കൂടത്തായി കൊലപാതകം; പൊന്നാമറ്റം വീട്ടിൽ നിന്ന് സയനൈഡ് കുപ്പി കണ്ടെത്തി

 

കൂടത്തായി കൊലപാതക കേസില്‍ പൊന്നാമറ്റം വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ സയനൈഡ് കുപ്പി കണ്ടെത്തി. ജോളിയാണ് കുപ്പി എടുത്തുനല്‍കിയത്. ചെറിയ കുപ്പിലിയിലാണ് സയനൈഡ് കണ്ടെത്തിയത്. അടുക്കള ഭാഗത്തെ റാക്കില്‍ നിന്നാണ് സയനൈഡ് കണ്ടെത്തിയത്. ഫോറന്‍സിക് സംഘത്തിന്റെ തെളിവെടുപ്പിലാണ് കുപ്പി കണ്ടെത്തിയത്.

ഫോറന്‍സിക് സംഘത്തിന്റെ പരിശേധനയ്ക്ക് ശേഷമാണ് തെളിവെടുപ്പ്. കൃത്യമായ തെളിവുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. നേരത്തെ ഡിജിപി അടക്കം വടകരയില്‍ എത്തിയിരുന്നു. ജോളിയെ ചോദ്യം ചെയ്തിരുന്നു. ദിവ്യ ബി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് വടകരയില്‍ എത്തിയ ശേഷം യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് പൊന്നാമറ്റത്തെ വീട്ടില്‍ പരിശോധനയ്ക്കായി എത്തിയത്. ആദ്യ ഘട്ടത്തിലെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് നിലവില്‍ ജോളിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

ഇത് രണ്ടാം തവണയാണ് പൊന്നാമറ്റത്തെ വീട്ടില്‍ തെളിവെടുപ്പ് നടക്കുന്നത്. അന്ന് ആദ്യം പൊന്നാമറ്റം വീട്ടില്‍ പോവുകയും പിന്നീട് മഞ്ചാടിയില്‍ മാത്യുവിന്റെ വീട്ടിലും അതിന് ശേഷം എന്‍ഐടിയിലും പോയി തെളിവെടുപ്പ് നടത്തിയിരുന്നു.

Comments

COMMENTS

error: Content is protected !!