ഏകദിന സെമിനാര്‍ നടത്തി

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പരിസ്ഥിതി പഠനവിഭാഗവും കോഴിക്കോട് സര്‍വകലാശാല സസ്യശാസ്ത്രവിഭാഗവും സംയുക്തമായി നടത്തിയ  ഏകദിന സെമിനാറിന്‍റെ ഉദ്ഘാടനം പരീക്ഷകണ്‍ട്രോളര്‍ ഡോ. ഇ.രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ മുന്‍ സയന്‍റിഫിക് ഓഫീസര്‍ ഡോ. സി.പി. ഷാജി ‘തണ്ണീര്‍ത്തടങ്ങള്‍ പരിസ്ഥിതി ചരിത്രവും ധര്‍മവൈവിധ്യവും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. സി. സി. ഹരിലാല്‍, ഡോ. ജെയ്നി വര്‍ഗീസ്, അശ്വതി ആര്‍. നായര്‍ എന്നിവര്‍ സംസാരിച്ചു. സെമിനാറിന്‍റെ ഭാഗമായി നാല്‍പ്പതോളം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും  തിരൂര്‍ പുഴ സന്ദര്‍ശനവും നടത്തി. സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയുടെ സാമ്പത്തിക സഹകരണത്തോടുകുടിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

Comments

COMMENTS

error: Content is protected !!