വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കണം


മലപ്പുറം : ദേശീയപാതയില്‍ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് റോഡ് ആക്‌സിഡന്റ് ആക് ഷന്‍ഫോറം മലപ്പുറം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. റോഡ് വികസനവുമായി ബന്ധപ്പെട്ട് തിരക്കേറിയ ദേശീയ പാതകളില്‍ നടന്നു വരുന്ന റോഡ് റിപ്പയര്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബ്രാഞ്ച് പ്രസിഡന്റ് എ കെ ജയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണവും വനിതാഫോറം ബ്രാഞ്ച് കമ്മിറ്റി രൂപീകരണവും , റാഫ് ജാക്കറ്റ് വിതരണവും നടത്തി. ജില്ലാ രക്ഷാധികാരി പാലോളി അബ്ദുറഹിമാന്‍, ജില്ലാ സെക്രട്ടറി നൗഷാദ് മാമ്പ്ര, ലൗവ്്ലി ഹംസ ഹാജി, വിജയന്‍ കൊളത്തായി, കെ ടി ഷമീറ , ബംഗാളത്ത് കുഞ്ഞുട്ടി, കെ സി വേണുഗോപാല്‍, സാബിദ ചേളാരി, കദീജ പന്തല്ലൂര്‍, എന്‍ ബാബുരാജ്, എം എസ് ദിനേശന്‍ പ്രസംഗിച്ചു.

Comments

COMMENTS

error: Content is protected !!