ആനക്കൊമ്പ് കേസ്; മോഹൻലാലിനെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു

ആനക്കൊമ്പ് കേസിൽ മോഹൻലാലിനെ പ്രതിചേർത്ത് വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചു. ഏഴുവർഷത്തിന് ശേഷമാണ് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആനക്കൊമ്പ് കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.

 

2012ൽ വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസ് നീണ്ടുപോകുന്നതിനെതിരേ ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് തിടുക്കത്തിൽ കുറ്റപത്രം സമർപ്പിച്ചത്. കേസ് എന്തുകൊണ്ട് തീർപ്പാക്കുന്നില്ലെന്ന് മൂന്നാഴ്ചയ്ക്കകം അറിയിക്കാൻ മജിസ്‌ട്രേറ്റ് കോടതിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.

 

മോഹൻലാലിന്റെ തേവരയിലെ വസതിയിൽ നിന്ന് 2012ലാണ് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. വനം വകുപ്പ് കേസെടുത്തെങ്കിലും പിന്നീട് മോഹൻലാൽ നൽകിയ അപേക്ഷയിൽ ആനക്കൊമ്പ് കൈവശംവക്കാൻ അനുമതി നൽകുകയായിരുന്നു. മോഹൻലാലിന് അനുമതി നൽകിയത് അന്നത്തെ വനം വകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയിരുന്നു. ഇതിന്റെ പിന്നിൽ ഗൂഡാലോചന നടന്നെന്നാരോപിച്ചായിരുന്നു വിജിലൻസ് കോടതിയിൽ ഏലൂർ സ്വദേശി കേസ് നൽകിയത്. മോഹൻലാലിനും തിരുവഞ്ചൂരിനും ഉയർന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം.
Comments

COMMENTS

error: Content is protected !!