നിലവിലെ സാഹചര്യം  ഒരുമിച്ച് നേരിടും  – മന്ത്രി എ. കെ ശശീന്ദ്രൻ 

 
സംസ്ഥാനത്തെ നിലവിലെ സാഹചര്യം ഒരുമിച്ച് നേരിടുമെന്ന്  ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ. ദുരിതബാധിതരെ എങ്ങോട്ടെങ്കിലും തള്ളി വിടുന്ന സാഹചര്യം ഉണ്ടാവില്ലെന്നും  ചെയ്യാവുന്നതിന്റെ പരമാവധി സർക്കാർ ചെയ്യുമെന്നും  അദ്ദേഹം പറഞ്ഞു.
 വിലങ്ങാട് ഉരുൾ പൊട്ടൽ ദുരിതബാധിതരായ ആളുകളെ പാരിഷ്ഹാളിലെ  ക്യാമ്പിൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളം പൂർണമായും ഒഴിഞ്ഞ് വീട് വാസയോഗ്യമാവുന്ന സാഹചര്യം ഉണ്ടാവുന്നതുവരെ ക്യാമ്പുകളിൽ കഴിയണം. ഒരുമിച്ച് നിന്ന് ഈ സാഹചര്യത്തെ അതിജീവിക്കാൻ സർക്കാരും സമൂഹവും ദുരിതബാധിതർക്ക് ഒപ്പമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ദിവസേനയുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ മുഴുവൻ ക്യാമ്പുകളിലും അവലോകന സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ഇത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു സഹായമാവുന്നുണ്ട്. 
 
ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളും മരണപ്പെട്ടവരുടെ ബന്ധുക്കളെയും മന്ത്രി സന്ദർശിച്ചു. ക്യാമ്പിലുള്ളവർക്കൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.
Comments

COMMENTS

error: Content is protected !!