ഇനി മൊബൈൽ നമ്പറുകൾക്ക് 13 അക്കങ്ങൻ: വരുന്നത് വമ്പൻ മാറ്റങ്ങൾ

ഇന്ത്യയിൽ മൊബൈൽ ഫോൺ നമ്പറുകൾ 11 അക്കമാക്കാനുള്ള കാര്യത്തിൽ തീരുമാനമെടുക്കാനായി ഇന്ത്യൻ ടെലികോം മേഖലാ അധികാരികളായ ‘ട്രായ്’ പൊതുജനങ്ങളുടെ അഭിപ്രായം തേടി. രാജ്യത്ത് മൊബൈൽ ഫോണിന്റെ ഉപയോഗം വർദ്ധിച്ച് വരുന്നത് കണക്കിലെടുത്ത് ആ ആവശ്യത്തെ നേരിടുന്നതിന് വേണ്ടിയാണ് ട്രായ് ഈ തീരുമാനത്തിലേക്ക് എത്തുന്നത്. 2050തോടെ 260 കോടി മൊബൈൽ ഫോൺ നമ്പറുകൾ രാജ്യത്ത് പുതുതായി വേണ്ടിവരുമെന്ന് കണ്ട് അതിനു വേണ്ടിയാണ് ഫോൺ നമ്പറുകളുടെ അക്കങ്ങളുടെ എണ്ണത്തിൽ മാറ്റം വരുത്തുന്നത്.
ഇപ്പോൾ മൊബൈൽ നമ്പറുകളിൽ നിലവിലുള്ള പത്തക്ക സംവിധാനം തുടർന്നാൽ പുതിയ നമ്പറുകളെ ഉൾക്കൊള്ളാൻ സാധിക്കില്ല. മൊബൈൽ ഫോൺ നമ്പറുകൾ 11 അക്കമാക്കാനും, ലാൻഡ്‌ലൈൻ നമ്പറുകൾ 10 തന്നെയായി നിലനിർത്താനുമാണ് ട്രായ് ഇപ്പോൾ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് ട്രായ് നിർദേശങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. ഡാറ്റാ ആവശ്യത്തിനായി ഉപയോഗിക്കുന്ന നമ്പറുകൾ 13 അക്കമാക്കാനും പദ്ധതിയിട്ടുണ്ട്. ‘ഇന്റർനെറ്റ് ഒഫ് തിങ്ങ്സ്(പരസ്പര ബന്ധിതമായ ഇന്റർനെറ്റ് കൂട്ടായ്മ)’ ഉൾപ്പെടെയുള്ള ഡാറ്റ അധിഷ്ഠിത സേവനങ്ങൾക്ക് ഉപയോഗിക്കുന്ന നമ്പറുകൾ ഇതിനോടകം 13 അക്കമാക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.
Comments

COMMENTS

error: Content is protected !!