കഞ്ചാവുമായി യുവാവ് പിടിയില്‍

 

കൊയിലാണ്ടി : ഗവണ്മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ പരിസരത്ത് വെച്ച് 100ഗ്രാം കഞ്ചാവുമായി പ്രകാശന്‍ (അണ്ണന്‍ പ്രകാശന്‍) എന്നയാളെ കൊയിലാണ്ടി സബ് ഇന്‍സ്പെക്ടര്‍ റഹൂഫ് പി കെ, എ എസ് ഐ സേതുരാമന്‍, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ സുനില്‍ കെ,അജേഷ് കെ എന്‍, മനോജ് പി വി കെ, ഹരീഷ് പി എന്നിവര്‍ ചേര്‍ന്ന് പിടികൂടി. സ്‌കൂള്‍ ,കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ബീച്ച് ഏരിയയിലെ യുവാക്കള്‍ക്കും ലഹരി വില്പന നടത്തുന്ന കണ്ണികളിലെ പ്രധാനിയാണ് ഇയാള്‍ .ഒരു വര്‍ഷം മുന്‍പ് ഒന്നര കിലോ കഞ്ചാവുമായി ഇയാളെ കൊയിലാണ്ടി പോലീസ് പിടികൂടിയിരുന്നു. ശിക്ഷ കഴിഞ്ഞു കഴിഞ്ഞ ദിവസമാണ് ഇയാള്‍ പുറത്തിറങ്ങിയത്.

Comments

COMMENTS

error: Content is protected !!