ശതാബ്ദി സ്മാരക ഓഡിറ്റോറിയത്തിന് ശിലയിട്ടു

കൊയിലാണ്ടി: കുറുവങ്ങാട് സെന്‍ട്രല്‍ യു.പി സ്‌കൂളിന്റെ ശതാബ്ദി സ്മാരക ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം വടകര എം.പി ശ്രീ കെ.മുരളീധരന്‍ നിര്‍വഹിച്ചു. കെ.ദാസന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ശ്രീജാ റാണി സ്വാഗതവും നിര്‍മ്മാണ പദ്ധതി വിശദീകരണം ശ്രീശന്‍ പനായിയും നടത്തി. നിര്‍മ്മാണത്തിലേക്കുള്ള ആദ്യ ഫണ്ട് സ്‌കൂള്‍ മാനേജര്‍ എന്‍.ഇ മോഹനന്‍ നമ്പൂതിരിയില്‍ നിന്നും നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഏറ്റുവാങ്ങി.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷിജു വാര്‍ഡ് കൗണ്‍സിലര്‍ രമ്യ മനോജ്, അഡ്വ: കെ.വിജയന്‍, ടി.വി ദാമോദരന്‍, വി.കെ മുകുന്ദന്‍, അഡ്വ: സുനില്‍ മോഹന്‍ , വിനോദ് അണേല , എ.അസീസ്, കെ.കെ.നാരായണന്‍മാസ്റ്റര്‍, ബാലകൃഷ്ണന്‍ കിടാവ് , പി.സുധാകരന്‍, രജിത, ആര്‍.സുബ്രഹ്മണ്യന്‍ നമ്പൂതിരി ,മുസ്തഫ പി.വി ( പ്രസിഡണ്ട് പിടിഎ) എന്നിവര്‍ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!