‘അലക്സ’യെ സൂക്ഷിച്ചോ; ഒന്നും മറക്കില്ല

 

ഓൺലൈൻ വ്യാപാര രംഗത്തെ ഭീമൻമാരായ ആമസോൺ ഏറ്റവും കൂടുതൽ വിറ്റഴിച്ച ഉൽപ്പന്നമാണ‌് “അലക്സ’. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച‌്‌ ശബ്ദത്തിന്റെ സഹായത്തോടെ സ്വയം കാര്യങ്ങൾ ചെയ്യുന്ന യന്ത്രമാണ‌് അലക്സ. ദൈനംദിന ജീവിതത്തിൽ  നമുക്കുണ്ടാകുന്ന സംശയങ്ങളും മറ്റും അലക‌്സായോട‌് ചോദിച്ചാൽ മണിമണി പോലെ മറുപടി കിട്ടും.  ആമസോൺ വർഷങ്ങൾക്കു മുൻപേ അവതരിപ്പിച്ച വിർച്വൽ അസിസ്റ്റന്റാണിത‌്. ഇപ്പോൾ ഉപയോക്താക്കളുടെ സ്വകാര്യത സംന്ധിച്ച‌് അലക‌്സയിലേക്കും സംശയമുന നീളുകയാണ‌്. സംഭാഷണത്തിന്റെ ഭാഗമായി അലക്സയിൽ സൂക്ഷിച്ച ഒരോ ശബ്ദശകലങ്ങളും ഉപഭോക്താവ‌് സ്വയം നീക്കം ചെയ്യാത്ത പക്ഷം അതിൽ സേവ‌് ചെയ‌്ത‌് കിടക്കും എന്നാണ‌് പുതിയ വിവരം. ആമസോൺ പബ്ലിക‌് പോ‌ളിസി വിഭാഗം വൈസ‌് പ്രസിഡന്റ‌് ബ്രയൻ ഹുസ‌്മാനാണ‌് ഈ വിവരം പുറത്ത‌് വിട്ടത‌്. അമേരിക്കൻ സെനറ്റർ ക്രിസ‌് കൂൺസ‌ിന്റെ സംശയത്തിന‌് മറുപടിയായാണ‌് ബ്രയൻ ഹുസ‌്മാൻ ഇക്കാര്യം വെളിപ്പെടുത്തിയത‌്.

Comments

COMMENTS

error: Content is protected !!