അക്ഷരമുറ്റത്ത്‌ നന്മയുടെ വെളിച്ചം

അത്തോളി : ജനകീയ സഹകരണത്തോടെ പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുന്ന കാലത്ത്‌ വേളൂർ ജിഎംയുപി സ്‌കൂളിലെ പത്ത്‌ ക്ലാസ്‌ മുറികൾ വൈദ്യുതീകരിച്ച്‌ സഹോദരങ്ങളുടെ മാതൃകാ പ്രവർത്തനം. എസ്‌എംസി അംഗവും രക്ഷിതാവുമായ ബൈജു കോമത്തിന്റെയും സഹോദരൻ രമേശൻ കോമത്തിന്റെയും നേതൃത്വത്തിലാണ്‌ ക്ലാസ്‌ മുറികളിലെ വൈദ്യുതീകരണം നടന്നത്‌. ഇരുവരെയും സഹായിക്കാൻ ഇ ടി സുരേഷ്‌, പ്രജീഷ്‌ എന്നിവരും അധ്യാപകരും വിദ്യാർഥികളും കൈകോർത്തു. വയറിങ്ങിനാവശ്യമായ സാധന സാമഗ്രികളും ബൈജുവിന്റെ നേതൃത്വത്തിലാണ്‌ സംഘടിപ്പിച്ചത്‌.
ഐടി മിഷനിലെ ജോലിക്കിടെ ലഭിക്കുന്ന അവധി ദിവസങ്ങളിലാണ്‌ വൈദ്യുതീകരണത്തിനായി ബൈജു സമയം കണ്ടെത്തിയത്‌. ഓണാവധി ദിവസങ്ങളിൽ 10 ക്ലാസ്‌ മുറികളും മർട്ടി മീഡിയ റൂമും വൈദ്യുതീകരിച്ചു. മൂന്ന്‌ ക്ലാസ്‌ മുറികളിൽകൂടി വയറിങ്‌  പൂർത്തിയായാൽ സ്‌കൂളിൽ സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കും.
നൂറാം വാർഷികത്തിന്റെ ഭാഗമായി സ്‌കൂൾ ചരിത്രത്തിന്റെ ഡോക്യുമെന്റേഷനും മാഗസിൻ വിദ്യാലയ ചരിത്രവും തയ്യാറാക്കിയ ബൈജു സ്‌കൂളിലെ സമഗ്ര യുഎസ്‌എസ്‌ പരിശീലന പരിപാടിയിലും സഹകരിക്കുന്നുണ്ട്‌.
 സ്‌കൂളിലെ പിടിഎ ബ്ലോക്ക്‌, പൂർവ വിദ്യാർഥി നിർമിച്ചു നൽകിയ സയൻസ്‌ ലാബ്‌, അത്തോളി പറമ്പത്ത്‌ ആമിന സ്‌മാരക ലൈബ്രറി തുടങ്ങിയവയുടെ പണി പൂർത്തിയായത്‌ സുമനസ്സുകളുടെ സഹകരണത്തോടെയാണ്‌.
Comments

COMMENTS

error: Content is protected !!