സ്വീകരണം നൽകി

കൊയിലാണ്ടി: ദുബായ് ഇന്റെര്‍നാഷണല്‍ അബാക്കസ് മല്‍സരത്തില്‍ സൂപ്പര്‍ ചാമ്പ്യനായ എസ്.മിഥുനിന്‌ സ്വീകരണം നല്‍കി. മന്ദമംഗലം, കൊല്ലം ചിറ സുഹൃത് സംഘത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം. വാര്‍ഡ് കൗണ്‍സിലര്‍ സ്മിത തോട്ടും കര ഉല്‍ഘാടനം ചെയ്തു. 47 രാജ്യങ്ങളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. സ്വീകരണ ചടങ്ങില്‍ ഗംഗാധരന്‍ ചൈത്രം അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഗിരീഷ് കുമാര്‍ സംസാരിച്ചു. കണിയാം കുന്നുമ്മല്‍ ശ്രീജിത്തിന്റെയും, സുസ്മിതയുടെയും മകനാണ്. ഹില്‍ബസാര്‍ പുറക്കാട് പാറക്കാട് ഗവ: എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.

Comments

COMMENTS

error: Content is protected !!