മന്ത്രി ടി.പി രാമകൃഷ്ണന്‍ കലക്ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു

സിവില്‍ സ്റ്റേഷന്‍ പ്ലാനിങ് ഹാളിലുള്ള കളക്ഷന്‍ സെന്റര്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു. വിവിധയിടങ്ങളില്‍ നിന്നായി ക്യാമ്പില്‍ എത്തിച്ച സാധനങ്ങള്‍ നോക്കിക്കണ്ട മന്ത്രി ആവശ്യമുളള വസ്തുക്കള്‍ എന്തൊക്കെയാണെന്ന് ചോദിച്ചറിഞ്ഞു. ക്യാമ്പില്‍ താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തില്‍ എത്രയും പെട്ടന്ന് സാധനങ്ങള്‍ എത്തിക്കുന്നതിന് ശ്രദ്ധിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പെരുന്നാള്‍ ദിനത്തിലും സേവനത്തിന് അവധി നല്‍കാതെ ക്യാമ്പിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതില്‍ സജീവമായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഉളള സന്നദ്ധ പ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം ഒപ്പം നിന്ന് ഫോട്ടോയെടുത്ത ശേഷമാണ് മന്ത്രി ക്യാമ്പില്‍ നിന്ന് മടങ്ങിയത്.
നിലവില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററില്‍ അടിയന്തരമായി ആവശ്യമുള്ള സാധനങ്ങള്‍:
ഗ്ലൗസ്
ബ്ലീച്ചിങ് പൗഡര്‍
സോപ്പ്
ബ്രഷ്
മോപ്പ്
ഡെറ്റോള്‍
ഫിനോള്‍
ഹാര്‍പിക്
ക്ലീനിങ് മെറ്റീരിയല്‍സ്
പുല്‍പ്പായ
ടൂത്ത്‌പേസ്റ്റ്
വൈപ്പര്‍
കിഡ്‌സ്  ഡ്രസ്സ്
ചൂല് (ഈര്‍ക്കില്‍)
Comments

COMMENTS

error: Content is protected !!