കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വിദഗ്ദ വൈദ്യ പരിശോധന നടത്തി

കൊയിലാണ്ടി: കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വിദഗ്ദ വൈദ്യ പരിശോധന നടത്തി. കൊല്ലപ്പെട്ട റോയിയുടെ ഭാര്യ പൊന്നാ മറ്റം വീട്ടില്‍ ജോളി, എന്ന ജോളിയമ്മ (47) ജ്വല്ലറി ജീവനക്കാരനും, റോയിയുടെ അമ്മാവന്റെ മകനുമായ കക്കാവയല്‍മഞ്ചാടി വീട്ടില്‍ സജി എന്ന എം.എസ്.മാത്യു (44), ജ്വല്ലറി ജീവനക്കാരനായ താമരശ്ശേരി പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ വീട്ടില്‍ പ്രജികുമാര്‍(48) എന്നിവര്‍ക്കാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വിദഗ്ദ പരിശോധന നടത്തിയത്.

താമരശ്ശേരി കോടതിയില്‍ നിന്നും ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ഇന്നലെ ഉച്ചയ്ക്ക് 12.20 ഓടെ പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിലെക്ക് കൊണ്ടുപോകുന്ന വഴിയാണ് ആശുപത്രിയില്‍ എത്തിച്ചത്. വൈദ്യ പരിശോധന നടത്തെണ്ടതിനാല്‍ നേരത്തെ തന്നെ പോലീസ് ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും, ഒ.പി.വിഭാഗം കഴിയുമ്പോഴെക്കും എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഡോ. ഇസ്ഹാക്ക്, ഡോ. ഭാഗ്യരൂപ, ഡോ.സന്ധ്യാ കുറുപ്പ് തുടങ്ങിയവരാണ് പ്രതികളെ വിദഗ്ദ പരിശോധന നടത്തിയത്. ഇ.സി.ജി, രക്ത പരിശോധന, തുടങ്ങിയ ടെസ്റ്റുകളും നടത്തി. പ്രതികളെ ആശുപത്രിയില്‍ കൊണ്ടുവന്ന വിവരമറിഞ്ഞതോടെ വന്‍ ജനാവലി തടിച്ചുകൂടി.

ഒന്നര മണിക്കൂര്‍ പരിശോധനയ്ക്ക് ശേഷം പ്രതികളെ കൊണ്ടുപോകാന്‍ പോലീസിനു നന്നെ പാടുപെടെണ്ടി വന്നു. വന്‍ കൂക്കിവിളികളോടെയാണ് കൊയിലാണ്ടിയില്‍ നിന്നും പറഞ്ഞയച്ചത്.

Comments
error: Content is protected !!