മില്‍ക്ക് ടെസ്റ്റര്‍മാര്‍/ലാബ് അസിസ്റ്റന്റുമാര്‍ക്കുള്ള പരിശീലനം

ബേപ്പൂര്‍, നടുവട്ടത്തുളള (വായനശാല ബസ്‌സ്റ്റോപ്പ്) കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള ക്ഷീരോല്പാദക സഹകരണ സംഘം മില്‍ക്ക് ടെസ്റ്റര്‍മാര്‍ക്കു  മൂന്നു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു.  ഒക്‌ടോബര്‍ ഒന്‍പത്, 10, 11  തീയതികളിലാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ ഒന്‍പതിന് രാവിലെ 10 മണിക്ക് മുമ്പായി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ക്ഷീര സംഘത്തില്‍നിന്നും പരിശീലനത്തിന് നിയോഗിച്ചു കൊണ്ടുള്ള കത്തും സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് 0495 2414579
Comments

COMMENTS

error: Content is protected !!