Download WordPress Themes, Happy Birthday Wishes

പ്രമേഹം

രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജംഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്കെത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്‌. ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ നില കൂടാൻ കാരണമാകും. രക്തഗ്ലൂക്കോസിന്റെ അളവ്ഒരുപരിധിയിലധികമായാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതോടെ ഇടക്കിടെ മൂത്രഒഴിക്കൽ ,കൂടിയ ദാഹം,വീശപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ഇന്ന് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുന്നു. ജീവിത രീതിയിലുള്ള അപാകതകളാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം. അതിനാൽ ഈ രോഗം പകരുന്നതല്ലാത്ത (NCD:Non communicable diseases) ജീവിതരീതി രോഗങ്ങളിൽ(Life Style Diseases) പെടുന്നു. ലോകത്ത് 200 ദശലക്ഷത്തിനു മുകളിൽ ആൾക്കാർ പ്രമേഹബാധിതരാണ്. ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുകയും കുറയുകയും ചെയ്യുന്നതാണ്‌ പലപ്പോഴും പ്രമേഹത്തെ അപകടകാരിയാക്കുന്നത്.

കാരണങ്ങൾ

വിവിധ കാരണങ്ങൾ മൂലം പ്രമേഹം പിടിപെടുന്നു. പലപ്പോഴും ഒന്നിലധികം കാരണങ്ങളും ഉണ്ടാകുക പതിവാണ്.

  • 1. പാരമ്പര്യഘടകങ്ങൾ – പ്രമേഹത്തിന്റെ കാരണമാകുന്ന ജീനുകൾ വഹിക്കുന്നവരുടെ കുടുംബാംഗങ്ങളിൽ ഇതിനുള്ള സാധ്യത കൂടുതലാണ്.
  • 2. സ്വയം-പ്രതിരോധജന്യം- ചില അവസരങ്ങളിൽ ശരീരത്തിന്റെ കോശങ്ങളെതന്നെ ശരീരം ശത്രുവെന്ന് ധരിച്ച് നശിപ്പിക്കാറുണ്ട്. ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ ശരീരം ഇത്തരത്തിൽ നശിപ്പിക്കാൻ ശ്രമിച്ചാൽ അത് പ്രമേഹത്തിൽ കലാശിക്കും.
  • 3. പൊണ്ണത്തടി
  • 4. രക്തക്കുഴലുകളുടെ പ്രശ്നങ്ങൾ
  • 5. മാനസിക പിരിമുറുക്കം, ക്ഷീണങ്ങൾ
  • 6. വൈറസ് ബാധ
  • 7 അപകടങ്ങൾ

ചികിത്സ

പ്രമേഹം അയുഷ്ക്കാലം വരെ നീണ്ടു നിൽക്കുന്ന ഒരു രോഗമാണ് .ഇതിനെ നിയന്ത്രിച്ചു നിർത്തുവാനല്ലാതെ പൂർണമായും മാറ്റുവാൻ സാധിക്കുകയില്ല. ആയുർ‌വേദത്തിലും അലോപ്പതിയിലുംഹോമിയോപ്പതിയിലും ഫലപ്രദമായ ചികിത്സ നിലവിലുണ്ട്. രോഗി അവന്റെ ജീവിതാന്ത്യം വരെ മരുന്നുകൾ തുടരേണ്ടതായി വരും. ജീവിത ശൈലി നിയന്ത്രിച്ച്‌ ജീവിത ഗുണമേന്മ (Quality of life) മെച്ചപ്പെടുത്താം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണനിലയ്ക്ക് (“യൂഗ്ലൈസീമിയ”) ഏറ്റവും അടുത്ത് നിലനിർത്തുകയും പഞ്ചസാര കുറഞ്ഞുപോകാതെ (ഹൈപോഗ്ലൈസീമിയ) നോക്കുകയും ചെയ്യുക എന്നതാണ് ചികിത്സയുടെ അടിസ്ഥാനം. ഭക്ഷണനിയന്ത്രണം, വ്യായാമം, മരുന്നുകൾ (ടൈപ്പ് 1 പ്രമേഹത്തിന്റെ കാര്യത്തിൽ ഇൻസുലിനും, ടൈപ്പ് രണ്ടിന്റെ കാര്യത്തിൽ ഉള്ളിൽ കഴിക്കാവുന്ന ഗുളികകളും ആവശ്യമെങ്കിൽ ഇൻസുലിനും ആണ് മരുന്നുകൾ) എന്നിവ ഉപയോഗിച്ച് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാവുന്നതാണ്.

രോഗികളെ വിവരങ്ങൾ മനസ്സിലാക്കിക്കുക, ചികിത്സയിൽ പങ്കാളികളാക്കുക എന്നീ കാര്യങ്ങൾ അത്യാവശ്യമാണ്. പഞ്ചസാരയുടെ നില നന്നായി നിയന്ത്രിക്കപ്പെടുന്നവരിൽ രോഗത്തിന്റെ സങ്കീർണ്ണാവസ്ഥകൾ വളരെക്കുറവായാണ് കാണപ്പെടുന്നത്. [5][6] HbA1C-യുടെ നില 6.5% ആക്കി നിർത്തുക എന്നതാണ് ചികിത്സയുടെ ലക്ഷ്യം. പക്ഷേ ഈ നിരക്കിൽ കുറവാകുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. [7] പുകവലികൊളസ്റ്ററോൾ വർദ്ധനപൊണ്ണത്തടിരക്താതിമർദ്ദം, കൃത്യമായ വ്യായാമം ഇല്ലാതെയിരിക്കുക എന്നീ പ്രശ്നങ്ങൾ ഒഴിവാക്കുന്നതും രോഗത്തിന്റെ സങ്കീർണ്ണാവസ്ഥകൾ ഒഴിവാക്കാൻ സഹായകമാണ്.[7]

പ്രമേഹത്തിന്റെ ദൂഷ്യ ഫലങ്ങൾ

ഹൃദയാഘാതത്തിന്റെയും പക്ഷാഘാതതിന്റെയും മുഖ്യമായ ഒരു കാരണം പ്രമേഹമാണ് (No:1 and 2 Killers)
കാഴ്ച ശക്തി നഷ്ട്ടപ്പെടുന്നു. (Diabetic Retinopathy)
കിഡ്നി തകരാർ (would require dialysis in later stage)
ലൈംഗിക ശേഷി ഇല്ലായ്മ
ഉണങ്ങാതെ പഴുക്കുന്ന മുറിവുകൾ
സ്പർശന ശേഷി നഷ്ട്ടമാകുന്നു
കായിക ശേഷി നഷ്ട്ടപ്പെടുന്നു[4]

Leave a Reply

Your email address will not be published. Required fields are marked *

*