സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിൽ കൊയിലാണ്ടി സ്വദേശിനിക്ക് ഒന്നാം സ്ഥാനം

കൊയിലാണ്ടി: കേരള സ്പോർട്സ് കൗൺസിലും കേരള യോഗ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച 4ാം സംസ്ഥാന സ്പോർട്സ് യോഗ ചാമ്പ്യൻഷിപ്പിൽ കൊയിലാണ്ടി കൊല്ലം സ്വദേശി പണ്ടാരക്കണ്ടി രമ്യക്ക് ഒന്നാം സ്ഥാനം ലഭിച്ചു.  എൽഡർ വുമൺ 30-35 വിഭാഗത്തിൽ നടന്ന മത്സരത്തിലാണ് രമ്യക്ക് ഒന്നാം സ്ഥാനം ലഭിച്ചത്.  സപ്റ്റംബർ 28, 29 തിയ്യതികളിലായി പത്തനംതിട്ട മാർത്തോമ ഹയർസെക്കണ്ടറി സ്കൂളിൽ വെച്ചായിരുന്നു മത്സരം. ഇതോടെ മീററ്റിൽ വെച്ച് നടക്കുന്ന അഖിലേന്ത്യാ യോഗ ചാമ്പ്യൻഷിപ്പിലേക്ക് രമ്യക്ക് സെലക്ഷൻ ലഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ 7 വർഷമായി ജില്ലയിൽ നിരവധി സ്കൂളുകളിലും ലൈബ്രറികളിലും രമ്യ യോഗ പരിശീലനം നൽകിവരുന്നുണ്ട്. കോഴിക്കോട് പതഞ്ജലി യോഗ റിസേർച്ച് സെൻ്ററിൽനിന്ന് യോഗ ടി.ടി.സി. പാസായതിന്ശേഷം മറ്റ് ചില കോഴ്സുകളിലും മികച്ച വിജയം നേടുകയുണ്ടായി.  2019 യോഗ ദിനത്തിൽ കോഴിക്കോട് ദൂരദർശനിലും, ഓണാഘോഷത്തിൻ്റെ ഭാഗമായി പതഞ്ജലി യോഗ റിസർച്ച് സെൻ്ററിൻ്റെ നേതൃത്വത്തിൽ മാനാഞ്ചിറയിൽ വെച്ച് നടന്ന യോഗ പ്രദർശനത്തിലും പങ്കെടുക്കുകയുണ്ടായി.

2018ൽ ഇന്ത്യൻ യോഗ ഫെഡറേഷനും കേരള യോഗ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്ത് നടന്ന മത്സരത്തിൽ രമ്യക്ക് രണ്ടാം സ്ഥാനം ലഭിക്കുകയും അഖിലേന്ത്യ മത്സരത്തിലേക്ക് സെലക്ഷൻ ലഭിക്കുകയുമുണ്ടായി.

യോഗ അധ്യാപികയും, കൊയിലാണ്ടി ഡയറി ഓൺലൈൻ പത്രത്തിലെ റിപ്പോർട്ടറുമായ രമ്യ. കോഴിക്കോട് സ്വദേശി രവീന്ദ്രന്റേയും ഗീതയുടേയും മകളാണ്. ഭർത്താവ്: രമേഷ് ബാബു. കൊല്ലം യു. പി. സ്‌ക്കൂൾ വിദ്യാർഥികളായ ആദിത്യൻ, ആദർശ് എന്നിവർ മക്കളാണ്.

Comments
error: Content is protected !!