ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര നവോത്ഥാനം പദ്ധതി

പ്രളയബാധിതരായ ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന ക്ഷീര നവോത്ഥാനം പദ്ധതിയുമായി ക്ഷീര വികസന വകുപ്പ്, പ്രളയം കവര്‍ന്നെടുത്ത ജീവിതമാര്‍ഗ്ഗങ്ങള്‍ തിരികെ പിടിക്കുന്നതിന് ഒരു പരിധിവരെ ക്ഷീര കര്‍ഷകരെ സഹായിക്കുന്നതാണ് ഈ പദ്ധതി. 2018-19 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന പ്രത്യേക പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ക്ഷീര നവോത്ഥാനം പദ്ധതി നടപ്പിലാക്കുന്നത്. 1.25 കോടി രൂപയുടെ ധനസഹായം ക്ഷീര നവോത്ഥാനം പദ്ധതിയിലൂടെ ജില്ലയ്ക്ക് ലഭ്യമാകും. വിവിധ പശു യൂണിറ്റുകള്‍ (ഗോധനം (ഒരു പശു യൂണിറ്റ്), രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്), സംയോജിത പശു യൂണിറ്റ് പദ്ധതികള്‍, തൊഴുത്ത് നിര്‍മ്മാണം/നവീകരണം, ആവശ്യാധിഷ്ഠിത ധനസഹായം, കണ്ടിജന്‍സി ഫണ്ട്, പ്രളയബാധിത ഡയറി ഫാമുകളുടെ പുനരുദ്ധാരണം എന്നീ ഇനങ്ങള്‍ക്ക് ധനസഹായം നല്‍കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും ബ്ലോക്കുതലത്തിലുളള ക്ഷീര വികസന യൂണിറ്റുമായോ, ജില്ലാ ക്ഷീര വികസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍ 0495 2371254
Comments

COMMENTS

error: Content is protected !!