ജില്ലാ ജൂനിയർ ബേസ്ബോൾ  ചാമ്പ്യൻഷിപ്പിന് തുടക്കമായി.

കോഴിക്കോട്: പതിനാറാമത് കോഴിക്കോട് ജില്ലാ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കല്ലാനോട് സെൻമേരിസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.ആൺകുട്ടികളുടെ വിഭാഗത്തിൽ മരുതോങ്കര സെന്റ്മേരിസ് എച്ച് .എസ് .എസ് സ്കൂളിനെ പരാജയപ്പെടുത്തി കെ.എം.ഒ  എച്ച് എസ്.എസ് കൊടുവള്ളിയും  ഹൈടെക് പബ്ലിക് സ്കൂൾ കല്ലാച്ചിയെ പരാജയപ്പെടുത്തി എളേറ്റിൽ എം.ജെ എച്ച്.എസ്.എസും പെൺകുട്ടികളുടെ  വിഭാഗത്തിൽ ഹൈടെക് സ്കൂൾ പരാജയപ്പെടുത്തി സ്പീഡ് ബോൾ അക്കാഡമിയും സെന്റ് മേരീസ് എച്ച്.എസ്.എസ് കല്ലാനോടിനെ പരാജയപ്പെടുത്തി സെൻറ് ആൻറണീസ് ഗേൾസ് എച്ച്.എസ്.എസ് വടകരയും ഫൈനലിൽ പ്രവേശിച്ചു .
ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ഫാദർ മാത്യു നിരപ്പയിൽ നിർവഹിച്ചു. ജില്ലാ ബേസ്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.എം ജോസഫ് അധ്യക്ഷനായി.ചടങ്ങിൽ പി.ടി ജോസ്, ജസ് ലി ജോൺ ,ഫ്രാൻസിസ് സൊബാസ്റ്റിൻ,പി.ടി അബ്ദുൽ മുജീബ്, സിന്ധു ഷിജോ ,സണ്ണി ജോർജ്,ജിൻഷ കല്ലി, കെ.അഞ്ചു ,വർണ വത്സൻ എന്നിവർ സംസാരിച്ചു.ജില്ലാ ബേസ്ബോൾ അസോസിയേഷൻ സെക്രട്ടറി പി.എം എഡ്വേർഡ് സ്വാഗതവും അനീസ് മടവൂർ നന്ദിയും പറഞ്ഞു.
Comments

COMMENTS

error: Content is protected !!