വീടിനു മുന്നിൽനിന്ന്‌ കടിച്ചുവലിച്ചു രണ്ടര വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു

കോഴിക്കോട് : വീടിനു മുന്നിൽ കളിക്കുകയായിരുന്ന രണ്ടര വയസ്സുകാരന്‌ തെരുവു നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഒളവണ്ണ നാണിയോട്ട്താഴം പാലത്തോട്ടിൽ ഹരീഷിന്റെ മകൻ ആദർശിനാണ്‌ തെരുവു നായയുടെ കടിയേറ്റത്‌.
നായ കടിച്ചുവലിച്ച്‌ കൊണ്ടുപോകുന്നത് കണ്ട നാട്ടുകാരാണ്‌ കുട്ടിയെ രക്ഷിച്ചത്‌. കൈയിലും തോളിലും പിൻഭാഗത്തും കടിയേറ്റ്‌ മുറിഞ്ഞിട്ടുണ്ട്‌. കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Comments

COMMENTS

error: Content is protected !!