കുറ്റ്യാടി ടൗണും പരിസരവും ക്യാമറാനിരീക്ഷണത്തിൽ

കുറ്റ്യാടി: ടൗണും പരിസരവും സി.സി.ടി.വി. ക്യാമറാനിരീക്ഷണത്തിലായി. കുറ്റ്യാടി പോലീസ് സ്റ്റേഷനിൽനിന്ന് നേരിട്ട് നിയന്ത്രിക്കാനും നിരീക്ഷിക്കാനും പറ്റുന്ന നിലയിലാണ് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. പ്രധാന കേന്ദ്രങ്ങളിലായി 12 ക്യാമറകളാണ് ആദ്യഘട്ടത്തിൽ വെച്ചിരിക്കുന്നത്.
ടൗൺ കവല, ബസ് സ്റ്റാൻഡ്, താലൂക്കാശുപത്രി പരിസരം, മരുതോങ്കര, വയനാട്, പേരാമ്പ്ര, റിവർ റോഡുകൾ എന്നിവിടങ്ങളിലുൾപ്പെടെ മൊത്തം 37 ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനം. സീനിയർ ചേംബർ കുറ്റ്യാടി ലീജിയനാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
ടൗൺകവലയിൽമാത്രം നാല് ക്യാമറകളുണ്ട്. ഇതിനുപറമെ വാഹനങ്ങളുടെ നമ്പർ സ്കാനിങ്ങിനുള്ള എ.എൻ.പി.ആർ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ക്യാമറകൾക്കാവശ്യമായ വൈദ്യുതി ചാർജ് പോലീസ് സ്റ്റേഷൻ വഹിക്കും. ക്യാമറകളുടെ അറ്റകുറ്റപ്പണികൾ രണ്ടുവർഷം കമ്പനിയും തുടർന്ന് ഗ്രാപ്പഞ്ചായത്തും നിർവഹിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പോലീസിന്റെ പൂർണ നിരീക്ഷണത്തിൽ റൂറൽ ജില്ലയിൽ സ്ഥാപിക്കുന്ന രണ്ടാമത്തെ ക്യാമറാനിരീക്ഷണ സംവിധാനമാണ് കുറ്റ്യാടിയിലേത്.
ക്യാമറകളുെട സ്വിച്ച് ഓൺകർമം പാറക്കൽ അബ്ദുള്ള എം.എൽ.എ. നിർവഹിച്ചു. മധു ശാസ്താ അധ്യക്ഷനായി. സീനിയർ ചേംബർ നാഷണൽ പ്രസിഡന്റ് അജിത്ത് മേനോൻ, പഞ്ചായത്ത് പ്രസിഡന്റ് സി.എൻ. ബാലകൃഷ്ണൻ, കെ.വി. ജമീല, കുറ്റ്യാടി എസ്.ഐ. പി. റഫീഖ്, ഓർമ റഫീഖ്, എൻ.വി.പി. ഉദയഭാനു, ഷാഹുൽഹമീദ്, ജോസ് കണ്ടോത്ത്, ഒ.വി. ലത്തീഫ്, ജമാൽ പാറക്കൽ എന്നിവർ സംസാരിച്ചു.
Comments

COMMENTS

error: Content is protected !!