*സൈബർ കുറ്റകൃത്യങ്ങളിൽ വിദ്യാർഥികൾ ജാഗ്രത പാലിക്കണം: എം.എസ്.എം ഹൈസെക്‌*

കോഴിക്കോട്: ദിനം പ്രതി വർധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് വിദ്യാർഥികൾ അതീവ ജാഗ്രത പുലർത്തണമെന്ന് എം.എസ്.എം കോഴിക്കോട് ജില്ലാ സമിതി സംഘടിപ്പിച്ച ഹയർ സെക്കണ്ടറി വിദ്യാർത്ഥി സമ്മേളനം (ഹൈസെക്) അഭിപ്രായപ്പെട്ടു. കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ജിലാ കൺവീനർ സി.മരക്കാരുട്ടി അധ്യക്ഷത വഹിച്ചു. ഐ.എസ്.എം സംസ്‌ഥാന സെക്രട്ടറി ജംഷീർ ഫാറൂഖി, മഞ്ചേരി സീനിയർ സിവിൽ പൊലീസ് ഓഫീസർ ഫിലിപ്പ് മമ്പാട്, അൻഫസ് നന്മണ്ട, അൻസാർ നന്മണ്ട, സുബൈർ പീടിയേക്കൽ തുടങ്ങിയവർ വിഷയങ്ങൾ  അവതരിപ്പിച്ചു.
സമാപന സെഷൻ കെ.ജെ.യു സെക്രട്ടറി എം.മുഹമ്മദ്‌ മദനി ഉൽഘാടനം നിർവ്വഹിച്ചു. എം.എസ്.എം സംസ്ഥാന ജന.സെക്രട്ടറി സൈഫുദ്ദീൻ സ്വലാഹി അവാർഡ് വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ജലീൽ മാമാങ്കര സമാപന പ്രസംഗം നടത്തി.
കെ.എൻ.എം സംസ്ഥാന സെക്രട്ടറി പാലത്ത് അബ്ദുറഹ്മാൻ മദനി,  ജില്ലാ ചെയർമാൻ വി.കെ ബാവ, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് നിസാർ ഒളവണ്ണ,  ജില്ലാ സെക്രട്ടറി മുഹമ്മദ് സലഫി, എം.ജി.എം ജില്ലാ സെക്രട്ടറി സൗദ ഒളവണ്ണ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അബ്ദുൽ ഹസീബ് സ്വലാഹി, അസ്ജദ് കടലുണ്ടി, ജാനിഷ് പെരുമണ്ണ, ഫവാസ് മൂസ, മുനവർ അബ്ദുള്ള, ആദിൽ ഹിലാൽ, അസ്‌ലം പൊക്കുന്ന്, അഖിൽ റഷീദ്, നബീൽ തിരുത്തിയാട്  സംസാരിച്ചു.
Comments

COMMENTS

error: Content is protected !!