എറണാകുളം,ഇടുക്കി,ആലപ്പുഴ ജില്ലകളില്‍ ചൊവ്വാഴ്ചയും കോഴിക്കോടും മലപ്പുറത്തും ബുധനാഴ്ചയും റെഡ് അലർട്ട്

 

20 സെന്റിമീറ്ററിലധികം മഴയാകും മൂന്നുജില്ലകളിലും ലഭിക്കുകയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.

തിരുവനന്തപുരം: കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ഇടുക്കി, എറണാകുളം. ആലപ്പുഴ ജില്ലകളില്‍ ഇന്നും(ചൊവ്വാഴ്ച) മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ബുധനാഴ്ചയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

 

20 സെന്റിമീറ്ററിലധികം മഴ ഈ ജില്ലകളിൽ പെയ്യാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.

 

ന്യൂനമര്‍ദം ശക്തിപ്രാപിച്ച് പശ്ചിമ ബംഗാള്‍ -ഒഡീഷാ തീരത്തേക്ക് അടുത്തിട്ടുണ്ട്. ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
Comments

COMMENTS

error: Content is protected !!