കേരള ഷോളയാർ ജലവൈദ്യുത പദ്ധതി പ്രദേശത്ത് തൃശൂർ ജില്ലാ കളക്ടർ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

കേരള ഷോളയാർ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കേരള ഷോളയാർ ഡാമിന്റെ ജലനിരപ്പ് സെപ്റ്റംബർ 13 രാത്രി 11 മണിയോടെ 2660 അടി പിന്നിട്ടതിനാൽ തൃശൂർ ജില്ലാ കളക്ടർ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. ഡാമിലെ സെപ്റ്റംബർ 14 രാവിലെ 7 മണിയിലെ ജലനിരപ്പ് 2660.20 അടിയാണ്. ചാലക്കുടി പുഴയുടെ കരയിലുള്ളവർ വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.

 

തമിഴ്‌നാട് ഷോളയാർ പവർ ഹൌസ് ഡാമിൽനിന്നും കേരള ഷോളയാർ ഡാമിലേക്ക് 500 ക്യുസെക്‌സ് വെള്ളം ഒഴുകി എത്തുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. കേരള ഷോളയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറവാണ്. ഈ നീരൊഴുക്ക് തുടർന്നാൽ വരും ദിവസങ്ങളിൽ കേരള ഷോളയാർ ഡാമിന്റെ ജലനിരപ്പ് പൂർണ സംഭരണ ശേഷിയായ 2663 അടിയിൽ എത്താൻ ഇടയുണ്ട്.
Comments

COMMENTS

error: Content is protected !!