അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പിന് അപേക്ഷ  ക്ഷണിച്ചു

ശ്രീ. അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ്  സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2018-19 വര്‍ഷം നാലാം ക്ലാസ്സിലും, ഏഴാം ക്ലാസിലും പഠിച്ച് വര്‍ഷാന്ത പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് ലഭിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതിയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന നായാടി, വേടന്‍, ചക്ലിയന്‍, അരുദ്ധതിയാര്‍, കളളാടി എന്നീ വിഭാഗത്തില്‍പ്പെട്ട എല്ലാ വിഷയങ്ങള്‍ക്കും സി+ ഗ്രേഡ് എങ്കിലും നേടിയിട്ടുളളവര്‍ക്കും അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
അപേക്ഷയോടൊപ്പം അസ്സല്‍ ജാതി,   വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, 4/7 ക്ലാസില്‍ വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച ഗ്രേഡ് സംബന്ധിച്ച ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം,സ്‌കൂള്‍ തലത്തില്‍ കലാകായിക മത്സരങ്ങളില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ആയത് സംബന്ധിച്ച രേഖ, എന്നിവ സഹിതം ഒക്‌ടോബര്‍ 19 ന് മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോമിന്റെ മാതൃക ബ്ലോക്ക്/കോര്‍പ്പറേഷന്‍/നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍ – 0495 2370379, 2370657
Comments

COMMENTS

error: Content is protected !!