ജോളിയെ കസ്റ്റഡിയിൽ വാങ്ങി

കൊയിലാണ്ടി: കൂടത്തായി കൊലപാതക പരമ്പരയിലെ പൊന്നാമറ്റം അന്നമ്മയുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യു എന്ന എം.മാത്യു(57) നെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി ജോളി ജോസഫിനെ (47) പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കൊയിലാണ്ടി സി.ഐ.കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. 2014 ഏപ്രില്‍ 24നാണ് ടോം തോമസിന്റെ ഭാര്യാ സഹോദരനായ മാത്യു കൊല്ലപ്പെട്ടത്. റോയ് തോമസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെടുകയും ചെയ്തിതിരുന്ന മാത്യുവിനെ മദ്യത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസില്‍ എം.എസ് മത്യു രണ്ടാം പ്രതിയും, പ്രജുകുമാര്‍ മൂന്നാം പ്രതിയുമാണ്. ബുധനാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ജോളിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയിലാണ് അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാനായി വിട്ട് കൊടുത്തത്. കസ്റ്റഡിയില്‍ വാങ്ങിയ ജോളിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം ചോദ്യം ചെയ്യാനായി കൊയിലാണ്ടി സ്റ്റേഷനിലെക്ക് കൊണ്ടുപോയി.

Comments

COMMENTS

error: Content is protected !!