കെഎസ്ആർടിസി യിലും റെയിൽവേ സ്റ്റേഷനിലും ഹെൽപ്പ് ഡെസ്ക്

പ്രളയത്തെ തുടർന്ന്  യാത്രാദുരിതം നേരിടുന്ന ആളുകൾക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലും  റെയിൽവേ സ്റ്റേഷനിലും ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് ബസ്, ട്രെയിൻ സർവീസുകളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ യാത്രക്കാർക്ക് നൽകും. യാത്ര തടസ്സപ്പെട്ട വർക്ക് താമസസൗകര്യം, അത്യാവശ്യം ഉള്ളവർക്ക് ഭക്ഷണം എന്നിവയും ഏർപ്പെടുത്തും. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ വിവരവും റെയിൽവേ സ്റ്റേഷനിൽ കെഎസ്ആർടിസി ബസ് സർവീസുകളുടെ വിവരവും അനൗൺസ് ചെയ്യും. ആളുകളുടെ ആവശ്യത്തിനനുസരിച്ച് ദീർഘദൂര കെഎസ്ആർടിസി ബസുകൾ റെയിൽവേ സ്റ്റേഷൻ വഴി തിരിച്ചു വിടും.
  ലോ കോളേജിലെയും ഹോളിക്രോസ് കോളേജിലെയും ദേവകിയമ്മ കോളേജിലെയും നാഷണൽ സർവീസ് സ്കീം അംഗങ്ങളായ വിദ്യാർഥികളാണ് ഹെൽപ് ഡെസ്കിൽ ഉണ്ടായിരിക്കുക.  കുന്ദമംഗലം യുപി സ്കൂളിലെ അധ്യാപകനായ യു പി ഏകനാഥൻറെ നേതൃത്വത്തിൽ എ രാജേഷ്, പ്രമോദ്  മണ്ണടുത്ത്, എൻ സിജേഷ്, സി കെ പ്രഗ്നേഷ് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
Comments

COMMENTS

error: Content is protected !!