റേഷന്‍കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കല്‍ : ക്യാമ്പ് 20 മുതല്‍ 28 വരെ

2019 സെപ്തംബര്‍ 30 നകം ആധാര്‍ സിറ്റിംഗ് പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിറ്റി റേഷനിംഗ് (നോര്‍ത്ത്) ഓഫീസിന്റെ പരിധിയില്‍പ്പെട്ടതും റേഷന്‍കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതുമായ റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ ആധാര്‍ നമ്പറുകള്‍ സെപ്തംബര്‍ 20 മുതല്‍ 28 വരെ രാവിലെ 10 മുതല്‍ ഒരു മണിവരെയായി വിവിധ ക്യാമ്പുകളില്‍ ലിങ്ക് ചെയ്യും. റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, എന്നിവയുടെ പകര്‍പ്പ് സഹിതം കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരു അംഗം ഹാജരായി ആധാര്‍ ലിങ്കിംഗ് നടത്തേണ്ടതാണെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ (നോര്‍ത്ത്) അറിയിച്ചു.
തീയതി, റേഷന്‍ ഷോപ്പ് എആര്‍ഡി നമ്പര്‍, സ്ഥലം എന്നീ ക്രമത്തില്‍ :  സെപ്തംബര്‍ 20 ന് – 4,5,9,96 – ഐക്യകേരള വായനശാല, ചക്കരോത്ത്കുളം,  23 ന് 14, 15, 16, 103 – എആര്‍ഡി 103 പരിസരം, 18,25,115,172,170,121,27,166 – കോവൂര്‍ ലൈബ്രറി, 24 ന് 13, 105, 163 – എആര്‍ഡി 13 ന് സമീപം വായനശാല, 17, 19, 162, 171, 151 – എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിനു സമീപം ബാങ്ക് ക്ലബ്, 25 ന് 98, 104, 84 – എആര്‍ഡി 104 പരിസരം, 35, 36, 120, 12, 99 – അശോകപുരംപളളി, 26 ന് 2,3,92,83,93,94,181 – ചുങ്കത്ത് ഗവ. സ്‌കൂള്‍, 97,16,1,7 – എം.സി ബില്‍ഡിംഗ് ഈസ്റ്റ്ഹില്‍ ജംഗ്ഷന്‍, 27 ന് 24,110,111 – മൂഴിക്കല്‍ മദ്രസ, 26, 173, 112 – എആര്‍ഡി 26 പരിസരം, 20, 21,113,114,165,29 – എജിപി ഹാള്‍, തൊണ്ടയാട്, 28 ന് 30,31,33,37,101,116,117,152,119 – കയര്‍ ഫാക്ടറി വെളളയില്‍, 175, 174, 176, 177, 178, 179, 180, 182 – എലത്തൂര്‍ കോര്‍പ്പറേഷന്‍ മേഖലാ ഓഫീസ്. റേഷന്‍ കാര്‍ഡിന്റെയും അംഗങ്ങളുടെ ആധാര്‍ കാര്‍ഡിന്റേയും പകര്‍പ്പ് സഹിതം ക്യാമ്പില്‍ ഹാജരാകണം.
Comments

COMMENTS

error: Content is protected !!