മൾട്ടിപർപ്പസ് ഹാളും ഒരുക്കുന്നത്. നാലാമത്തെ ഫ്‌ളോർ മുതലാണ് അപ്പാർട്ട്‌മെന്റുകൾ. ഒരു നിലയിൽ 12 അപ്പാർട്ട്‌മെന്റുകൾ വീതം ഉണ്ടായിരിക്കും.

ഈ പ്രോജക്ടിന്റെ വാടക സ്‌ക്വയർ ഫീറ്റ് അടിസ്ഥാനത്തിലാണ് ഉടമസ്ഥർക്ക് നൽകുക. അതായത് സ്വന്തം അപ്പാർട്ട്‌മെന്റ് വാടകയ്ക്ക് പോയാലും ഇല്ലെങ്കിലും നിങ്ങളുടെ അപ്പാർട്ട്‌മെന്റിന്റെ സ്‌ക്വയർ ഫീറ്റിന് ആനുപാതികമായി ആ മാസത്തെ വാടക ഇനത്തിലുള്ള ലാഭത്തിന്റെ വിഹിതം മാസംതോറും നിങ്ങൾക്ക് ലഭിക്കും.

ഷോപ്പിംഗ് മാൾ

ഡ്രീംസ് സിറ്റിയിലെ മൂന്നാമത്തെ ഫെയ്‌സാണ് ഗുരുവായൂരിലെ ആദ്യത്തെ ഷോപ്പിംഗ് മാൾ. രണ്ട് തീയേറ്ററുകൾ, ഹൈപ്പർ മാർക്കറ്റ്, ഹോട്ടലുകൾ, ബ്രാൻഡഡ് ഔട്ട്‌ലെറ്റുകൾ, എന്റർടെയ്ൻമെന്റ് സോൺ, ചിൽഡ്രൻസ് പ്ലേ ഏരിയ തുടങ്ങിയ സൗകര്യങ്ങളെല്ലാമുള്ള ഷോപ്പിംഗ് മാൾ ഈ പ്രോജക്ടിന്റെ പ്രധാന ആകർഷണമാണ്.

ഇത്തരത്തിലുള്ള സൗകര്യങ്ങളെല്ലാമുള്ള ഒരു ടൗൺഷിപ്പ് പ്രോജക്ടിലെ അപ്പാർട്ട്‌മെന്റുകൾ താമസത്തിനും നിക്ഷേപത്തിനും വാടകയ്ക്ക് നൽകി വരുമാനം നേടാനും മികച്ചൊരു ചോയ്‌സാണ്. അഞ്ച് പ്രധാന ബാങ്കുകൾ അംഗീകരിച്ച പ്രോജക്ടാണിത്. നിർമാണം പൂർത്തിയായ ഉത്സവത്തിന്, വിലയുടെ 80%  വരെ ലോണായി ലഭിക്കുന്നു. 2020ൽ നിർമാണം പൂർത്തിയാകുന്ന ഗോൾഡൻ ഫെതർ, അതിന്റെ വിലയുടെ 20% അടച്ച് ബുക്ക് ചെയ്ത ശേഷം 13 ഗഡുക്കളായി മൂന്ന് വർഷം കൊണ്ട് ബാക്കി തുക അടച്ച് അപ്പാർട്ട്‌മെന്റ് സ്വന്തമാക്കാം.

Leave a Reply

Your email address will not be published. Required fields are marked *

*