ബഹുജനപങ്കാളിത്തത്തോടെ ശുചീകരണം

മഴക്കെടുതി ബാധിച്ച പ്രദേശങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പൊതുജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തും.  വാര്‍ഡ്തല ശുചിത്വകമ്മറ്റിയുടെ നേതൃത്വത്തില്‍ അതത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ പ്രവൃത്തി ഏകോപിപ്പിക്കും. കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, എന്‍.സി.സി, കേഡറ്റ്, എന്‍.എസ്.എസ്, സ്റ്റുഡന്‍സ് യൂത്ത് ക്ലബ് മെമ്പര്‍മാര്‍,എന്നിവര്‍ ശുചീകരണത്തില്‍ സജീവമായി പങ്കെടുക്കും. കൂടാതെ റസിഡന്‍സ് അസോസിയേഷന്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന വിഭാഗങ്ങള്‍, മത സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, വ്യാപാര സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ലൈബ്രറി കൗണ്‍സില്‍, യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ്, ക്ലബ്ബുകള്‍, റോട്ടറി ക്ലബ്, ലയണ്‍സ് ക്ലബ,് ജെ.സി.ഐ, വൈസ്മെന്‍ ക്ലബ് എന്നിവരും ശുചീകരണത്തില്‍ പങ്കാളികളാകും. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരാണ് വളണ്ടിയര്‍മാരുടെ രജിസ്ട്രേഷന്‍ നടത്തുക. കോഴിക്കോട് കോര്‍പ്പറേഷനില്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ ആര്‍.എസ് ഗോപകുമാര്‍ ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കും. ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പാക്കും.
മെഡിക്കല്‍ ക്യാമ്പുകളില്‍ വൈദ്യപരിശോധന, മരുന്നു വിതരണം എന്നിവ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ സമയബന്ധിതമായി നടത്തുന്നുണ്ട്. മഴയും വെളളക്കെട്ടും കാരണം പകര്‍ച്ച വ്യാധികള്‍ വരാതിരിക്കാനുളള നടപടികളാണ് ഇപ്പോള്‍ കൈക്കൊള്ളുന്നത്. ഡൈസോ സൈക്ലിന്‍ ഉള്‍പ്പെടെ പ്രതിരോധ മരുന്നുകള്‍ ക്യാമ്പുകളില്‍ വിതരണം ചെയ്തു കഴിഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിനും ശുചീകരണ പ്രവര്‍ത്തനത്തിനും ഏര്‍പ്പെട്ടവര്‍ക്ക് ആവശ്യമുളള മരുന്നുകളും കയ്യുറ, മാസ്‌ക് എന്നിവയും ജില്ലാ മെഡിക്കല്‍ ഓഫീസ് വിതരണം ചെയ്യും. കൂടാതെ ഹൃദയം, കരള്‍, വൃക്ക രോഗികള്‍ക്ക് തുടര്‍ ചികിത്സ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രോഗീ പരിചരണം, ക്യാമ്പുകളിലെ ഭക്ഷണ വിതരണം, ശുചീകരണം എന്നിവയ്ക്ക് കുടുംബശ്രീ സഹായിക്കും. ബയോടോയ്ലറ്റ് എത്തിക്കുന്നതിന് ശുചിത്വമിഷനെ ചുമതലപ്പെടുത്തി. ശുചീകരണത്തിന് ആവശ്യമായ സാമഗ്രികള്‍ എല്‍.എസ്.ജി.ഡി, ഡി.എം.ഒ, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍, ഡി.പി.ഒ, എന്‍.എച്ച്.എം എന്നിവ ചേര്‍ന്ന് ശേഖരിക്കും. കെ.എസ്.ഇ.ബി, വയര്‍മെന്‍സ് അസോസിയേഷന്‍ എന്നിവ ചേര്‍ന്ന് വീടുകളിലെ വൈദ്യുത തകരാറുകള്‍ പരിഹരിക്കും.
ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് എന്‍.എസ്.എസ് വിംഗ്,  ടെക്‌നിക്കല്‍ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സഹകരിക്കും. അപകടകരമായ മരങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് വി.ഇ.ഒ മാരേയും അപകടത്തിലായ കെട്ടിടങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അസി എഞ്ചിനീയര്‍മാര്‍ക്കും ചുമതല നല്‍കി.
Comments

COMMENTS

error: Content is protected !!