12 ട്രെയിനുകള്‍ റദ്ദാക്കി; ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ ട്രെയിന്‍ ഓടിത്തുടങ്ങിയില്ല

കോഴിക്കോട്: തടസ്സങ്ങള്‍ പൂര്‍ണമായി നീക്കാത്തതിനാല്‍ കൊങ്കണ്‍, മംഗളൂരു പാതകളിലെ സര്‍വീസ് പുനരാരംഭിക്കാനായില്ല. പാലക്കാട്-ഷൊര്‍ണൂര്‍ പാത പുനസ്ഥാപിച്ചതോടെ തിരുവനന്തപുരം വരെ ട്രെയിനുകള്‍ ഓടിത്തുടങ്ങി.

 

തിരുവനന്തപുരം-തൃശ്ശൂര്‍, തിരുവനന്തപുരം-എറണാകുളം ഭാഗത്തേക്കും തിരിച്ചുമുള്ള പ്രത്യേക പാസഞ്ചര്‍ സര്‍വീസുകള്‍ വരുംദിവസങ്ങളിലും തുടരും. തിരുവനന്തപുരം-കോര്‍ബ(22648) എക്സ്പ്രസും തിങ്കളാഴ്ച സര്‍വീസ് നടത്തും.

 

ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് (13352) കോയമ്പത്തൂരില്‍ നിന്നും എറണാകുളം-പട്‌ന എക്സ്പ്രസ് (22643) ഈറോഡ് നിന്നും തിങ്കളാഴ്ച സര്‍വീസ് ആരംഭിക്കും. കൊച്ചുവേളി-ലോക്മാന്യ തിലക് ഗരീബ് രഥ് (12202) തിങ്കളാഴ്ച രാവിലെ അഞ്ചിന് മംഗളൂരുവില്‍നിന്ന് യാത്ര തുടങ്ങി.
തിങ്കളാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍
എറണാകുളം-പൂനെ പൂര്‍ണ എക്സ്പ്രസ്(11098)
കൊച്ചുവേളി-ഹൈദരാബാദ് സ്പെഷല്‍ ട്രെയിന്‍ (7116)
ഓഖ-എറണാകുളം എക്സ്പ്രസ് (16337)
ബറൂണി-എറണാകുളം രപ്തിസാഗര്‍ എക്സ്പ്രസ് (12521)
ഇന്‍ഡോര്‍-തിരുവനന്തപുരം അഹല്യാനഗരി എക്സ്പ്രസ് (22645)
ധന്‍ബാദ്- ആലപ്പുഴ എക്സ്പ്രസ് (13351)
തൃശ്ശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (56603)
കോഴിക്കോട്- തൃശ്ശൂര്‍ പാസഞ്ചര്‍ (56664)
തൃശ്ശൂര്‍- കോഴിക്കോട് പാസഞ്ചര്‍ (56663)
കണ്ണൂര്‍-ആലപ്പുഴ എക്സ്പ്രസ് (16308)
മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം (16649)
എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി (16305)
ചൊവ്വാഴ്ച സര്‍വീസ് നടത്തേണ്ട തിരുനെല്‍വേലി-ജാംനഗര്‍ എക്സ്പ്രസ്(19577), എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ എക്സ്പ്രസ്(12283), എറണാകുളം-പുണെ എക്‌സ്പ്രസ് (22149), ബുധനാഴ്ച സര്‍വീസ് നടത്തേണ്ട കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസ്(12483) എന്നിവയും റദ്ദാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച ഭാഗികമായി റദ്ദാക്കിയ/ വഴിതിരിച്ചുവിട്ട ട്രെയിനുകള്‍
കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് തിങ്കളാഴ്ച ഷൊര്‍ണൂര്‍-തിരുവനന്തപുരം റൂട്ടില്‍ മാത്രമേ സര്‍വീസ് നടത്തൂ. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ഷൊര്‍ണൂര്‍ കോഴിക്കോട് റൂട്ടില്‍ ഓടില്ല.
മംഗലാപുരം-നാഗര്‍കോവില്‍ എക്സ്പ്രസ് (16605) കോഴിക്കോട്-നാഗര്‍കോവില്‍ റൂട്ടില്‍ റദ്ദാക്കി.
എറാണാകുളം-നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് (12617) പാലക്കാട്- ഈറോഡ്-വിജയവാഡ വഴി സര്‍വീസ് നടത്തും.
കൊച്ചുവേളി-ചണ്ഡീഗഡ് സമ്പര്‍ക്കക്രാന്തി (12217) പാലക്കാട്-സോലാപുര്‍-പൂനെ-പനവേല്‍ വഴി തിരിച്ചുവിടും.
തിരുവനന്തപുരം-വരാവല്‍ എക്സ്പ്രസ് മംഗലാപുരത്തുനിന്ന് സര്‍വീസ് ആരംഭിക്കും.
തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി മംഗലാപുരത്തുനിന്ന് പുറപ്പെടും.
നാഗര്‍കോവില്‍-മംഗലാപുരം പരശുറാം ഷൊര്‍ണൂരില്‍ ഓട്ടം അവസാനിപ്പിക്കും.
തിരുനെല്‍വേലി-ജാംനഗര്‍ ദ്വൈവാര ട്രെയിന്‍ (19577) മംഗലാപുരത്തുനിന്ന് സര്‍വീസ് ആംരഭിക്കും.
Comments

COMMENTS

error: Content is protected !!